twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിലകന് വീണ്ടും തിരക്കേറുന്നു

    By നിര്‍മല്‍
    |

    Thilakan
    രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ തിരിച്ചുവരവ് നടത്തിയ തിലകന്‍ സിനിമയില്‍ വീണ്ടും സജീവമാകുന്നു. എം.ജി.ശ്രീകുമാര്‍ നിര്‍മിക്കുന്ന അര്‍ധനാരി, എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന നംപര്‍ 66 മധുര ബസ്, വിനയന്റെ ഡ്രാക്കുള, ഷാജി കൈലാസിന്റെ സിംഹാസനം, അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്നിവയാണ് തിലകന്റെതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍. കഴിഞ്ഞവാരം റിലീസ് ചെയ്ത രഞ്ജിത്ത് ചിത്രമായ സ്പിരിറ്റിലും ശ്രദ്ധേയമായ വേഷമാണ് തിലകന്‍ ചെയ്തിരിക്കുന്നത്.

    മലയാളി താരങ്ങളുടെ സംഘടനയായ അമ്മയുമായി തെറ്റിപ്പിരിഞ്ഞതോടെ തിലകന് സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. ഈവിലക്ക് ലംഘിച്ച് അപൂര്‍വം സംവിധായകര്‍ മാത്രമേ തിലകന് അവസരം കൊടുത്തിരുന്നുള്ളൂ. ഷാജി കൈലാസിന്റെ ദ്രോണയില്‍ മമ്മൂട്ടിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് തിലകന് മുന്‍നിര സംവിധായരുടെ ചിത്രങ്ങളിലൊന്നും അവസരം ലഭിച്ചിരുന്നില്ല.
    എന്നാല്‍ രഞ്ജിത്തായിരുന്നു ഈ വിലക്കെല്ലാം തള്ളികളഞ്ഞത്. ഇന്ത്യന്‍ റുപ്പിയില്‍ മുഴുനീള കഥാപാത്രത്തെ നല്‍കുകയും ചെയ്തു.ചിത്രത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം തിലകനോടു ചോദിക്കുന്നുണ്ട്- നിങ്ങള്‍ ഇത്രയും നാള്‍ എവിടെയായിരുന്നു? ഈ ചിത്രത്തിലെ ഗെറ്റപ്പില്‍ തന്നെയാണ് സ്പിരിറ്റിലും തിലകന്‍ പ്രത്യക്ഷപ്പെടുന്നത്. ബീവറേജസിന്റെ ഔട്ട്‌ലെറ്റിനു സമീപമിരുന്ന് സ്ഥിരമായി മദ്യപിക്കുന്ന വൃദ്ധനായിട്ട്. കുറഞ്ഞ സീനുകള്‍ മാത്രമേയുള്ളൂവെങ്കിലും തിലകന്റെ സാന്നിധ്യം ശ്രദ്ധേയമാണിതില്‍.

    എം.എ.നിഷാദ് സംവിധാനം ചെയ്യുന്ന നംപര്‍ 66 മധുര ബസിലും ശ്രദ്ധേയമായ വേഷമാണ്. വടിയൊക്കെ കുത്തിനടക്കുന്ന പഴയൊരു മാടമ്പി കാരണവരായിട്ട്. പശുപതി, ശ്വേതാ മേനോന്‍, പത്മപ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ സിംഹാസനം ചിത്രീകരണം പൂര്‍ത്തിയായി ഡബ്ബിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. വിനയന്‍ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമായ തിലകന് വിലക്കുള്ളപ്പോഴും അവസരം നല്‍കിയിരുന്നത് ഇദ്ദേഹമാണ്. പുതിയ ചിത്രമായ ഡ്രാക്കുളയിലും നല്ലൊരു വേഷത്തിലാണ് തിലകന്‍ വരുന്നത്.

    ഏറെ പ്രതീക്ഷയുള്ളത് അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടലാണ്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആണ് തിലകനൊപ്പം മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രാഫിക് ചിത്രത്തിന്റെ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനാണ് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത്. കോഴിക്കോട് ബീച്ചില്‍ ചായക്കട നടത്തുന്ന വയോധികനും പേരമകനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണിതില്‍.

    ഗായകന്‍ എം.ജി.ശ്രീകുമാര്‍ ആദ്യമായി നിര്‍മിക്കുന്ന അര്‍ധനാരി എന്ന ചിത്രത്തിലും തിലകന് മുഴുനീള കഥാപാത്രമാണ്. ഹിജഡകളുടെ കഥ പറയുന്ന ചിത്രത്തില്‍ എം.ജി. മനോജ് കെ. ജയന്‍ ആണ് നായകന്‍. ഇന്ദ്രജിത്ത് നായകനാകുന്ന മുല്ലമൊട്ടും മുന്തിരിച്ചാറും എന്ന ചിത്രത്തിലും തിലകന്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരുത്തുറ്റ കഥാപാത്രങ്ങള്‍ തിലകനെ പോലെ അവതരിപ്പിക്കാന്‍ മറ്റൊരു നടന്‍ മലയാളത്തിലില്ല. അതുകൊണ്ടുതന്നെയാണ് എത്ര വിലക്കുണ്ടായിട്ടും അദ്ദേഹത്തെ നല്ല സംവിധായകര്‍ തിരിച്ചുകൊണ്ടുവരുന്നത്.

    English summary
    Thilakan saga continues. Now the talented star more active in malayalam cinema. Thilakan is regarded as one of the finest actors in Indian cinema,known for his excellence in character roles
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X