twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണി പറഞ്ഞിട്ടും അന്ന് ഒഴിവാക്കിയെന്ന് ടിനി ടോം! മധുരപ്രതികാരം ചെയ്തതിനെക്കുറിച്ച് താരം!

    |

    മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ടിനി ടോം. കഴിഞ്ഞയാഴ്ചയായിരുന്നു താരത്തിന്റെ ഗൃഹപ്രവേശനം. ആലുവയിലെ വീട്ടിലെ ചടങ്ങുകളെല്ലാം പെട്ടെന്ന് തീര്‍ത്ത് കൊച്ചിന്‍ കലാഭവന്റെ ആസ്ഥാനത്തേക്ക് ഓടിയെത്തുകയായിരുന്നു താരം. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം കാത്തിരിക്കുന്നതിനിടയില്‍ കലാഭവനിലേക്ക് ഓടിയെത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ഈ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാമ നല്‍കിയ ഉത്തരം? ഇതേത് കോഡെന്ന് ആരാധകര്‍! മറുപടി വൈറലാവുന്നു!വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭാമ നല്‍കിയ ഉത്തരം? ഇതേത് കോഡെന്ന് ആരാധകര്‍! മറുപടി വൈറലാവുന്നു!

    ഇവിടെ നിന്നും നോക്കിയാല്‍ തന്റെ വീട് കാണാമെന്നായിരുന്നു താരം പറഞ്ഞത്. ഉമ്മയുടെ വീട്ടിലാണ് താന്‍ കുട്ടിക്കാലം ചെലവഴിച്ചത്. കലാഭവനില്‍ കയറിപ്പറ്റുകയെന്നതായിരുന്നു അന്നത്തെ ആഗ്രഹം. ഗാനമേള ട്രൂപ്പിന്റെ റിഹേഴ്‌സല്‍ കാണുമ്പോള്‍ ഗിറ്റാര്‍ വായിക്കണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. പ്രമുഖരായ ഗായകരായിരുന്നു അന്ന് അണിനിരന്നിരുന്നത്. തിരക്കുണ്ടായിട്ടും താന്‍ ഓടിയത്തിന് പിന്നിലെ കാരണം കലാഭവനാണെന്നും അദ്ദേഹം പറയുന്നു. ഇതിനകത്ത് കയറാനായി പല ശ്രമങ്ങളും നടത്തിയിരുന്നു. കലാഭവന്‍ മണിച്ചേട്ടന്‍ പറഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞിട്ടും ഇങ്ങനെയൊരാളെ ആവശ്യമില്ലെന്നായിരുന്നു കെഎസ് പ്രസാദ് പറഞ്ഞതെന്നും താരം പറഞ്ഞിരുന്നു.

    Tini Tom

    കലാഭവനിലെത്തിയാല്‍ ഏത് ഉന്നതിയില്‍ വേണമെങ്കിലും എത്തും. അത് അച്ഛന്റെ അനുഗ്രഹമാണ്. അദ്ദേഹം നടക്കുന്നത് കാണുമ്പോള്‍ എന്നായിരിക്കും തന്നെ വിളിക്കുകയെന്നായിരുന്നു ചിന്തിച്ചിരുന്നത്. ജീവിതത്തില്‍ മധുരപ്രതികാരം ചെയ്യാനായി കിട്ടുന്ന ഒരവസരം പോലും താന്‍ പാഴാക്കാറില്ലെന്നും അദ്ദേഹം പറയുന്നു. ജീവിതത്തില്‍ എന്തെങ്കിലും നഷ്ടമായിട്ടുണ്ടെങ്കില്‍ അതിലും വലുത് എന്തെങ്കിലും ലഭിക്കും. സ്വന്തം അനുഭവത്തിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. ഇവിടേക്ക് വരാനെത്തുന്ന ഒരവസരം പോലും താന്‍ ഒഴിവാക്കാറില്ലെന്ന് താരം പറയുന്നു.

    English summary
    Tini tom's speech about Kalabhavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X