അമ്മയിലെ കുറേ താരങ്ങള്‍ രോഗികളാണ്, അവരെ കണ്ടപ്പോള്‍ പേടിയായി! നടിയ്ക്കുണ്ടായ അനുഭവത്തെ പറ്റി ടിനി ടോം

മിമിക്രി താരമായി കരിയര്‍ ആരംഭിച്ച് ഇന്ന് മലയാള സിനിമയിലെ പ്രമുഖനായി മാറിയ താരമാണ് ടിനി ടോം. ഇടയ്ക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ചും ടിനി വാര്‍ത്തകളില്‍ നിറഞ്ഞു. സിനിമയ്‌ക്കൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം കൊടുക്കാറുള്ള താരം അമ്മയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരുന്നു. ഈ കാലയളവില്‍ താരങ്ങളുമായി ഉണ്ടായ വിവാദങ്ങളും വിമര്‍ശനങ്ങളെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് ടിനിയിപ്പോള്‍.

ആരോഗ്യമില്ലാതെ ദുരിതമനുഭവിക്കുന്ന നിരവധി താരങ്ങള്‍ അമ്മയിലുണ്ടെന്നാണ് ടിനി പറയുന്നത്. കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. മാത്രമല്ല കര്‍മ്മ എന്ന് പറയുന്നൊരു കാര്യം എല്ലാവര്‍ക്കും കിട്ടുമെന്നും അവനവന്‍ ചെയ്യുന്നതിന്റെ ഫലം അനുഭവിക്കുമെന്നുമാണ് ടിനി പറയുന്നത്. ഒരു നടിയുടെ ജീവിതം നശിപ്പിച്ച ആൾ പിന്നീട് മരണപ്പെട്ടതെങ്ങനെയാണെന്ന ഉദാഹരണം സഹിതമാണ് താരം സംസാരിച്ചത്.

tiny-tom

മമ്മൂക്ക പെരുന്നാളിന് പള്ളിയില്‍ പോകാതിരിക്കാറില്ല. അതുപോലെ വെളുപ്പിനെ എഴുന്നേറ്റ് അമ്പലത്തില്‍ പോകുന്ന ആളാണ് ലാലേട്ടന്‍. രാത്രി ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷമായിരിക്കും അദ്ദേഹം അമ്പലത്തിലേക്ക് യാത്ര പോകുന്നത്. എന്തോ ഒരു ശക്തി ഉള്ളത് കൊണ്ടല്ലേ ഇവരൊക്കെ അങ്ങനെ പോകുന്നത്. അതുപോലെ ഞാനുമൊരു വിശ്വാസി തന്നെയാണ്.

അമ്മയിലെ കുറേ താരങ്ങളെ കണ്ടപ്പോള്‍ എനിക്ക് തന്നെ പേടിയായി. ആരോഗ്യമില്ലാത്ത ഒത്തിരി ആളുകളുണ്ട്. അവരൊക്കെ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. പലരും രോഗികളാണ്. ഞാന്‍ എന്നും നന്ദി പറയുന്നത് സിനിമകള്‍ കിട്ടുന്നതിനല്ല, ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കുന്നുണ്ടല്ലോ എന്നോര്‍ത്തിട്ടാണ്. അതാണ് ഏറ്റവും വലിയ ഭാഗ്യം. കാശും കാറും വീടുമൊക്കെ ഉണ്ടായിട്ട് ആരോഗ്യമില്ലെങ്കില്‍ പിന്നെ പോയില്ലേ...

ഓരോ താരങ്ങളുടെയും വീഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. പന പോലെ നിന്നിട്ടുള്ള അവരുടെയൊക്കെ വീഴ്ച ഭയങ്കരമായിരുന്നു ദൈവത്തെ മറന്ന് കളിക്കരുതെന്ന് പറയുന്നത് വെറുതേയല്ല. ഏത് ലെവലില്‍ നിന്ന ആളുകളാണ് ഇത്രയും താഴേക്ക് പോയതെന്ന് ഓര്‍ത്താല്‍ അതൊക്കെ നമുക്കൊരു പാഠമാണ്. അവരുടെ പേരുകള്‍ ഞാന്‍ പറയുന്നില്ലേയുള്ളു. ഒരുപാട് ആളുകള്‍ അങ്ങനയെുണ്ട്. എന്റെ നാട്ടില്‍ തന്നെ ഇവരെ കാണാം. നല്ലത് ചെയ്‌തോണ്ട് ഇരിക്കുക. എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. നമ്മളോട് എന്തേലും ചെയ്‌തെന്ന് പറഞ്ഞ് പകരം വീട്ടാന്‍ ചെന്നാല്‍ നമ്മള്‍ ചെറുതായി പോകും. എല്ലാം ദൈവം കാണുന്നുണ്ട്. മോശമായ അനുഭവങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ട്.

ലാല്‍ ജോസ് സാര്‍ ഒരു നടിയെ കുറിച്ച് ഒരു കാര്യം പറഞ്ഞിട്ടുണ്ട്. ഒരാള്‍ ഈ നടിയെ കുറിച്ച് എന്തോ എഴുതാന്‍ ചെന്നു. എന്നാല്‍ ഈ കുട്ടി വഴങ്ങി കൊടുത്തില്ല. അതിന്റെ പേരില്‍ വളരെ മോശമായി എഴുതി. ആ അമ്മ അയാളുടെ ഓഫീസിന് മുന്നില്‍ ചെന്നിട്ട് മുടി പറിച്ചെടുത്തിട്ട് പ്രാകിയെന്നാണ് കേട്ടത്. അത് മനസ് വിഷമിച്ച് ചെയ്തതാവും. കാരണം വെറുതേ ഒരു കള്ളത്തരം എഴുതി വിടുകയാണ്.

പിന്നീട് അയാള്‍ ബോണ്‍ കാന്‍സര്‍ വന്നിട്ടാണ് മരിച്ചത്. എന്ന് കരുതി മറ്റ് രോഗം വരുന്നവര്‍ തെറ്റ് ചെയ്‌തെന്നല്ല ഞാന്‍ പറയുന്നത്. പക്ഷേ ഇദ്ദേഹം വളരെ വേദനിച്ച്, നരകിച്ചാണ് മരിച്ചത്. കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം മൊത്തത്തിലാണ് നശിപ്പിച്ചത്. അവനവൻ ചെയ്യുന്നതിനുള്ളത് അനുഭവിക്കുമെന്ന് പറയുന്നതിൻ്റെ ഉദ്ദാഹരണമാണ് അത്. പക്ഷേ അതാരാണെന്ന് താന്‍ പറയില്ലെന്നും' ടിനി കൂട്ടിച്ചേര്‍ത്തു...

More from Filmibeat

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X