നടിമാരുടെ ആരോപണങ്ങൾ, സിദ്ദിഖ്- ജഗദീഷ് ഭിന്നത!! അമ്മയുടെ നിര്‍ണായക ഭാരവാഹി യോഗം
നിർവാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ഈ യോഗം ചേരുന്നത്.
സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയിലെ നടിമാർ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലും അമ്മയ്ക്കുള്ളിൽ ഉയർന്നു വന്ന അഭിപ്രായഭിന്നതയുടെ സാഹചര്യത്തിൽ അമ്മ ഭാരവാഹികളുടെ യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഡബ്ല്യൂസിസിയുമായിയുള്ള നിലപാടിനെ ചൊല്ലി നടന്മാരായ സിദ്ദിഖും ജഗദീഷും തമ്മിലുള്ള അഭിപ്രായഭിന്നതുയുടെ പശ്ചാത്തലത്തിലാണ് സംഘടന ഇപ്പോൾ യോഗം വിളിച്ചു ചേർക്കുന്നത്. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിലാണ് സംഘടനയുടെ അനൗദ്യോഗിക നിർവാഹക സമിതിയോഗം ചേരുന്നത്.

നിർവാഹക സമിതി യോഗത്തിന് മുന്നോടിയായിട്ടാണ് ഈ യോഗം ചേരുന്നത്. കൂടാതെ നിർവാഹക സമിതിയിലെ ഓരോ അംഗങ്ങളുമായി മോഹൻലാൽ പ്രത്യേകം ചർച്ച നടത്തും. ഇന്നു ചേരുന്ന യോഗത്തിൽ അമ്മയ്ക്കുള്ളിൽ നിലകൊണ്ട് ആഭ്യന്തര യുദ്ധം പരിഹരിക്കാനുള്ള ശ്രമുണ്ടാകുമെന്നാണ് സൂചന.

യോഗത്തിന്റെ പ്രധാന അജണ്ട
നടൻ ദിലീപുമായി ബന്ധപ്പെട്ടും സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസി ഉന്നയിച്ച ആരോപണങ്ങളിൽ സിനിമ മേഖല ഇപ്പോൾ രണ്ടു തട്ടിലാണ്. അമ്മയിൽ ഇപ്പോൾ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കുക എന്നതാകും യോഗത്തിലെ പ്രധാന അജണ്ട. കൂടാതെ ഡബ്ല്യൂസിസി ഉന്നയിച്ച ആരേപണങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഡബ്ല്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കും. ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും. കൂടാതെ നടി ദിവ്യ ഗോപിനാഥ് നടൻ അലൻസിയറിനെതിരെ ഉന്നയിച്ച മീ റ്റൂ ആരോപണവും ചർച്ച ചെയ്തേക്കും.

സിദ്ദിഖ് യോഗത്തിനെത്തില്ല
വളരെ പെട്ടെന്ന് വിളിച്ച് ചേർത്ത യോഗമായതു കൊണ്ട് മഴുവൻ എക്സിക്യൂട്ട് അംഗങ്ങൾക്കും യോഗത്തിൽ പങ്കെടുക്കുവാൻ കഴിയില്ല. കൊച്ചിയിൽ എത്തിച്ചേരാനുളളതിന്റെ ബുദ്ധിമുട്ടാണ് കാരണം. കൂടാതെ ഇന്ന് നടക്കുന്ന യോഗത്തിൽ നടൻ സിദ്ദിഖ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല . സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അദ്ദേഹം കോഴിക്കോടാണ്. എന്നാൽ യോഗത്തിൽ പങ്കെടുക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ അറിയിച്ചിട്ടുണ്ട്.

ജഗദീഷ് എത്തും
അതേസമയം ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നടൻ ജഗദീഷ് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ തന്റെ നിലാപാട് വ്യക്തമാക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്നങ്ങൾക്ക് മറുപടിയുമായി താരസംഘടനയായ അമ്മയുടെ പ്രതിനിധി എന്ന നിലയിൽ ആദ്യ പ്രതികരണവുമായി എത്തിയത് ജഗദീഷായിരുന്നു. നടിമാരുടെ ആരോപണങ്ങൾക്കെതിരെ സംഘടനയുടെ പ്രേിൽ പത്രക്കുറിപ്പും പുറത്തു വിട്ടിരുന്നു. എന്നാൽ തുടർന്ന് നടൻ സിദ്ദിഖിന്റെ പ്രസ്മീറ്റീൽ ജഗദീഷിനെ തള്ളുന്ന വിധത്തിലുളളതായിരുന്നു.

നടിമാരെ തിരിച്ചെടുക്കണം
രാജിവച്ച് പുറത്തു പോയ നടിമാരെ തിരിച്ചു വിളിക്കുന്ന കാര്യത്തിനെ കുറിച്ച് ജഗദീഷ് വാർത്തകുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ പത്രകുറിപ്പിനെ കുറിച്ചോ അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ചോ തനിയ്ക്ക് ഒന്നും അറിയില്ല എന്ന നിലപാടായിരുന്നു സിദ്ദീഖിന്റേത്. എന്നാൽ താൻ അമ്മയുടെ പ്രതിനിധിയായിട്ടാണ് ഇപ്പോൾ പ്രസ്മീറ്റിൽ വന്നിരിക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു. അതേസമയം പുറത്തു പോയ നടിമാരെ തിരിച്ച് കേട്ടില്ലെന്നും മാപ്പ് പറഞ്ഞാൽ കയറ്റാമെന്നും സിദ്ദീഖ് പറഞ്ഞിരുന്നു,.

ദീലീപ് രാജി കത്ത് നൽകി
താരസംഘടനയിൽ ദിലീപുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്നതിന്റെ പശ്ചാത്തലത്തിൽ നടൻ താരസംഘടനയിൽ നിന്ന് രാജിവെച്ചതായി പ്രസിഡന്റ് മോഹൻലാൽ വെളിപ്പെടുത്തി. നടിമാരുടെ പ്രസ്മീറ്റിനു പിന്നാലെയായിരുന്നു ദിലീപിന്റെ രാജി വിവരം പുറത്തു വന്നത്. കഴിഞ്ഞ ഒക്ടോബർ 10 ന് ദിലീപ് രാജി കത്ത് നൽകിയെന്നാണ് അമ്മയിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്.


Click it and Unblock the Notifications











