അമ്മ വരെ എന്നോട് ചോദിച്ചു! നിനക്ക് ഇതില്‍ പങ്കുണ്ടോയെന്ന്! തുറന്നുപറച്ചിലുമായി ടിനി ടോം

വിവാഹ ആലോചനയെന്ന് പറഞ്ഞ് വന്‍തട്ടിപ്പ് സംഘമായിരുന്നു ഷംന കാസിമിനേയും കുടുംബത്തേയും സമീപിച്ചത്. ഇതേക്കുറിച്ച് താരം പരാതി നല്‍കിയതോടെയാണ് അന്വേഷണവും തുടങ്ങിയത്. ഈ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെയും വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്ന് ടിനി ടോം പറയുന്നു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പ്രതികരിച്ചത്. തനിക്കെതിരെ വ്യാജപ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് താരം പറയുന്നു.

എന്റെ അമ്മ കണ്ണുനിറഞ്ഞ് എന്നോട് ചോദിച്ച്, നീ ഇതിനകത്ത് ഉണ്ടോയെന്ന്, അത് കേട്ടപ്പോള്‍ ഏറെ സങ്കടമായി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.പൊലീസിനോടോ, ഷംനയോടോ ഇക്കാര്യം ചോദിക്കാം. ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്.

ഒരുപാട് സൈബര്‍ ആക്രമണം നേരിട്ട ആളാണ് ഞാൻ. പലതും ടാർഗറ്റ് വച്ചായിരുന്നു. ആദ്യം പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്. പിന്നീട് രജിത്ത് കുമാറിന്റെ സംഭവവും. ഒരു ഭാര്യയും ഭർത്താവും ചേർന്ന് പച്ചത്തെറി എന്നെ ഫോണിൽ വിളിച്ചു. ഞാൻ പുണ്യവാനൊന്നുമല്ല, ഒരുവാക്ക് മാത്രം തിരിച്ചുവിളിച്ചു. എന്നാല്‍ അത് മാത്രം എഡിറ്റ് ചെയ്ത് അവർ പ്രചരിച്ചു. പക്ഷേ അത് മറ്റുളളവർക്ക് മനസ്സിലായിരുന്നു. ഇപ്പോൾ വന്നിരിക്കുന്നത് ഞാൻ ഒരു രീതിയിലും ബന്ധപ്പെടാത്ത കാര്യത്തിലാണ്.

Tiny Tom

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

എന്റെ അമ്മ വരെ എന്നോട് ചോദിച്ചു. എനിക്കൊരു കുടുംബമുണ്ട്. കുട്ടിയുണ്ട്. അവർക്കും വിഷമമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ആണ് ഇവിടെ വരെ എത്തിയത്. ലോണെടുത്താണ് കാറും വീടും ഒക്കെ ഉണ്ടാക്കിയത്. ഒരിക്കൽ എനിക്കെതിരെ ബ്ലാക് മെയ്ല്‍ ചെയ്ത് വാർത്ത കൊടുക്കാൻ വിളിച്ചു. കുരിശിൽ പിടിച്ച് ഞാൻ പറഞ്ഞു, നിങ്ങൾ കൊടുത്തോളൂ. സത്യമെന്തെന്ന് എനിക്ക് അറിയാം. അയാൾ ആ വാർത്ത കൊടുത്തില്ല. പക്ഷേ അദ്ദേഹം മരിച്ചത് അസ്ഥി ഉരുകിയാണ്. ഇതൊക്കെ ദൈവം കാണുന്നുണ്ട്.

സുരേഷ് ഗോപി ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. രാഷ്ട്രീയം വച്ചല്ല. എന്റെ പിതാവിന് അപകടം നടന്നപ്പോൾ അദ്ദേഹം വിളിച്ച് ഒരുപാട് സമാധാനിപ്പിച്ചിട്ടുണ്ട്. അദ്ദേഹവുമൊത്തുള്ള ഫോട്ടോ ഇട്ടാൽ ഞാൻ സംഘിയാണെന്ന് പറയും. ശൈലജ ടീച്ചറെ പ്രകീർത്തിച്ച് പോസ്റ്റ് ഇട്ടാൽ ഞാൻ കമ്മിയാകും. ഒരു രാഷ്ട്രീയപാർട്ടിയിലും വിശ്വസിക്കാത്ത ആളാണ് ഞാൻ.സ്നേഹത്തിലാണ് വിശ്വസിക്കുന്നത്.
ചാരിറ്റിപോലും സ്വന്തമായി ചെയ്യുന്ന ആളാണ് ഞാനെന്നും ടിനി ടോം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X