»   » ടിയാന്റെ വീഡിയോ സോംഗ് പുറത്തിറങ്ങി! സിനിമയുടെ ശക്തി പ്രകടമാക്കിയ ഗാനം ഭക്തി മൂഡ് തരുന്നുണ്ടോ?

ടിയാന്റെ വീഡിയോ സോംഗ് പുറത്തിറങ്ങി! സിനിമയുടെ ശക്തി പ്രകടമാക്കിയ ഗാനം ഭക്തി മൂഡ് തരുന്നുണ്ടോ?

Posted By: Teresa John
Subscribe to Filmibeat Malayalam

പൃഥ്വിരാജും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് ടിയാന്‍. വ്യത്യസ്തവും പുതിയതുമായ കഥയും കഥാപാത്രങ്ങളും ഉള്‍പ്പെടുത്തി പ്രേക്ഷകരില്‍ ആകാംഷ നിറയ്ക്കുന്ന തരത്തിലാണ് ടിയാന്റെ വരവ്. സിനിമയുടെ പ്രദര്‍ശനം മുമ്പ് പല തീയ്യതികളിലും തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം മാറ്റിയിരുന്നു.

സിനിമയില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണം! പ്രമുഖനടിയുടെ സിനിമ കണ്ട് മകള്‍ പറഞ്ഞത് എന്താണെന്നറിയാമോ?

ദിലീപിന്റെ ഭാഗ്യദിനമായിരുന്നു ജൂലൈ നാല്, ഇന്നത്തെ അവസ്ഥ നിര്‍ഭാഗ്യമായി പോയി എന്ന് മാത്രം!!

അടുത്ത ദിവസങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനിരിക്കെ  ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് പുറത്ത് ഇറക്കിയിരിക്കുകയാണ്. മുമ്പ് പുറത്തിറങ്ങിയ ടീസറില്‍ നിന്നും സിനിമ സൂപ്പര്‍ ഹിറ്റായി മാറുമെന്ന് തെളിയിച്ചിരിന്നു. അതിന് പിന്നാലെയാണ് വീഡിയോ സോംഗ് പുറത്തിറക്കയിരിക്കുന്നത്. ഗോപി സുന്ദറാണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. 

ടിയാന്‍

പൃഥ്വിരാജും ഇന്ദ്രജിത്തും നായകന്മാരായി അഭിനയിക്കുന്ന സിനിമയാണ് ടിയാന്‍. ഈദിന് റിലീസിനെത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും സിനിമയുടെ റിലീസ് മാറ്റിയിരുന്നു. അതിനിടെ ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തിറക്കിയിരിക്കുകയാണ്.

വീഡിയോ സോംഗ് പുറത്ത്

'ദി മഹഷി പായിന്‍' എന്ന തുടങ്ങുന്ന ചിത്രത്തിലെ വീഡിയോ സോംഗാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഹിന്ദിയിലാണ് പാട്ടിന്റെ ആലാപനം. എന്നാല്‍ ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തി പാട്ടിന്റെ വരികള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്തിരിയിട്ടുണ്ട്.

ഗോപി സുന്ദറിന്റെ സംഗീതം

'ദി മഹഷി പായിന്‍' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് സംസ്ഥാന അവാര്‍ഡ് ജേതാവ് ഗോപി സുന്ദറാണ്. ഈ ഒറ്റ പാട്ടിലുടെ തന്നെ സിനിമയുടെ മുഴുവന്‍ ശക്തിയും പ്രകടമായിരിക്കുകയാണ്.

ഭക്തിഗാനമാണോ?

പുറത്തിറങ്ങിയിരിക്കുന്ന ഗാനം ഒരു ഭക്തി ഗാനം കേള്‍ക്കുന്ന പോലയൊണ്. ഇതിന് വരികളെഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്.

സിനിമയുടെ ചിത്രീകരണം

മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രീകരണമാണ് ടിയാന് വേണ്ടി നടത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിനിമയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് നൂറ് ദിവസമായിരുന്നു.

മുരളി ഗോപിയുടെ തിരക്കഥ

നടന്‍ മുരളി ഗോപിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതിനൊപ്പം സിനിമയിലെ പ്രധാന കഥാപാത്രമായ രമകാന്ത് മഹഷിയുടെ വേഷത്തില്‍ അഭിനയിക്കുന്നതും മുരളി ഗോപിയാണ്.

ബിഗ് ബജറ്റ് ചിത്രം

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ടിയാന്‍. 25 കോടി രൂപ മുതല്‍ മുടക്കിലാണ് ടിയാന്‍ തിയറ്ററുകളിലേക്കെത്തുന്നത്.

ഇതിവൃത്തം

ഉത്തരേന്ത്യയില്‍ ജാതിയുടെ പേരില്‍ നടന്ന ഒരു കലാപത്തെയും അതിന് ശേഷമുണ്ടായ കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമായി നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ണമായും നോര്‍ത്ത് ഇന്ത്യയില്‍ നിന്നുമായിരുന്നു.

English summary
Tiyaan's official song is out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam