Don't Miss!
- News
ഈ നാളുകാർ വഞ്ചിക്കപ്പെടും, കയ്യിലെ പണവും നഷ്ടപ്പെടും, ദുഃഖവാര്‍ത്ത കേൾക്കും, ഇന്നത്തെ നാൾഫലം
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
മമ്മൂട്ടിക്കൊപ്പം ഹോളിവുഡ് ചിത്രം! നിത്യ മേനോനും പിന്തുണച്ചു! തിരിച്ചുവരവിനെക്കുറിച്ച് സംവിധായകന്!
മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളാണ് ടികെ രാജീവ് കുമാര്‍. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മോഹന്‍ലാലിനോടൊപ്പം നിരവധി സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു അടുത്തിടെ അദ്ദേഹത്തോട് ചോദിച്ചത്. ന്യൂസ് 18 കേരള, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം തിരിച്ചുവരവിനെക്കുറിച്ചും പുതിയ വിശേഷങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചത്.

മലയാളത്തിന്റെ നടന വിസ്മയങ്ങളിലൊന്നായ മമ്മൂട്ടിയെ നായകനാക്കി ഹോളിവുഡ് സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ടികെ രാജീവ് കുമാര്‍. ന്യൂസ് 18 ന് നല്കിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്. അദ്ദേഹത്തിനോടും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ചലഞ്ചിങ്ങായിട്ടുള്ള സ്ക്രിപ്റ്റ് അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന് ഇന്റര്‍നാഷണല്‍ ലെവലിലും തിരിച്ചറിവ് കിട്ടാന്‍ ഉതകുന്ന തരത്തിലുള്ള സിനിമയാണ്. മമ്മൂട്ടിയോടുള്ള തന്റെ ആദരവ് ഇങ്ങനെയാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് കോളാമ്പിയിലൂടെ സിനിമയില്‍ സജീവമാവുകയാണ് ടികെ രാജീവ് കുമാര്‍. നിത്യ മേനോനും രണ്‍ജി പണിക്കറും രോഹിണിയുമുള്പ്പടെയുള്ള താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. സാധാരണ പോലെയുള്ളൊരു ഇടവേളയായിരുന്നില്ല ഈ സംവിധായകന്റേത്. സിനിമയിലേക്ക് മാത്രമല്ല ജീവിതത്തെ തന്നെ തിരിച്ചുപിടിച്ച ആശ്വാസവുമായാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. ആഗസ്റ്റ് അവസാന വാരത്തില്‍ കോളാമ്പി എത്തുമെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

വിദേശ യാത്രയ്ക്കിടയില്‍ തന്നെ ഒരു പ്രാണി കടിച്ചിരുന്നുവെന്നും അതേക്കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ല, നാട്ടിലെത്തിയതിന് ശേഷമാണ് അതിന്റെ പരിണിത ഫലങ്ങള്‍ കണ്ട് തുടങ്ങിയത്. ഇടയ്ക്കിടയ്ക്ക് അണുബാധയും പനിയും വരുന്നത് പതിവായി. ആദ്യത്തെ രണ്ടര വര്‍ഷം അസുഖമെന്താണെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് മറ്റൊരു ഡോക്ടറുടെ അടുത്ത് പോയപ്പോള്‍ പുരികത്തിലെ അടയാളം വെച്ച് ഇത് ഇന്‍സെക്റ്റ് ബൈറ്റാവാമെന്നും തന്റെ വിദേശ യാത്രകളെക്കുറിച്ചുമൊക്കെ അവര്‍ ചോദിച്ച് മനസ്സിലാക്കിയതായും അതിന് ശേഷമാണ് അസുഖം ഏതാണെന്ന് സ്ഥിരീകരിച്ചതെന്നും സംവിധായകന് ഓര്‍ത്തെടുക്കുന്നു.

അസുഖം കുറഞ്ഞ സമയത്ത് ഒരു സിനിമ ചെയ്യാനായി ശ്രമിച്ചിരുന്നു. കമല്‍ഹാസനെയും മകളെയും വെച്ച് ചിത്രമൊരുക്കാനായിരുന്നു തീരുമാനിച്ചത്. 4 വ്യത്യസ്ത ഭാഷകളിലായി സിനിമയൊരുക്കാനായിരുന്നു തീരുനനാനിച്ചിരുന്നത്. ലോസ് ഏഞ്ചല്‍സില്‍ വെച്ച് ചിത്രീകരണം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിന് 2 ദിവസം മുന്‍പ് താന്‍ അബോധാവസ്ഥയിലായെന്നും ദിവസങ്ങളെടുത്താണ് നോര്‍മലായതെന്നും അദ്ദേഹം പറയുന്നു. അതോടെ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു.

കോളാമ്പിയിലൂടെ ടികെ രാജീവ് കുമാര്‍ മാത്രമല്ല നിത്യ മേനോനും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ്. ഈ സിനിമ സംഭവിക്കാനുള്ള പ്രധാന കാരണം നിത്യയാണെന്നും അദ്ദേഹം പറയുന്നു. ഡേറ്റ് ഏതാണെന്ന് അറിയിച്ചാല്‍ മതി താന്‍ വന്ന് അഭിനയിച്ചോളാമെന്നായിരുന്നു നത്യ പറഞ്ഞത്. അഭിനേതാവ് തന്നെ ഇത്തരത്തില്‍ പ്രചോദനമേകുമ്പോള്‍ സംവിധായകന് വെറുതെയിരിക്കാനാവില്ലല്ലോയെന്നും അദ്ദേഹം പറയുന്നു.

രോഗം ഏതാണെന്നറിയാതെയുള്ള രണ്ടര വര്‍ഷം, അതിന് ശേഷമുള്ള ആറ് വര്‍ഷം. 8 വര്‍ഷത്തോളമാണ് അസുഖ ബാധിതനായി കഴിഞ്ഞത്. ഇന്ത്യയില്‍ ഈ അസുഖം അപൂര്‍വ്വമാണെങ്കിലും ജര്‍മ്മനിയിലും ലോസ് ഏ്ഞ്ചല്സിലുമൊക്കെ സര്‍വ്വസാധാരണമാണ്. വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തതിന് ശേഷമാണ് എല്ലാവരും അവിടേക്ക് പോവുന്നത്. ആദ്യഘട്ടത്തില്‍ തന്നെ അസുഖത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാവുമെന്നും വൈകിപ്പോയാല്‍ മരണം തന്നെ സംഭവിച്ചേക്കാവുന്ന അസുഖമാണെന്നും അദ്ദേഹം പറയുന്നു.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍