ഇന്ദ്രജിത്ത്-പൃഥ്വിരാജ് ടിയാന്‍;അഞ്ചു ദിവസത്തെ കേരള ബോക്‌സോഫീസ് കളക്ഷന്‍!!

ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ടിയാന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മുരളിഗോപി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജിയെന്‍ കൃഷ്ണകുമാറാണ്.

By സാൻവിയ

ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും ഒന്നിച്ച ടിയാന് തിയേറ്ററുകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മുരളിഗോപി തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് ജിയെന്‍ കൃഷ്ണകുമാറാണ്. വമ്പന്‍ മുതല്‍ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന് ബോക്‌സോഫീസില്‍ നല്ല കളക്ഷനാണ് ലഭിക്കുന്നത്.

ജൂലൈ ഏഴിന് കേരളത്തിനകത്തും പുറത്തുമായി ചിത്രം പ്രദര്‍ശനത്തിനെത്തി. കേരളത്തിലെ 200 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ആദ്യ ദിവസം തന്നെ മികച്ച കളക്ഷനും നേടി. എന്നാല്‍ ആദ്യദിവസം ചിത്രത്തിന്റെ പേരില്‍ ചില നെഗറ്റീവ് നിരൂപണങ്ങള്‍ പ്രചരിച്ചതുകൊണ്ട് തന്നെ രണ്ടാം ദിവസം കളക്ഷന്‍ കുറയാനും കാരണമായി.

അഞ്ച് ദിവസത്തെ കളക്ഷന്‍

അഞ്ച് ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്ത് അഞ്ചു ദിവസംകൊണ്ട് 8.91 കോടിയാണ് ടിയാന്‍ ബോക്‌സോഫീസില്‍ നേടിയത്. ഇന്ദ്രജിത്തും പൃഥ്വിരാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം അഞ്ചാം ദിവസം മാത്രമായി നേടിയത് 52 ലക്ഷമാണ്.

 നാലു ദിവസം-കളക്ഷന്‍

നാലു ദിവസം-കളക്ഷന്‍

ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്ന് നാലു ദിവസംകൊണ്ട് 8.39 കോടിയാണ് നേടിയെടുത്ത്. അവധി ദിവസം അല്ലാത്തതുകൊണ്ട് തന്നെ അഞ്ചാം ദിവസം ഏറ്റവും കുറഞ്ഞ കളക്ഷനായിരുന്നു ചിത്രം നേടിയത്.

കളക്ഷന്‍-ആദ്യദിനം

കളക്ഷന്‍-ആദ്യദിനം

വമ്പന്‍ പ്രതീക്ഷയോടെ എത്തിയ ടിയാന്‍ ആദ്യദിനം 2.57 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ബഹുതാര ചിത്രമായ ടിയാന്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടി.

 രണ്ടാം ദിവസം-കളക്ഷന്‍

രണ്ടാം ദിവസം-കളക്ഷന്‍

രണ്ടു ദിവസത്തെ ടിയാന്റെ കളക്ഷന്‍ നാലു കോടിയാണ്. 4.68 കോടിയാണ് യഥാര്‍ത്ഥ കളക്ഷന്‍. കേരളത്തിന് പുറത്ത് നിന്നുള്ള ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടില്ല.

നിര്‍മ്മാണം

നിര്‍മ്മാണം

റെഡ് റോസ് ക്രിയേഷന്റെ ബാനറില്‍ ഹനീഫ് മൊഹമ്മദാണ് ചിത്രം നിര്‍മ്മിച്ചത്.

 പ്രധാന ലൊക്കേഷന്‍

പ്രധാന ലൊക്കേഷന്‍

കേരളത്തിന് പുറത്താണ് ടിയാന്‍ ചിത്രീകരിച്ചത്. ലഡാക്ക്, നാസിക്, മുംബൈ, പ്രയാഗ, രാംമോജി ഫിലിംസിറ്റി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X