»   » രതിനിര്‍വേദം രാജീവ് കുമാറിന്റെ കൈകളില്‍

രതിനിര്‍വേദം രാജീവ് കുമാറിന്റെ കൈകളില്‍

Posted By:
Subscribe to Filmibeat Malayalam
Jayabharathy
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒരു നാള്‍ വരും തിയറ്ററുകളിലെത്തിയതിന് പിന്നാലെ സംവിധായകന്‍ ടികെ രാജീവ് കുമാന്‍ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുന്നു. മലയാള സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായ രതിനിര്‍വേദത്തിന്റെ റീമേക്ക് ജോലികളാണ് രാജീവ് ആരംഭിച്ചിരിയ്ക്കുന്നത്.

ഭരതന്‍-പത്മരാജന്‍ ടീമിന്റെ ഒരുമയില്‍ പ്രത്യക്ഷപ്പെട്ട രതിനിര്‍വേദം പ്രമേയം കൊണ്ടുതന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. 16കാരിയായ രതി ചേച്ചിയോട് കൗമാരക്കാരന്‍ പയ്യന് തോന്നുന്ന അഭിനിവേശമായിരുന്നു രതിനിര്‍വേദത്തിന്റെ പ്രമേയം. രതി ചേച്ചിയായി വേഷമിട്ട ജയഭാരതി അക്കാലത്ത് യുവപ്രേക്ഷകരുടെ ഹരമായി തന്നെ മാറിയിരുന്നു. രതിചേച്ചിയെ മോഹിയ്ക്കുന്ന കൗമാരക്കാരനായി വേഷമിട്ടത് കൃഷ്ണചന്ദ്രനായിരുന്നു. പത്മരാജന്‍റെ 'രതിനിര്‍വേദം" എന്ന നോവലാണ് 1978ല്‍ സിനിമയാക്കിയത്. കൗമാര സ്വപ്നങ്ങളെ മനോഹരമായി അവതരിപ്പിച്ച ചിത്രം വന്‍വിജയം നേടിയിരുന്നു.

നീലത്താമരയിലൂടെ മലയാളത്തില്‍ റീമേക്ക് ട്രെന്‍ഡിന് തുടക്കമിട്ട സുരേഷ് കുമാര്‍ തന്നെയാണ് രേവതി കലാമന്ദിറിന്റെ ബാനറില്‍ രതിനിര്‍വേദവും ഒരുക്കുന്നത്.

ജയഭാരതി അനശ്വരമാക്കിയ രതിചേച്ചിയുടെ കഥാപാത്രം അവതരിപ്പിയ്ക്കാന്‍ കഴിവുള്ള താരത്തെ തേടിയുള്ള യാത്രയിലാണ് ടികെ രാജീവ് കുമാര്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam