ആന്‍റണി വര്‍ഗീസും ടിനു പാപ്പച്ചനും വീണ്ടും ഒരുമിക്കുന്നു!അജഗജാന്തരത്തിന് തുടക്കമായി!
പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നായ സ്വാതന്ത്ര്യം അർദ്ധരാത്രിക്ക് ശേഷം സംവിധായകൻ ടിനുപാപ്പച്ചനും ആന്റണി വർഗീസും വീണ്ടും ഒരുമിക്കുകയാണ്. അജഗജാന്തരമെന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂജ തിങ്കളാഴ്ച നടന്നു. ചെറുതുരുത്തിയിലെ വഴലിക്കാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ചായിരുന്നു പൂജ ചടങ്ങുകള്‍ നടത്തിയത്. ആന്‍റണി വര്‍ഗീസ്, ടിനു പാപ്പച്ചന്‍, സുധി കോപ്പ, വിനീത്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ് ജോസ്, തുടങ്ങിയവരുള്‍പ്പടെ സിനിമയ്ക്ക് മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
ബാദുഷയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പേരില്‍ത്തന്നെ പുതുമയുള്ള സിനിമയുടെ പ്രമേയവും വ്യത്യസ്തമായിരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ആന്റണി വർഗീസിനെക്കൂടാതെ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ചെമ്പൻ വിനോദ് ,അർജുൻ അശോക് ,സാബുമോൻ ,സുധി കോപ്പ ,ലുക്ക് മാൻ ,ജാഫർ ഇടുക്കി ,കിച്ചു ടെല്ലസ് ,സിനോജ് വര്ഗീസ്, വിനീത് വിശ്വം, ബിറ്റോ ഡേവിസ്, രാജേഷ് ശർമ്മ, ടിറ്റോ വിൽസൺ, വിജിലേഷ് തുടങ്ങിയവരും അജഗജാന്തരത്തില്‍ അഭിനയിക്കുന്നുണ്ട്. . ജിന്റോ ജോർജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റർ ഷമീർ മുഹമ്മദ്. സംഗീതം ജേക്സ് ബിജോയ്. സെൻട്രൽ പിക്ചർസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് .


Click it and Unblock the Notifications











