മായാബസാറില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ടിസ്‌കാ ചോപ്ര
ബോളിവുഡ് താരം ടിസ്‌ക ചോപ്ര മമ്മൂട്ടിയുടെ നായികയാകുന്നു. അമീര്‍ ഖാന്‍ സംവിധാനം ചെയ്‌ത താരെ സമീന്‍ പറില്‍ ദര്‍ശീല്‍ സഫാരിയുടെ അമ്മയായി അഭിനയിച്ചതിലൂടെ ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ട ടിസ്‌ക്ക മായാബസാര്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ നായികയാകാനൊരുങ്ങുന്നത്.
പുതുമുഖ സംവിധായകനായ സെബാസ്റ്റ്യന്‍ ഒരുക്കുന്ന മായാബസാറില്‍ ടിസ്‌കയെ കൂടാതെ മറ്റൊരു നായിക കൂടിയുണ്ടാകും. താരെ സമീന്‍ പറിലെ അഭിനയത്തിലൂടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയ ടിസ്‌ക്ക ഇതിനു ശേഷം നടി നന്ദിതദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഫിറാഖ് ഇന്‍ സച്ച് ടൈംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
ഷൂട്ടിങ് പൂര്‍ത്തിയായ ചിത്രം ഒക്ടോബറില്‍ തിയറ്ററുകളിലെത്തും. സ്‌ഞ്‌ജയ് ഗുപ്‌തയുടെ സംവിധാനത്തില്‍ ബോളിവുഡിലെ വമ്പന്‍മാര്‍ അഭിനയിക്കുന്ന അലിഭോഗ് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിയ്‌ക്കുകയാണിപ്പോള്‍ ടിസ്‌ക.
മമ്മൂട്ടിയുടെ മായാബസാറിന്റെ ചിത്രീകരണം ജൂലായ് അവസാനത്തോടെ പൊള്ളാച്ചിയില്‍ ആരംഭിയ്‌ക്കും. വാഹനങ്ങള്‍ പൊളിച്ചു വില്‌ക്കുന്ന ഒരു ബസാറിലെത്തുന്ന ഒരു യുവാവിന്റെ കഥയാണ് ടി.എ റസാഖ് തിരക്കഥയൊരുക്കുന്ന മായാബസാറിലേത്.


Click it and Unblock the Notifications