»   » അള്ളാഹുവിന് മുന്നില്‍ മാത്രം കുനിയുന്ന തല!!! അസ്‌ലന്‍ മുഹമ്മദിനെ അടയാളപ്പെടുത്തി പൃഥ്വിരാജ്!!!

അള്ളാഹുവിന് മുന്നില്‍ മാത്രം കുനിയുന്ന തല!!! അസ്‌ലന്‍ മുഹമ്മദിനെ അടയാളപ്പെടുത്തി പൃഥ്വിരാജ്!!!

By: Karthi
Subscribe to Filmibeat Malayalam

എസ്രയ്ക്ക ശേഷം പൃഥ്വിരാജിന്റേതായി പുറത്തിറങ്ങുന്ന ചിത്രമാണ് ടിയാന്‍. ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം. മുരളി ഗോപിയുടെ രചനയില്‍ ജിഎന്‍ കൃഷ്ണകുമാര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. 

പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്തും മുരളി ഗോപിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ പുറത്തിറങ്ങി. പൃഥ്വിരാജിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ഒടുവില്‍ പുറത്തിറങ്ങിയിരിക്കുന്നത്.

അസ്‌ലന്‍ മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അസ്‌ലനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജാണ് പോസ്റ്റര്‍ പുറത്ത വിട്ടിരിക്കുന്നത്.

ആക്ഷനും കട്ടിനുമപ്പുറം ആര്‍ക് ലൈറ്റുകളില്‍ നിന്നും സെറ്റുകളില്‍ നിന്നും അകലെ അസ്‌ലന്റെ ഓരോ ഭാവപ്രകടനവും ഓരോ വാക്കുകളില്‍ തന്നില്‍ നില്‍ക്കുന്നുവെന്ന് പോസ്റ്ററിനൊപ്പമുള്ള കുറിപ്പില്‍ പൃഥ്വിരാജ് പറയുന്നു.

അസ്‌ലന്റെ പ്രത്യേകതകളും തന്റെ കുറിപ്പില്‍ പൃഥ്വി വ്യക്തമാക്കുന്നുണ്ട്. 'അള്ളാഹുവിന്റെ മുന്നില്‍ മാത്രം... കുനിയുന്ന തല. മനുഷ്യന്റെ ശരവര്‍ഷത്തിലും... വെട്ടാത്ത ഇമ. അസ്‌ലന്‍. അസ്‌ലന്‍ മുഹമ്മദ്'. എന്നാണ് പൃഥ്വി തന്റെ പോസ്റ്റില്‍ കുറിക്കുന്നത്.

ടിയാന്‍ കാണുന്ന പ്രേക്ഷകര്‍ക്ക് അസ്‌ലന്‍ തന്റെ മറ്റൊരു കഥാപാത്രം മാത്രമായിരിക്കാം. എന്നാല്‍ തന്റെ സിനിമാ ജീവിതത്തില്‍ എന്നും വായിക്കപ്പെടുന്ന ഒരു അധ്യായമായിരിക്കും അസ്‌ലന്‍. അസ്‌ലന്‍ ഇപ്പോഴും ഉള്ളില്‍ തന്നെ നില്‍ക്കുകയാണെന്നും പൃഥ്വി തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഈദ് റിലീസായി തിയറ്ററിലെത്തും. ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്ത് വിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ കാണുന്നത്. ഇന്ദ്രജിത്തിന് നായകനാക്കി ഒരുക്കിയ കാഞ്ചിയാണ് ജിഎന്‍ കൃഷ്ണകുമാര്‍ ഒടുവിലായി സംവിധാനം ചെയ്ത സിനിമ.

ടിയാന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ടുള്ള പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Prithviraj's character poster in Tiyan movie released. Prithiraj share the poster in his Facebook page and post a write up about the character Aslan Muhammad along with the poster.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam