»   » മണി നായകനാകേണ്ടിയിരുന്നു ചിത്രം, പകരം ടിനി ടോം, നായികയും മാറി

മണി നായകനാകേണ്ടിയിരുന്നു ചിത്രം, പകരം ടിനി ടോം, നായികയും മാറി

Posted By: Sanviya
Subscribe to Filmibeat Malayalam


കലാഭവന്‍ മണിയെയും അനന്യയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോണ്‍സണ്‍ എസ്തപ്പാന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ഡഫേദാര്‍. 2014ല്‍ ചിത്രത്തിന്റെ പൂജയും കഴിഞ്ഞതാണ്. എന്നാല്‍ പല കാരണങ്ങളാലും ചിത്രത്തിന്റെ ഷൂട്ടിങ് നീണ്ടു പോയി. ഇപ്പോഴിതാ മണിയുടെ വിയോഗത്തോടെ പകരക്കാരനെ കണ്ടത്തി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാൻ പോകുന്നു.

ടിനി ടോമാണ് മണിയുടെ പകരക്കാരനായി അണിയറപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അനന്യയായിരുന്നു ചിത്രത്തിലെ നായിക. എന്നാല്‍ നടി ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ മാളവികയെ നായികയാക്കാനാണ് തീരുമാനം.

tinitom-kalabhavanmani

ജോണ്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ദേവന്‍, ടിജി രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സില്‍വര്‍ സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ ഷാജര്‍ കെ ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉത്പല്‍ വി നായനാരാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

English summary
Tini Tom, Malavika in Johnson Esthappan's next.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X