»   » മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുമ്പോഴോ?, ടിനി ടോം പറയുന്നു

മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുമ്പോഴോ?, ടിനി ടോം പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ നെടുന്തൂണുകളായ മോഹന്‍ലാലും മമ്മൂട്ടിയും മികച്ച അഭിനേതാക്കള്‍ ആണെന്നതിനപ്പുറം ഒരു സാമ്യവുമില്ലാത്ത വ്യക്തികളാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നിരുന്നലും എല്ലായിപ്പോഴും ഇരുവരെയും താരതമ്യം ചെയ്യാന്‍ ആരാധകര്‍ ശ്രമിക്കും.

മമ്മൂട്ടിയുടെ ഒറ്റമൂലി, ടിനിടോം തടി കുറച്ചു

അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ടിനി ടോം, വ്യക്തിപരമായി ഇവര്‍ രണ്ട് പേരിലും തനിക്ക് തോന്നിയ വ്യത്യാസത്തെ കുറിച്ച് പറയുകയുണ്ടായി. മമ്മൂട്ടി സെറ്റില്‍ വരുന്നതിനെ കൊടുങ്കാറ്റുമായി ഉപമിച്ച ടിനി ടോം, മോഹന്‍ലാലിനെ തണുത്ത ഒരു കാറ്റായിട്ടാണ് പറഞ്ഞത്. എന്തുകൊണ്ടാണെന്ന് നോക്കാം.

മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുമ്പോഴോ?, ടിനി ടോം പറയുന്നു

സ്പിരിറ്റ് എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഒരുപാട് സ്റ്റേജ് ഷോകളും ഒരുമിച്ച് ചെയ്തു. ലാലേട്ടന്‍ സെറ്റില്‍ വരുന്നത് തണുത്ത ഒരു കാറ്റ് പോലെയാണ്. വരുന്നത് അറിയുകയേ ഇല്ല. പിന്നില്‍ വന്ന് തട്ടുമ്പോഴാണ് വന്ന കാര്യം അറിയുന്നത്.

മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുമ്പോഴോ?, ടിനി ടോം പറയുന്നു

മമ്മൂട്ടി വരുന്നത് കൊടുങ്കാറ്റ് പോലെയാണ്. വരുന്ന കാര്യം മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയാം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഉണ്ടാവും- ടിനി ടോം പറഞ്ഞു.

മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുമ്പോഴോ?, ടിനി ടോം പറയുന്നു

മറ്റ് ഇന്റസ്ട്രികളിലെല്ലാം സൂപ്പര്‍താരങ്ങള്‍ രണ്ടും മൂന്നും വര്‍ഷം കഴിഞ്ഞിട്ടാണ് ഒരു സിനിമ ചെയ്യുന്നത്. എന്നാല്‍ ഇവിടെ മോഹന്‍ലാലും മമ്മൂട്ടിയും ഒരു വര്‍ഷം നാലും അഞ്ചും സിനിമ ചെയ്യും. ഒരു ഇന്റസ്ട്രിയെ നിലനിര്‍ത്തുന്നവരാണിവര്‍.

മമ്മൂക്ക വരുമ്പോള്‍ കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുമ്പോഴോ?, ടിനി ടോം പറയുന്നു

ഈ തലമുറയില്‍ ജനിക്കാന്‍ കഴിഞ്ഞതും മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ അത്ഭുതങ്ങള്‍ക്കൊപ്പം സ്‌ക്രീനില്‍ എത്താന്‍ കഴിഞ്ഞതും മുന്‍ജന്മഭാഗ്യമായി കരുതുന്നു- ടിനി ടോം പറഞ്ഞു.

English summary
Tini Tom comparing Mohanlal and Mammootty in a better way
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam