For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാദിര്‍ഷയുടെ സിമ്പതി പിടിച്ചുപറ്റാന്‍ പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നു, വിമര്‍ശനത്തിന് ടിനി ടോമിന്‌റെ മറുപടി

  |

  ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ഈശോയെ കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ക്രിസ്തീയ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് സിനിമയുടെ പേരെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകള്‍ ചിത്രത്തിന് എതിരെ രംഗത്ത് എത്തിയത്. സിനിമയുടെ പേര് മാറ്റണം എന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ താന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി തന്‌റെ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് നാദിര്‍ഷ പറഞ്ഞത്.

  നടി ലാവണ്യയുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

  ഇത് വെറും കഥാപാത്രത്തിന്‌റെ പേര് മാത്രമാണെന്നും സംവിധായകന്‍ അറിയിച്ചു. സിനിമയ്ക്ക് പേര് മാറ്റേണ്ട സാഹചര്യമില്ലെന്നും, പേര് താന്‍ സ്വന്തം ഇഷ്ട പ്രകാരം ഇട്ടതല്ല, നിര്‍മ്മാതാവ്, നായകന്‍ തുടങ്ങിയവരുടെ അംഗീകാരത്തോടെ ഇട്ട പേരാണ് എന്നും നാദിര്‍ഷ പറഞ്ഞു. സമാനമായ പേരുകളുളള സിനിമകള്‍ മുന്‍പ് ഇറങ്ങിയിട്ടുണ്ട്. അന്ന് ഒന്നും ഇല്ലാത്ത വിവാദം ഇപ്പോള്‍ എന്തുക്കൊണ്ടാണ് നടക്കുന്നത് എന്നും നാദിര്‍ഷ ചോദിച്ചു.

  അതേസമയം വിവാദത്തില്‍ നാദിര്‍ഷയ്ക്ക് പിന്തുണയുമായി സിനിമാ പ്രവര്‍ത്തകരെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. വിവാദത്തിന് പിന്നാലെ നടന്‍ ടിനി ടോമിന്‌റെതായി വന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല. അതു നിയോഗമാണ്. എന്ന് കരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായ അല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നത് എന്നാണ് പോസ്റ്റിലൂടെ ടിനി ടോം പറയുന്നത്.

  ടിനി ടോമിന്‌റെ വാക്കുകളിലേക്ക്: ജീസസ് ഈസ് മൈ സൂപ്പര്‍സ്റ്റാര്‍. ക്രിസ്തു എന്നെ സ്‌നേഹിക്കാന്‍ മാത്രമാണ് പഠിപ്പിച്ചിട്ടുളളത്. 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്. ഞാനൊരു വിശ്വാസിയാണ്. പക്ഷേ അന്ധവിശ്വാസിയല്ല. ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല. അതു നിയോഗമാണ്, നടന്‍ പറയുന്നു.

  എറ്റവും ദയയുളള മനുഷ്യന്‍, ഔട്ട് ഓഫ് ഫോക്ക്‌സ് ആവാന്‍ ഇഷ്ടമുളള ആള്‍, ഫഹദിന് ആശംസ നേര്‍ന്ന് നസ്രിയ

  എന്ന് കരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായി അല്ല, സഹോദരങ്ങള്‍ ആയാണ് കാണുന്നത് എന്നും ടിനി ടോം കുറിച്ചു. ഞാന്‍ 5,6,7 ക്ലാസുകള്‍ പഠിച്ചത് കലൂര്‍ എസിഎസ് എസ്എന്‍ഡിപി സ്‌കൂളിലാണ്. അന്ന് സ്വര്‍ണ ലിപികളില്‍ മായാതെ മനസില്‍ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട്. അത് ഇന്നും തെളിഞ്ഞ് നില്‍ക്കുന്നു. എനിക്ക് ജീവിക്കാന്‍ അങ്ങനെ പറ്റൂ. ഒരു ജാതി ഒരു മതം ഒരു ദൈവം, ടിനി ടോം ഫേസ്ബുക്കില്‍ കുറിച്ചു.

  നാല് തവണ ഓഡീഷന്‍ ചെയ്ത് അവസരം, പ്രണവ് ആള് പാവം, ഹൃദയം അനുഭവം പറഞ്ഞ് മിന്‌റു മരിയ

  Recommended Video

  നാദിർഷക്ക് പൂർണ്ണ പിന്തുണ നൽകി ബിനീഷ് ബാസ്റ്റിന്‍ | FilmiBeat Malayalam

  ടിനി ടോമിന്‌റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ഇതില്‍ ഒരാള്‍ കുറിച്ച കമന്റിന് നടന്‍ നല്‍കിയ മറുപടിയും വൈറലാവുകയാണ്. "എന്താണ് താന്‍ പറയുന്നത്, താനൊക്കെ ഉള്‍പ്പെടുന്ന സഭ ആണല്ലോ കലയില്‍ മതം തിരുകികയറ്റി വിവാദമുണ്ടാക്കിയത്. ഇപ്പോള്‍ നാദിര്‍ഷയുടെ സിമ്പതി പിടിച്ചുപറ്റാന്‍ വേണ്ടി ഒരു പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നു. ഉളുപ്പുണ്ടോ തനിക്കൊക്കെ, ഉളുപ്പ് ഉണ്ടെങ്കില്‍ വര്‍ഗീയത പടച്ചുവിട്ട തന്‌റെ സഭയിലെ അച്ഛന്‍മാരെ ചോദ്യം ചെയ്യൂ, എന്നാണ് ടിനി ടോമിന്‌റെ കുറിപ്പിന് കാഴെ ഒരാള്‍ കമന്റിട്ടത്. ഈ കമന്‌റിന് മറുപടിയായി ചെയ്യും ഡിയര്‍ എന്നാണ് നടന്‍ കുറിച്ചത്.

  മാനത്തെ കൊട്ടാരത്തില്‍ ദിലീപിന്‌റെ പേര് നിര്‍ദ്ദേശിച്ചത് മമ്മൂട്ടി, അറിയാകഥ പറഞ്ഞ് തിരക്കഥാകൃത്ത്‌

  Read more about: tini tom nadirsha
  English summary
  tini tom support s nadirsha and eesho movie, latest post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X