മമ്മൂട്ടി വിളിച്ചു, ടിസ്‌ക വന്നു
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ബോളിവുഡ് താരം ടിസ്‌ക ചോപ്ര വീണ്ടും മലയാളത്തിലെത്തുകയാണ്. ബോബി സഞ്ജയ് ടീം തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ആസിഫ് അലിയാണ് നായകന്‍. മലയാളത്തിന് ഇതിന് മുമ്പ് ടിസ്‌കയെ പരിചയമുണ്ട്. ടിസ്‌ക മമ്മൂട്ടിയുടെ 'മായാബസാറി'ല്‍ എത്തിയിട്ടുണ്ട്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ആമീര്‍ ഖാന്റെ നായികയായി 'താരേ സമീന്‍ പര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ടിസ്‌ക മലയാളത്തിലെത്തിയതിന് പിന്നിലും ഒരു കഥയുണ്ട്. താരേ സമീന്‍ പര്‍ എന്ന ചിത്രം കണ്ടിഷ്ടപ്പെട്ട മമ്മൂട്ടി ടിസ്‌കയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയായിരുന്നു.

വെറുതെ വിളിച്ചഭിനന്ദിക്കുകയായിരുന്നില്ല. ടിസ്‌കയ്‌ക്കൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നും മമ്മൂട്ടി പറഞ്ഞുവത്രെ. അങ്ങനെയാണ് 2008 ല്‍ റിലീസ് ചെയ്ത മായാബസാര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി നീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി വളരെ വാം ആന്റ് കൂള്‍ ആണെന്നാണ് ടിസ്‌ക പറയുന്നത്.
അമച്വര്‍ നാടകങ്ങളും പ്രൊഫഷണല്‍ നാടകങ്ങളും ചെയ്തുകൊണ്ടാണ് ടിസ്‌ക സിനിമാഭിനയത്തിലേക്ക് എത്തുന്നത്. 1993 ല്‍ അജയ് ദേവ്ഗണിനൊപ്പം അഭിനയിച്ചു തുടങ്ങിയ ടിസ്‌കയ്ക്ക് കരിയര്‍ ബ്രേക്ക് ലഭിച്ചത് താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെയാണ്. ഏഴു വയസ്സുകാരന്റെ അമ്മയുടെ വേഷമായിരുന്നു ചിത്രത്തില്‍.


Click it and Unblock the Notifications











