twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടൊവിനോയുടെ രക്തത്തിലുണ്ട് അത്! കാനഡയില്‍ വെച്ച് ജോജുവിനെ സഹായിച്ചതിനെക്കുറിച്ച് ടിനി ടോം!

    |

    അപ്രതീക്ഷിതമായെത്തിയ പ്രളയത്തിന് മുന്നില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായിക്കാനായി സിനിമാലോകവും മുന്നിട്ടിറങ്ങിയിരുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ച് താരങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു. താരങ്ങളുടെ പേജുകളിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്ക് വളരെ പെട്ടെന്നായിരുന്നു പ്രതികരണങ്ങള്‍ ലഭിച്ചത്. തങ്ങളാല്‍ക്കഴിയാവുന്ന സഹായവുമായാണ് ഓരോ താരവും എത്തിയത്.

    ക്യാംപുകളിലേക്ക് നേരിട്ടെത്തിയും താരങ്ങള്‍ പ്രളയബാധിതരെ ആശ്വസിപ്പിച്ചിരുന്നു. താരപരിവേഷമില്ലാതെ സാധാരണക്കാരായാണ് എല്ലാവരും ഇടപെട്ടത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് നിരവധി പേരായിരുന്നു എത്തിയത്. ടൊവിനോയുടേയും ജോജുവിന്റേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് തുറന്നുപറയുകയാണ് ടിനി ടോം. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

    വിമര്‍ശനവുമായി ഒരുവിഭാഗം

    സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ഫ്‌ളഡ് സ്റ്റാര്‍ എന്നായിരുന്നു ടൊവിനോയെ വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ടൊവിനോ തന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു, എന്ന് മാത്രമല്ല ആരാധകരും അദ്ദേഹത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. സോഷ്യല്‍ മീഡിയയും താരത്തിന്റെ പ്രവര്‍ത്തനത്തിന് കൈയ്യടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലെ പിന്തുണ മാത്രമല്ല നേരിട്ടും കട്ടയ്ക്ക് താനുണ്ടാവുമെന്നായിരുന്നു ടൊവിനോ പറഞ്ഞത്.

    സംഘടനാ പാരമ്പര്യമുണ്ട്

    ടൊവിനോയുടേയും ജോജുവിന്റേയും രക്തത്തില്‍ സംഘടനാപാരമ്പര്യം ഉണ്ട്. കാനഡയില്‍ ബോട്ടില്‍ പോയിക്കൊണ്ടിരിക്കുമ്പോള്‍ ജോജുവിന്റെ കൂളിങ് ഗ്ലാസ് കടലില്‍പ്പോയി, എടുത്ത് ചാടി ടൊവിനോ അതെടുത്ത് കൊടുത്തു. എത്ര പേര്‍ക്ക് ഇത് തോന്നും. അതവന്റെ ജീനാണ്, അവന്റെ രക്തത്തിലുള്ളതാണ് അത്. സിനിമ പ്രമോട്ട് ചെയ്യുതിന് വേണ്ടിയല്ല ചെയ്യുന്നത്. അവന്‍ എവിടെയാണെങ്കിലും അത് ചെയ്തിരിക്കുമെന്നും ടിനി ടോം പറയുന്നു.

    ജോജുവും അത് പോലെ തന്നെ

    100 രൂപ കൈയ്യിലുണ്ടെങ്കില്‍ 110 രൂപയ്ക്ക് ഭക്ഷണം മേടിച്ച് തരുന്നയാളാണ് ജോജു, ഇവരുടെ ക്യാരക്ടറിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയാവുന്നതാണ് സിനിമാപ്രമോഷന് വേണ്ടിയല്ല ഒരാളും ഇറങ്ങിയതെന്നും ടിനി ടോ പറയുന്നു. നിലവിലെ തിരക്കുകളെല്ലാം മാറ്റിവെച്ചാണ് ഇവര്‍ പ്രളയബാധിതരെ സഹായിക്കുന്നതിനായി എത്തിയത്. ജിഎന്‍പിസി ലോഡുമായാണ് ജോജു ജോര്‍ജ് നിലമ്പൂരിലെ ക്യാംപിലേക്കെത്തിയത്. സ്വന്തമായി ശേഖരിച്ച സാധനങ്ങളുമായി ടൊവിനോയും ജോജുവിനൊപ്പമുണ്ടായിരുന്നു.

    താരങ്ങള്‍ സജീവമാണ്

    പ്രളയബാധിതരെ സഹായിക്കാനായി സിനിമാലോകം ഒന്നിച്ചാണ് ഇറങ്ങിയത്. ചിത്രീകരണവും റിസീസുമൊക്കെ നീട്ടിവെച്ചാണ് പലരും എത്തിയത്. ഈ സമയത്ത് സിനിമയെക്കുറിച്ചല്ല ആലോചിക്കേണ്ടതെന്ന് കൃത്യമായി മനസ്സിലാക്കിയാണ് താരങ്ങള്‍ ക്യാംപുകളിലേക്കെത്തിയത്. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം പേജുകളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ക്യാംപുകളിലേക്ക് എത്തിക്കേണ്ട സാധനങ്ങളെക്കുറിച്ചും മറ്റ് പ്രധാനപ്പെട്ട വിശേഷങ്ങളെക്കുറിച്ചുമായിരുന്നു എല്ലാവരും പറഞ്ഞത്. സണ്ണി വെയ്ന്‍, ഇന്ര്ജിത്ത്, പൂര്‍ണിമ, സരയു, ജയസൂര്യ തുടങ്ങിയവരെല്ലാം സഹായവുമായി എത്തിയിരുന്നു

    Recommended Video

    സിനിമ തിരക്ക് മാറ്റി വച്ച് പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ താരങ്ങൾ | #AnboduKochi | FilmiBeat Malayalam
    ബഹിഷ്‌ക്കരണ ഭീഷണി

    ടൊവിനോയുടെ വരവിനെതിരെ തുടക്കം മുതലേ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഇത്തവണ പോസ്റ്റിടാന്‍ ഭയമുണ്ടെന്ന് താരം പറഞ്ഞിരുന്നു. എന്നാല്‍ വിമര്‍ശനവും ട്രോളുമൊക്കെ അതിന്റെ വഴിക്ക് പോട്ടെയെന്നും നമ്മള്‍ ഒപ്പമുണ്ടെന്നും ആരാധകര്‍ അറിയിച്ചതോടെ ടൊവിനോ സജീവമായി മാറുകയായിരുന്നു. ഇതിനിടയിലാണ് സമീപകാല റിലീസായ കല്‍ക്കിക്കെതിരെയുള്ള ബഹിഷ്‌ക്കരണ പ്രചാരങ്ങളും തുടങ്ങിയത്. ബിജെപിയെ മോശമായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ആരോപണം, സിനിമയുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും നിര്‍മ്മാതാവ് വ്യക്തമാക്കിയിരുന്നു.

    English summary
    Tiny Tom Talking About Tovino Thomas And Joju George
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X