മമ്മൂട്ടി വരുന്നത് കൊടുങ്കാറ്റ് പോലെ, മോഹന്‍ലാല്‍ വരുന്നത് അറിയില്ല
മിമിക്രി വേദിയില്‍ നിന്ന് വെള്ളിത്തിരയിലേക്ക് കടന്ന ടിനി ടോം ഹാസ്യരംഗത്ത് പുതിയ അധ്യായം തുറന്നിരിക്കുകയാണ്. ചിരിപ്പിക്കുന്ന കോമാളിയായും, അതേ മുഖത്തോടെ കരയിപ്പിക്കുന്ന വില്ലനായും വേഷം മാറാന്‍ ടിനി ടോമിയ്ക്ക് അധികം പ്രയാസമില്ല. മലയാളത്തിലെ ഒട്ടുമിക്ക എല്ലാ താരങ്ങള്‍ക്കൊപ്പവും സന്തതസഹചാരിയായി ടിനി അഭിനയിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ സൂപ്പര്‍ സ്റ്റാറുര്‍സ് മമ്മൂട്ടിയും മോഹന്‍ലാലും പെടുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മമ്മൂട്ടിയെ അനുകരിച്ചുകൊണ്ടാണ് ടിനിയുടെ തുടക്കം. വെള്ളിത്തിരയില്‍ പക്ഷെ ലാലേട്ടനും മമ്മൂക്കയും ടിനിയ്ക്ക് ഒരു പോലെയാണ് അടുത്തിടെ നല്‍കിയ ഒരു ചാനല്‍ അഭിമുഖത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെും കുറിച്ച് ടിനി ടോം സംസാരിക്കുകയാണ്ടായി.

വല്ലാത്തൊരു എനര്‍ജിയാണ് മോഹന്‍ലാലിനെന്നാണ് ടിനി ടോം പറയുന്നത്. രാത്രി ഒരു മണിവരെയൊക്കെ കമ്പനി കൂടിയാലും രാവിലെ ഏഴ് മണിയാകുമ്പോഴേക്കും അദ്ദേഹം സെറ്റിലെത്തും. ലാലേട്ടനൊപ്പം സ്റ്റേജ് ഷോകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. സ്റ്റേജിലെ പൊടി പോലും അദ്ദേഹം തുടയ്ക്കും. ഒരു വലിയ താരമാണ് താനെന്ന ചിന്തയേ അദ്ദേഹത്തിനില്ല. ഒരു സിനിമാ സെറ്റിലേക്ക് അദ്ദേഹം വരുന്നത് പോലും ആരും അറിയില്ല.
നമ്മുടെ പിന്നില്‍ വന്ന് ഒരു അടിയൊക്കെ തന്നിട്ടാണ് അദ്ദേഹത്തിന്റെ വരവറിയുന്നത്. സെറ്റില്‍ ചായ കൊണ്ടുവരുന്നവരുടെ താടിയൊക്കെ പിടിച്ച് ലാലേട്ടന്‍ കുശലം പറയും. നമ്മളൊക്കെ വിചാരിക്കാത്ത തലങ്ങളിലൂടെയാണ് അദ്ദേഹം സഞ്ചരിക്കുന്നത്. എന്നാല്‍ മമ്മൂട്ടി മോഹന്‍ലാലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണെന്നാണ് ടിനി ടോം പറയുന്നത്. മോഹന്‍ ലാലിന്റെ പുറത്താണ് കുട്ടിക്കളിയെങ്കില്‍ മമ്മൂട്ടിയുടെ അകത്താണ് കുട്ടിക്കളി.
ഒരു സെറ്റിലേക്ക് മമ്മൂട്ടി വരുന്നത് കൊടുങ്കാറ്റ് പോലെയാണെന്നാണ് ടിനി വിശേഷിപ്പിച്ചത്. അഞ്ചാറ് പേര്‍ ചുറ്റുമുണ്ടാകും. ഭയങ്കര സീരിയസായിട്ട് തോന്നും. പക്ഷെ അരികത്ത് ചെന്നു നോക്കിയാല്‍ അരിയാം, വീഡിയോ ഗെയിം കളിക്കുകയായിരിക്കും. എന്നിട്ട് നമ്മളോട് പറയും ഇനി നീയൊന്ന് ചെയ്തു നോക്കിയേ എന്ന്. നൂതന സങ്കേതിക വിദ്യകളെ കുറിച്ചൊക്കെ മമ്മൂക്കയ്ക്ക് അപാര അറിവാണ്. അദ്ദേഹത്തോടൊപ്പം 30 ദിവസം കഴിഞ്ഞാല്‍ ഒരു 5 വര്‍ഷം നമുക്ക് മുന്നോട്ട് പോകാം. സഞ്ചരിക്കുന്ന വിക്കി പീഡിയയാണ് മമ്മൂക്ക- ടിനി പറഞ്ഞു.


Click it and Unblock the Notifications