Don't Miss!
- News
ഇസ്രായേലില്‍ ജോലി വാഗ്ദ്ധാനം ചെയ്തു തട്ടിപ്പ്; കണ്ണൂരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയതു വന്‍ റാക്കറ്റ്
- Sports
2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര് ഇതാ
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ടിന്റുമോന് എന്ന കോടീശ്വരന്: പണ്ഡിറ്റിന്റെ പുതിയ ചിത്രം
സന്തോഷ് പണ്ഡിറ്റ് വീണ്ടും സജീവമാകുന്നു. 'കാളിദാസന് കവിത എഴുതുന്നു' എന്ന ചിത്രത്തിന് പിന്നാലെ തന്റെ അടുത്ത ചിത്രവുമായി സന്തോഷ് എത്തിക്കഴിഞ്ഞു. 'ടിന്റുമോന് എന്ന കോടീശ്വരന്' എന്നാണ് സിനിമയുടെ പേര്. സിനിമയിലെ ഗാനവും പുറത്തിറങ്ങി.
മുന്‍ ചിത്രങ്ങളെ എന്നപോലെ ക്യാമറ ഒഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് പണ്ഡിറ്റ് തന്നെയാണ്. കഥ, തിരക്കഥ, സംവിധാനം, നിര്‍മാണം, ഗാന രചന, സംഗീതം, ആലാപനം, കല, നൃത്തം, സംഘട്ടനം, എഡിറ്റിങ്, മിക്സിഗം, പശ്ചാത്തല സംഗീതം, നിര്‍മാണ നിര്‍വഹണം തുടങ്ങിയവയ്ക്കൊപ്പം ചിത്രത്തിലെ നടനും സന്തോഷ് പണ്ഡിറ്റ് തന്നെ.

കൃഷ്ണനും രാധയും എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് എന്ന സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാറിന്റെ രംഗപ്രവേശം. അതിന് ശേഷം സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന് എന്നീ ചിത്രങ്ങള്‍ ചെയ്തു.
സൂര്യ നായകനായ അഞ്ജാനൊപ്പം റിലീസ് ചെയ്യാനിരുന്ന പണ്ഡിറ്റിന്റെ കാളിദാസന് കവിതയെഴുതുന്നു എന്ന നാലമത്തെ ചിത്രം പലകാരണങ്ങള്‍ കൊണ്ടും റിലീസിങ് നീണ്ടു നീണ്ടു പോകുകയാണ്. കാരണം പണ്ഡിറ്റും പറയുന്നില്ല. റിലീസ് നീട്ടിവയ്ക്കുന്ന കാര്യം മാത്രം ഫേസ്ബുക്കിലൂടെ അറിയിക്കാറുണ്ട്.
ടിന്റു മോന് എന്ന കോടീശ്വരന് കൂടാതെ നീലിമ നല്ല കുട്ടിയാണ് എന്ന മറ്റൊരു ചിത്രം കൂടെ സന്തോഷ് ചെയ്യുന്നുണ്ട്. ഇതിന്റെയും ക്യാമറയൊഴികെ മറ്റെല്ലാം കൈകാര്യം ചെയ്യുന്നത് സന്തോഷ് തന്നെ. കേള്‍ക്കാന്‍ ധൈര്യമുള്ളവര്‍ക്ക് ഈ പാട്ടൊന്ന് കേട്ടുനോക്കാവുന്നതാണ്.
-
'മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഡാൻസ്, പ്രതിഫലമായി വാങ്ങിയത് രണ്ട് കോടി'; ചിരഞ്ജീവി സിനിമയിൽ ഉർവശി വാങ്ങിയത്!
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!