ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവിൽ കുമ്മനടിച്ച് മോഹൻലാൽ!! എല്ലാവരും ഒന്ന് ഞെട്ടി, വീഡിയോ കാണാം
ലാലേട്ടന്റെ പെട്ടെന്നുള്ള കടന്ന് വരവ് ടിനി ടോമിനെ മാത്രമല്ല മലയാളി പ്രേക്ഷകരെയും ഒരു നിമിഷം അമ്പരപ്പെടുത്തിയിരുന്നു
പ്രായഭേദമന്യേ എല്ലാവരും കാണുന്ന ഒരു റിയാലിറ്റി ഷോയാണ് കോമഡി ഉത്സവം. അതിലെ വിധികർത്താക്കാൾ, അവതാരകൻ, മത്സാരാഥികളെല്ലാം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഗിന്നസ് പക്രു, ബിജു കുട്ടൻ, ടിനി ടോം എന്നിവരാണ് കോമഡി ഉത്സവത്തിലെ സ്ഥിരം വിധി കർത്താക്കൾ. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി ടിനി ടോം മിസിങ്ങാണ്. അദ്ദേഹം എവിടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാൽ അതിനു മറുപടിയുമായി അദ്ദേഹം തന്നെ രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് ലൈവിലൂടെയാണ് ടിനി ടോം തന്റെ ആരാധകരെ കാണാൻ എത്തിയത്. എന്നാൽ ലൈവിൽ എല്ലാവരേയും ഞെട്ടിച്ച് ഒരാൾ അപ്രതീക്ഷിതമായി കടന്നു വന്നു. അത് മറ്റാരുമല്ല മലയാളികളുടെ സ്വകാര്യ അഹങ്കാരം ലാലേട്ടനാണ് ടിനിടോമിന്റെ ലൈവിലെത്തിയത്. താരത്തിന്റെ കടന്നുവരവ് പ്രേക്ഷകരെ ആവേശത്തിലാക്കിയിട്ടുണ്ട്
താൻ ഇപ്പോൾ യുകെയിലാണെന്നും . രഞ്ജിത്ത് സാറിന്റെ ചിത്രത്തിന്റെ ഷൂട്ടിങ് തിരിക്കുകളിലാണെന്നും ടിനി ലൈവിൽ പറഞ്ഞു. ചിത്രത്തിൽ മലയാളികളുടെ പ്രിയപുത്രൻ മോഹൻലാലാണെന്നും ടിനി കൂട്ടിച്ചേർത്തു. ഈ സമയത്താണ് ലാലേട്ടന്റെ കടന്നു വരവ്. ആരാധകർക്ക് ഒരു ഹായ് നൽകിയതിനു ശേഷം അദ്ദേഹം മടങ്ങി പോകുകയായിരുന്നു. ലാലേട്ടന്റെ പെട്ടെന്നുള്ള കടന്ന് വരവ് ടിനി ടോമിനെ മാത്രമല്ല മലയാളി പ്രേക്ഷകരെയും ഒരു നിമിഷം അമ്പരപ്പെടുത്തിയിരുന്നു


Click it and Unblock the Notifications











