»   »  ജയറാം ചിത്രം അച്ചായന്‍സിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്തിറങ്ങി

ജയറാം ചിത്രം അച്ചായന്‍സിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്തിറങ്ങി

Posted By: Pratheeksha
Subscribe to Filmibeat Malayalam

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ പുറത്തു വിട്ടു. ജയറാം ,പ്രകാശ് രാജ് ,ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തെന്നിന്ത്യന്‍  അഭിനേത്രിയെന്നാണ് അറിയുന്നത്.

ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലഭിനയിച്ച അനു സിതാരയാണ് മറ്റൊരു നായിക. ആടു പുലിയാട്ടം എന്ന ചിത്രത്തിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമത മോഹന്‍ദാസ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു എന്നായിരുന്നു നേരത്തേയുളള വാര്‍ത്ത. എന്നാല്‍ തിരക്കുകള്‍ മൂലം നടി ചിത്രത്തില്‍ നിന്നൊഴിവാകുകയായിരുന്നു.

Read more: മോഹന്‍ലാലിനെ കടത്തിവെട്ടി ബെന്‍സ് കാരവാനുമായി മമ്മൂട്ടി!

achayans-16-1479270091-16-1479295495.jpg -Properties

സച്ചി സേതു കൂട്ടുകെട്ടിലെ സേതുവാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിഎന്‍ വിപി ക്രിയേഷന്‍സിന്റെ ബാനറില്‍ സികെ പദ്മകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് വേഗയാണ് സംഗീത സംവിധാനം. ഛായാഗ്രഹണം പ്രദീപ് നായരാണ്.

വാഗമണ്‍ ,ഫോര്‍ട്ട് കൊച്ചി, ഹൈദരാബാദ് ,കുട്ടിക്കാനം എന്നീ സ്ഥലങ്ങളിലായിട്ടാണ് ചിത്രീകരണം.ഒരിടവേളയ്ക്കു ശേഷം പ്രകാശ് രാജ് മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണിത്.

ജയറാമിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
chayans is an upcoming multi starrer, which is all set to go on the floors. the makers of the film recently released the title design of the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam