ടിനി ടോം നയിക്കുന്ന ആദ്യ മെഗാ ഷോ 19ന് ദുബായില്‍
ദുബായ്: മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ ഇവന്റ്‌സിന്റെയും എലൈറ്റ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിലാണ് ദുബായില്‍ മെഗാ ഷോയും പുരസ്‌കാര ചടങ്ങും സംഘടിപ്പിക്കുന്നത്. ജനുവരി 19ന് വൈകീട്ട് 4.30 മുതല്‍ ഖിസൈസ് അല്‍ തവാര്‍ ന്യൂ വേള്‍ഡ് പ്രൈവറ്റ് സ്‌കൂളിലാണ് പ്രോഗ്രാം അരങ്ങേറുകയെന്ന് സംഘാടകര്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രശസ്ത മിമിക്രി താരവും നടനുമായ ടിനി ടോമാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ടിനി നേതൃത്വം നല്‍കുന്ന ആദ്യത്തെ മെഗാ സ്‌റ്റേജ് ഷോ എന്ന സവിശേഷതയും പരിപാടിക്കുണ്ട്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രവാസികളെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് ടിനി ടോമിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലെയും കേരളത്തിലെയും പ്രമുഖ കലാകാരന്‍മാര്‍ അണിനിരക്കുന്ന കലാ,നൃത്ത,സംഗീത, കോമഡി പ്രോഗ്രാം അരങ്ങേറും. ഇതോടൊപ്പം, ആറ് കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ധീരതയ്ക്ക് മാതൃകയായി മാറിയ റാസല്‍ ഖൈമയിലെ ബദ്‌രിയ അഹ്മദ് ഹസന്‍ റബീഅ അല്‍ ശെഹ്ഹിക്ക് ചടങ്ങില്‍ പ്രശംസാപത്രം നല്‍കും.
ദുബായ് പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന പൊതുജനങ്ങളില്‍ ബോധവത്കരണത്തിന്റെ ഭാഗമായി നടക്കുന്ന പ്രോഗ്രാമില്‍ പങ്കാളികളായിക്കൊണ്ട് സേഫ്റ്റി ഇന്‍ പ്രൊജക്റ്റ് ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്ന വിഷയത്തില്‍ അവതരണവും ചടങ്ങില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചടങ്ങില്‍ ലഫ്റ്റനന്റ് കേണല്‍ ജമീല അല്‍ സാബി (ദുബായ് പൊലീസ്), പ്രശസ്ത സുവിശേഷകനും സാമൂഹിക ചിന്തകനുമായ ഫാ.ജോസഫ് പുത്തന്‍പുരക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ക്യാപ്റ്റന്‍ അലി യൂസുഫ് യഅ്ഖൂബ്, ദുബായ് പൊലീസ് ഫോറിന്‍ കമ്മീഷന്‍ അവേര്‍നസ് കമ്യൂണിക്കേഷന്‍ വിഭാഗം ഉദ്യോഗസ്ഥ സല്‍മ, എലൈറ്റ് ഗ്രൂപ്പ് എം.ഡിയും സിനിമാ നിര്‍മാതാവുമായ ആര്‍ ഹരികുമാര്‍, സംവിധായകന്‍ സുജിത് വാസുദേവ്, റേഡിയോ, ടിവി അവതാരകന്‍ മിഥുന്‍ രമേശ്, അബ്ദുല്‍ ഹാദി അല്‍ ഹമ്മാദി, യുവനടി അനുശ്രീ, മാധ്യമപ്രവര്‍ത്തകരായ സമൃതി പരുത്തിക്കാട്(മാതൃഭൂമി ന്യൂസ്), എ അയ്യപ്പദാസ് (മനോരമ ന്യൂസ്), ടി എം ഹര്‍ഷന്‍ (മീഡിയ വണ്‍), അല്‍ റിയാമി സ്റ്റീല്‍ സി ഇ ഒ വി ഹര്‍ഷവര്‍ധന്‍, സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ നന്തി, മലബാര്‍ ഗോള്‍ഡ് ചീഫ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ കെ ഫൈസല്‍, നെല്ലറ ഗ്രൂപ്പ് എം ഡി ശംസുദ്ദീന്‍ നെല്ലറ, എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ ഷീല പോള്‍, ജി ആര്‍ പി ട്രേഡിംഗ് ഗ്രൂപ്പ് എം ഡി വി രവീന്ദ്രന്‍, പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ.അഷ്‌റഫ് താമരശ്ശേരി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരിക്കും.

പ്രവാസലോകത്തെ സാമൂഹിക മേഖലകളില്‍ നിസ്വാര്‍ഥ സേവനമര്‍പ്പിക്കു ഡോ.അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതത്തെ ആസ്പദിച്ച് ടിനി ടോം തിരക്കഥയെഴുതി തയ്യാറാക്കുന്ന ഫിലിമിന്റെ പ്രഖ്യാപനവും ഇതിന്റെ ഭാഗമായി ദുബായില്‍ നടന്നു.വാര്‍ത്താസമ്മേളനത്തില്‍ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷനല്‍ ഇവന്റ്‌സ് എം ഡി എം.എം റഫീഖ്, ടി വി സിനി ആര്‍'ിസ്റ്റ് ടിനി ടോം, ദുബായ് പൊലീസ് ഉദ്യോഗസ്ഥരായ കാപ്റ്റന്‍ യൂസുഫ് യഅ്ഖൂബ്, സല്‍മ, ഡോ.അഷ്‌റഫ് താമരശ്ശേരി, ശംസുദ്ദീന്‍ നെല്ലറ, മോഹന്‍ദാസ് ദാമോദരന്‍, സനോജ് ഖലീല്‍(മാന്‍ഷാഫ്റ്റ് ട്രാവല്‍സ്), തുളസീധരന്‍ എന്നിവര്‍ സംബന്ധിച്ചു.


Click it and Unblock the Notifications











