twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടിനി ടോമിനെതിരെ സോഷ്യല്‍ മീഡിയയുടെ പൊങ്കാല! പോസ്റ്റ് പിന്‍വലിച്ച് ക്ഷമാപണവുമായി താരം!

    |

    Recommended Video

    Tiny Tom Apologies For Criticizing PM | Oneindia Malayalam

    പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച് താരങ്ങളും എത്തിയിരുന്നു. ബോളിവുഡില്‍ നിന്ന് മാത്രമല്ല മലയാള താരങ്ങളും ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കുറിപ്പുകളും പ്രതികരണവുമെല്ലാം നിമിഷനേരം കൊണ്ടായിരുന്നു ശ്രദ്ധ നേടിയത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകള്‍ ആക്രമിച്ച് കൊല്ലുന്ന കഥയെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവെച്ചായിരുന്നു ടിനി എത്തിയത്. ക്ഷണനേരം കൊണ്ടായിരുന്നു താരത്തിന്‍രെ പോസ്റ്റ് വൈറലായി മാറിയത്. അതേ സമയം തന്നെ കടുത്ത വിമര്‍ശനം ഉന്നയിച്ച് ഒരു വിഭാഗം എത്തിയിരുന്നു.

    സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയായാണ് പോസ്റ്റ് വലിച്ച് ഫേസ്ബുക്ക് ലൈവുമായി താരമെത്തിയത്. പോസറ്റ് പിന്‍വലിച്ചുവെന്നും തനിക്ക് തെറ്റുപറ്റിയതാണെന്നും വ്യക്തമാക്കിയായിരുന്നു താരമെത്തിയത്. താരത്തിനെതിരെയുള്ള ഭീഷണിയും അസഭ്യവര്‍ഷങ്ങളും ഇപ്പോഴും തുടരുകയാണ്. ഇതിന് പിന്നാലെയായാണ് ലൈവ് വീഡിയോയിലൂടെ സംഭവിച്ചതിനെക്കുറിച്ച് വ്യക്തമാക്കി ടിനി എത്തിയത്.

    Tini Tom

    എന്റെ പോസ്റ്റ് ഈ രീതിയിൽ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടിൽ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബർ ആളുകളും വേറെ രീതിയിൽ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാൻ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.' 'ഒരു രാഷ്ട്രീയപാർട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാൻ ചെയ്തതിൽ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവർ വേറെ രീതിയിൽ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാൻ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാൻ ഏറ്റുപറഞ്ഞുവെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്.

    Read more about: tini tom ടിനി ടോം
    English summary
    Tiny Tom's clarifications about his recent facebook post
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X