മമ്മൂക്കയുടെ ഡ്യൂപ്പായി അഭിനയിക്കുന്നതില്‍ സന്തോഷമേയുളളൂ, മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം

By Midhun Raj

മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചതിനെ കുറിച്ച് മനസുതുറന്ന് നടന്‍ ടിനി ടോം. കൗമുദിയുടെ അഭിമുഖത്തിലാണ് മെഗാസ്റ്റാറിനെ കുറിച്ച് ടിനി ടോം സംസാരിച്ചത്‌. ഡ്യൂപ്പായി എത്തിയതില്‍ നിരാശയൊന്നും ഉണ്ടായില്ലെന്ന് നടന്‍ പറയുന്നു. കാരണം വിളിച്ചത് മമ്മൂക്കയുടെ ഡ്യൂപ്പായിട്ടാണ്. വേറെ ആരുടെയും അല്ല, അതില്‍ നമ്മള്‍ക്ക് അഭിമാനമാണുളളത്. മമ്മൂക്കയുടെ പോലെ അല്ലെങ്കില്‍ ബോഡിയുണ്ട്, അല്ലെങ്കില്‍ അദ്ദേഹത്തിന്‌റെ ശരീരമായിട്ട് ഉണ്ട്. അതിന്റെ നിഴല് പോലെ ആവാന്‍ എനിക്ക് പറ്റില്ല അത് വേറെ കാര്യം. പക്ഷേ വിളിച്ചത് അദ്ദേഹത്തിന് വേണ്ടിയാണ്. ഒരോരുത്തര് ഓരോ രീതിയിലാണ് സിനിമയില്‍ വരുന്നത്. ചിലര് ചായ കൊണ്ടു കൊടുത്തിട്ടുണ്ടാവും. ചിലര് മേക്കപ്പില്‍ നിന്നിട്ടായിരിക്കും. ചിലര് ആര്‍ട്ട് വര്‍ക്ക് ചെയ്തിട്ടായിരിക്കും.

mammootty, Tini Tom

അപ്പോ എന്റെ വഴി ചിലപ്പോ അങ്ങനെയായിരിക്കാം. അതാണ് എനിക്ക് ഒരു ബ്രേക്ക് തന്നത്. അപ്പോ ചെയ്തുപോയ കാര്യങ്ങളിലൊന്നും നിരാശ തോന്നിയിട്ടില്ല. ടിനി ടോം പറഞ്ഞു. മമ്മൂക്കയ്ക്ക് ഞാനൊരു ശല്യമായി തീരാറില്ലെന്ന് താരം പറയുന്നു. കാരണം എപ്പോഴും വിളിക്കാറില്ല. പക്ഷേ വിളിച്ചു കഴിഞ്ഞാ, ഇപ്പോ ന്യൂഇയറിന് മെസെജ് അയച്ചാല്‍ എനിക്ക് കൃത്യമായിട്ട് ഇങ്ങോട്ടും മെസേജ് കിട്ടും. ആവശ്യത്തിന് മാത്രമായിട്ടാണ് മമ്മൂക്കയെ വിളിക്കാറുളളത്. അനാവശ്യത്തിന് അദ്ദേഹത്തെ വിളിക്കുകയില്ല.

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

നമ്മുടെതായ കാര്യങ്ങള്, ഇപ്പോ എന്റെ പുതിയ പടത്തിന്റ പോസ്റ്ററൊക്കെ ഷെയറ് ചെയ്ത് മമ്മൂക്കയും ലാലേട്ടനും ചേര്‍ന്നാണ്. അപ്പോ ഇത് തുടങ്ങുമ്പോഴും പിന്നീടുളള കാര്യങ്ങളുമൊക്കെ നമ്മള് അവരെ അറിയിക്കും. അപ്പോ അവരിലൂടെയാണ് നമ്മളുടെ സിനിമാ ജീവിതം ഒകെയുളളത്. അപ്പോ അവരുടെ അടുത്ത് നില്‍ക്കാന്‍ സാധിക്കുന്നു. ലാലേട്ടന്‍ പ്രസിഡണ്ടായിട്ടുളള സംഘടനയുടെ എക്‌സിക്യൂട്ടീവ് മെമ്പറായിട്ട് നില്‍ക്കാന്‍ സാധിക്കുന്നു എന്നൊക്കെ പറയുന്നത് ഭാഗ്യമാണ്, ടിനി ടോം പറഞ്ഞു.

വീഡിയോ

Read more about: mammootty tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X