അമ്മയെ വരെ തെറി വിളിച്ചു! ധനസഹായത്തെക്കുറിച്ച് പറഞ്ഞത് തള്ളല്ല! വികാരഭരിതനായി ടിനി ടോം!
പ്രളയബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ച് ധര്‍മജന്‍ എത്തിയിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്‍രെ എഡിറ്റേഴ്‌സ് അവറിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ദുരിതാശ്വാസനിധിയിലേക്ക് പെട്ടെന്ന് തന്നെ പണമെത്തിയെങ്കിലും അത് ജനങ്ങളിലേക്ക് എത്തിയില്ലെന്നായിരുന്നു താരം പറഞ്ഞത്. അമ്മ എത്രയോ കോടി നല്‍കിയെന്നും സ്ഥലം വാങ്ങി വീട് വെച്ച് നല്‍കുന്നതായിരുന്നില്ലേ നല്ലതെന്ന് താന്‍ ഇന്നസെന്റേട്ടനോട് ചോദിച്ചിരുന്നുവെന്നും ധര്‍മ്മജന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അനുകൂലിച്ചായിരുന്നു ടിനി ടോം എത്തിയത്.
5 കോടിയല്ല 5 കോടി 90 ലക്ഷമാണ് അമ്മ നല്‍കിയത്. അതിനുള്ള തെളിവ് ഉടന്‍ വരും. ആരുടേയും മനസ്സ് വിഷമിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. കണക്ക് പറഞ്ഞതല്ല സഹജീവികള്‍ക്ക് വീട് കിട്ടണം, അത്രയേ ഉള്ളൂ. പ്രളയം അനുഭവിച്ച ഒരാളാണ് ഞാന്‍. അതിനാല്‍ത്തന്നെ സമയം നോക്കി ഞാനും സഹായിക്കാറുണ്ട്. പല തരത്തിലാണ് ആള്‍ക്കാര്‍ പ്രതികരിച്ചത്. ചിലര്‍ അമ്മയ്ക്ക് വരെ വിളിച്ചു, വീട്ടിലിരിക്കുന്ന അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നാലും കുഴപ്പമില്ല. ഞാനെന്‍രെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

പ്രളയത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനായി താരങ്ങളും എത്തിയിരുന്നു. വയനാട് മുട്ടിലിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതില്‍ ടിനി ടോമും സജീവമായിരുന്നു. ഫേസ്ബുക്കിലൂടെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചിരുന്നു. അന്‍പോട് കൊച്ചിയോട് സഹായത്തിനായി ആവശ്യപ്പെട്ടപ്പോള്‍ വളരെ പെട്ടെന്ന് തന്നെ അവര്‍ സാധനങ്ങള്‍ എത്തിച്ച് തന്നിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. മാനസികവും ശാരീരികവുമായി ഒരുപാട് സഹായങ്ങള്‍ വയനാട്ടുകാര്‍ക്ക് ആവശ്യമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications











