ടികെ രാജീവ് കുമാര്‍ വീണ്ടും സംവിധാനരംഗത്തേക്ക്! പുതിയ ചിത്രം കോളാമ്പി വരുന്നു! നായികയായി നിത്യ
ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി തിളങ്ങിയ ആളാണ് ടികെ രാജീവ് കുമാര്‍. 2012ല്‍ പുറത്തിറങ്ങിയ തല്‍സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെതായി ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്. സിനിമയില്‍ നിന്നും ഒരിവേളയെടുത്തിരുന്ന രാജീവ് കുമാര്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
കോളാമ്പി എന്ന് പേരിട്ടിരിക്കുന്ന സിനിമയുമായാണ് ടികെ രാജീവ് കുമാര്‍ വീണ്ടും എത്തുന്നത്. നിത്യാ മേനോന്‍ തന്നെയാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രമായി എത്തുന്നത്. രാജീവ്കുമാറിന്റെ തന്നെ തല്‍സമയം ഒരു പേണ്‍കുട്ടിയില്‍ പ്രധാന കഥാപാത്രമായി എത്തിയിരുന്നത് നിത്യയായിരുന്നു.

നിത്യയ്ക്കു പുറമെ രണ്‍ജി പണിക്കര്‍, ദിലീഷ് പോത്തന്‍,രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കോളാമ്പി മൈക്ക് നിരോധനത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയവരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബര്‍ 18നാണ് ആരംഭിക്കുന്നത്. രൂപേഷ് ഓമനയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നെയ്യാറ്റിന്‍കര കൃഷ്ണപുരത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. രവി വര്‍മ്മന്‍ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സബ് സിറിള്‍ കലാസംവിധാനം ചെയ്യുന്നു. ശബ്ദലേഖനം റസൂല്‍ പൂക്കുട്ടിയും സംഗീതം രമേഷ് നാരായണനും നിര്‍വ്വഹിക്കുന്നു.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു രാജീവ് കുമാര്‍ കുറച്ചുകാലം സിനിമയില്‍നിന്നും മാറിനിന്നിരുന്നത്. അതേസമയം നിങ്ങളുടെ ഒരോരുത്തരുടെയും പ്രാര്‍ത്ഥനയും പിന്തുണയുമില്ലാതെ ഞാന്‍ ഇവിടെ വരെ എത്തുകയില്ലായിരുന്നുവെന്നും എന്റെ രണ്ടാം ഇന്നിംഗ്‌സിലും കൂടെയുണ്ടാകണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നതായും ടികെ രാജീവ് കുമാര്‍ പറഞ്ഞു.


Click it and Unblock the Notifications











