twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിജു നാരായണനെ ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കള്‍! ശ്രീലതയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് സിനിമാലോകം!

    |

    വ്യത്യസ്തമായ ആലാപന ശൈലിയുമായി സിനിമയിലേക്കെത്തിയതാണ് ബിജു നാരായണന്‍. സംഗീത കുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ വഴിയും ഇത് തന്നെയാണെന്ന് വ്യക്തമാക്കുകയായിരുന്നു. ലളിതഗാനവും ചലച്ചിത്ര ഗാനവുമൊക്കെയായി ഇദ്ദേഹത്തിന്റെ ശബ്ദം ശ്രോതാക്കള്‍ക്ക് സുപരിചിതമാണ്. വെങ്കലം എന്ന ചിത്രത്തിലെ പത്ത് വെളുപ്പിന് എന്ന ഗാനത്തിലൂടെയായിരുന്നു ബിജു നാരായണന്‍ സിനിമയില്‍ അരങ്ങേറിയത്. ചിത്ര പാടിയതായിരുന്നു സിനിമയില്‍ ഉള്‍പ്പെടുത്തിയതെങ്കിലും ബിജുവിന്‍രെ പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. വടക്കുന്നാഥനിലെ കളഭം തരാമെന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റേജ് പരിപാടികളിലും സജീവമാണ് ഇദ്ദേഹം.

    നസ്രിയയ്ക്ക് സ്വിച്ചിട്ടാല്‍ അഭിനയം വരും! ഷാനു പക്ഷേ അങ്ങനെയല്ല! തുറന്നുപറച്ചിലുമായി നവീന്‍ നസീം!നസ്രിയയ്ക്ക് സ്വിച്ചിട്ടാല്‍ അഭിനയം വരും! ഷാനു പക്ഷേ അങ്ങനെയല്ല! തുറന്നുപറച്ചിലുമായി നവീന്‍ നസീം!

    മഹാരാജാസ് കോളേജില്‍ തന്റെ സഹപാഠിയായിരുന്നു ശ്രീലതയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ക്യാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് ശ്രീലത വിടവാങ്ങിയെന്ന വാര്‍ത്തയായിരുന്നു ചൊവ്വാഴ്ച രാവിലെ പുറത്തുവന്നത്. ശ്രീ ഇനിയില്ലെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ പറഞ്ഞത്. ബിജുവിനേയും മക്കളായ സിദ്ധാര്‍ത്ഥിനേയും സൂര്യയേയും വിട്ട് യാത്രയായ ശ്രീലതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സുഹൃത്തുക്കള്‍ എത്തിയത്മഹാരാജാസ് കോളേജിലെ പ്രശസ്തമായ പ്രണയമായിരുന്നു ഇവരുടേതെന്ന് ടിനി ടോം പറഞ്ഞിരുന്നു. അതേ സമയത്ത് ടിനിയും അവിടെ പഠിച്ചിരുന്നു. ഗായകനെന്ന നിലയില്‍ ബിജു നാരായണന്‍ അന്നേ പ്രശസ്തനായിരുന്നു. ആരാധികമാര്‍ ഏറെയായിരുന്നുവെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. അവരുടെ പ്രണയത്തില്‍ ഇടയ്ക്ക് ഹംസമായി താനും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    കോളേജ് വിട്ടതിന് ശേഷവും ബിജുവു ടിനിയും ആ സൗഹൃദം അതേ പോലെ സൂക്ഷിക്കുന്നുണ്ട്. ബിജുവിന്റെ ഇളയ മകനും തന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. മക്കളിലൂടെയും ഈ സൗഹൃദം തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. അടുത്തിടെ വെഡ്ഡിങ് ആനിവേഴ്‌സറി ആഘോഷിച്ചപ്പോള്‍ ഇരുകുടുംബങ്ങളും ഒരുമിച്ചുണ്ടായിരുന്നു. ശ്രീലതയുടെ അസുഖത്തെക്കുറിച്ച് വൈകിയാണ അറിഞ്ഞതെന്നും അപ്പോഴേക്കും ക്യാന്‍സര്‍ നാലാമത്തെ സ്‌റ്റേജിലേക്ക് എത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

    Sreelatha

    മഹാരാജാസില്‍ നിന്നും തുടങ്ങിയ പ്രണയം 1198ലായിരുന്നു പൂവണിഞ്ഞത്. ഭര്‍ത്താവിന്റെ സംഗീത ജീവിതത്തിന് ശക്തമായ പിന്തുണയായിരുന്നു ശ്രീലത നല്‍കിയത്. പ്രിയപ്പെട്ട ശ്രീക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് എത്തിയിരിക്കുകയാണ് ടിനി ടോം. ഇതിനകം തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഗായകനായ എംജി ശ്രീകുമാറും ആദരാഞ്ജലി അര്‍പ്പിച്ച് എത്തിയിട്ടുണ്ട്.

    English summary
    Tiny Tom facebook post about Sreelatha Biju Narayanan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X