മാളൂട്ടി സാബുവുമായി ടിവിന്‍
ഒരു സഹസംവിധായകന്‍ കൂടി മലയാളത്തില്‍ സ്വതന്ത്രസംവിധായകനാകുന്നു. ടിവിന്‍ ആണ് സുരേഷ് ഗോപി നായകനാകുന്ന മാളൂട്ടി സാബു എന്ന ചിത്രത്തിലെ സംവിധായകനാകുന്നത്. ബാബു ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
സുരേഷ് ഗോപി ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രം ആക്ഷന്‍ ചിത്രമാണ്. ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലെ പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും ജോലിചെയ്തിട്ടുള്ളയാളാണ് ടിവിന്‍. സിദ്ദിഖിന്റെ അസോസിയേറ്റായിട്ടാണ് ടിവിന്‍ കരിയര്‍ തുടങ്ങിയത്. പിന്നീട് ഷാഫി, ബ്ലെസ്സി, വികെ പ്രകാശ് എന്നിവര്‍ക്കൊപ്പമെല്ലാം ജോലിചെയ്തു. മാളൂട്ടി സാബുവിന്റെ കഥ കേട്ട സുരേഷ് ഗോപിതന്നെയാണ് ടിവിന്‍ ചിത്രം സംവിധാനം ചെയ്യട്ടെയെന്ന് നിര്‍ദ്ദേശിച്ചത്.

ബാബു ജനാര്‍ദ്ദനന്റെ തിരക്കഥയില്‍ ഒരു ചിത്രമൊരുക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും താന്‍ ബാബുവിന്റെ ആരാധകനാണെന്നും ടിവിന്‍ പറയുന്നു. കൊച്ചി അവന്യൂ സെന്ററില്‍ വച്ച് ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ബിജു മൈനാഗപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. രതീഷ് വേഗയാണ് സംഗീതസംവിധാനം.


Click it and Unblock the Notifications











