ജയന്റെ മരണത്തിലെ വില്ലൻ ബാലന്‍ കെ നായരല്ല! ആ അപകടം നേരില്‍ കണ്ടതാണ്, അന്ന് സംഭവിച്ചതിതാണ്!
Recommended Video

വേഷവിധാനം കൊണ്ടും തന്റേതായ ശൈലി കൊണ്ടും മലയാള സിനിമയെ അത്ഭുതപ്പെടുത്തിയ നടനാണ് ജയന്‍. വളരെ കുറഞ്ഞ കാലം മാത്രമേ സിനിമയില്‍ അഭിനയിച്ചിട്ടുള്ളുവെങ്കിലും സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജയനെ മഹാനടന്‍ എന്നാണ് അന്നും ഇന്നും വിശേഷപ്പിക്കുന്നത്. മലയാളികളെ ഏറെ ഞെട്ടിച്ച അപകട മരണത്തിലൂടെയായിരുന്നു ജയന്‍ വിടവാങ്ങിയത്.
കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു ജയന്‍ മരിച്ചത്. ജയന്റെ മരണശേഷം നിരവധി വിവാദങ്ങള്‍ പൊട്ടി പുറപ്പെട്ടിരുന്നു. ജയന്റെ മരണത്തില്‍ ബാലന്‍ കെ നായര്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞും പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. നവംബര്‍ പതിനാറിനായിരുന്നു ആ അപകടം. ഇന്ന് ജയന്‍ മരിച്ചിട്ട് 38 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇന്നും സംശയത്തോടെ കാണുന്ന ജയന്റെ മരണത്തെ കുറിച്ച് അവസാന നിമിഷം കൂടെയുണ്ടായിരുന്ന സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞ അഭിമുഖം ശ്രദ്ധേയമായിരിക്കുകയാണ്.

ആക്ഷന്‍ ഹീറോ ജയന്‍
1974 ല്‍ ശാപമോക്ഷം എന്ന സിനിമയിലൂടെയായിരുന്നു ജയന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറഇച്ചത്. ചെറിയ വേഷങ്ങളിലൂടെ പിന്നീട് ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചു. പലതും വില്ലന്‍ വേഷങ്ങളായിരുന്നു. ജയഭാരതിയായിരുന്നു ജയനെ ചലച്ചിത്രലോകത്ത് പരിചയപ്പെടുത്തുന്നത്. അഭിനയത്തിലെ പ്രത്യേകത കൊണ്ടും മാസ് ഡയലോഗുകള്‍ കൊണ്ടും ജയന്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഗാംഭീര്യമുള്ള ശബ്ദവും വേഷവിധാനവും അതുവരെ ഉണ്ടായിരുന്ന നായക നടന്മാരില്‍ നിന്നും ജയനെ വേറിട്ട് നിര്‍ത്തി. സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളായിരുന്നു ജയന് കൂടുതല്‍ ഇഷ്ടം.

ഹെലിക്കോപ്റ്റര്‍ അപകടം
നാവിക സേനയിലെ മാസ്റ്റര്‍ ചീഫ് പെറ്റി ഓഫീസറായിരുന്നു ജയന്‍. 41-ാം വയസില്‍ പ്രശ്‌സതിയുടെ കൊടുമുടിയില്‍ ഇരിക്കുമ്പോഴായിരുന്നു ഹെലിക്കോപ്റ്റര്‍ അപകടത്തിലൂടെ മരണത്തിന് കീഴടങ്ങിയത്. കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ ഷൂട്ടിംഗിനിടെ പറന്ന് പൊങ്ങിയ ഹെലിക്കോപ്റ്ററിന്റെ ലാന്‍ഡിമദ് പാഡില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു ജയന്‍. ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് വീണതോടെയായിരുന്നു മലയാള സിനിമാപ്രേമികളെ ഞെട്ടിച്ച ആ ദുരന്തവാര്‍ത്ത എത്തിയത്. ജയന്റെ മരണത്തെ കുറിച്ച് വന്ന വാര്‍ത്തകളും മറ്റും മാതൃഭൂമി ക്ലബ് എഫ്എം ദുബായിക്ക് നല്‍കിയ അഭിമുഖത്തില്‍ സോമന്‍ അമ്പാട്ട് നേരത്തെ പറഞ്ഞിരുന്നു.

സോമന്‍ അമ്പാട്ടിന്റെ വാക്കുകള്‍
വക്ത് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു കോളിളക്കം. എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം. പക്ഷെ കോളിളക്കത്തോടെ നമുക്ക് നഷ്ടമായത് പ്രിയതാരത്തെയാണ്. നേവി ഓഫീസറായിരുന്ന ജയന്‍ ധൈര്യശാലിയായിരുന്നു. സിനിമയ്ക്ക് വേണ്ടി എന്ത് റിസ്‌ക് എടുക്കാനും അദ്ദേഹം തയ്യാര്‍. പ്രൊഡ്യൂസര്‍മാരൊന്നും പക്ഷെ റിസ്‌ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. കാരണം അന്ന് സിനിമ ഒരുപരിധി വരെ അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് നിന്നിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവിധ സുരക്ഷ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു.

ആ രംഗം ഇതായിരുന്നു
ബാലന്‍ കെ നായര്‍ അവതരിപ്പിച്ച വില്ലന്‍ ഹെലികോപ്റ്ററില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജയന്റെ കഥാപാത്രം അയാളെ പിടിച്ച് കൊണ്ട് വരുന്ന രംഗമാണ്. അധികം ഉയരത്തിലല്ലായിരുന്നു ഹെലികോപ്റ്റര്‍. ബൈക്കില്‍ നിന്നും ഹെലികോപ്റ്ററിലേക്ക് കയറുന്ന രംഗമായിരുന്നു ചിത്രീകരിക്കുന്നത്. ഡ്യൂപ്പ് ആയിരുന്നു ആ രംഗം ചിത്രീകരിക്കേണ്ടിയിരുന്നതെങ്കിലും ജയന്‍ അതിന് കൂട്ടാക്കിയിരുന്നില്ല. ഹെലികോപ്റ്ററിലേക്ക് കയറിയ ജയന്‍ അതിന്റെ സ്റ്റാന്‍ഡില്‍ കാല്‍ ലോക്ക് ചെയ്ത് നിര്‍ത്തി. നല്ല ഭാരമുള്ളയാളാണ് ജയന്‍. ബാലന്‍ കെ നായരുടെയും ജയന്റെയും പിന്നെ പൈലറ്റിന്റെയും ഭാരം ഒരു ഭാഗത്തേക്ക് വന്നു. അത് ഹെലികോപ്റ്ററിന്റെ ബാലന്‍സിനെ സാരമായി ബാധിച്ചു.

ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു
പൈല്റ്റ് ഹെലികോപ്റ്റര്‍ മുകളിലേക്ക് കൊണ്ടുപോയി ബാലന്‍സ് ചെയ്യാന്‍ നോക്കി. പക്ഷെ സാധിച്ചില്ല. പിന്നെ ലാന്‍ഡ് ചെയ്യാന്‍ നോക്കി. പക്ഷെ ലാന്‍ഡിങ്ങിനിടെ ലീഫ് നിലത്ത് തട്ടി ഹെലികോപ്റ്റര്‍ പൂര്‍ണമായും ഇരുന്നു പോയി. ജയന്റെ കാല് ലോക്ക് ആയതിനാല്‍ താഴേക്ക് ചാടാന്‍ പറ്റിയില്ല. തലയുടെ പിന്‍ഭാഗം നിലത്ത് തട്ടി. പൈലറ്റിന് കാര്യമായ പരിക്കൊന്നും അപകടത്തില്‍ പറ്റിയല്ല. ബാലന്‍ കെ നായരുടെ കാലിന് ഒടിവ് സംഭവിച്ചു. മൂവരെയും അവിടെ നിന്ന് മാറ്റിയപ്പോഴെക്കും ഹെലികോപ്റ്റര്‍ പൂര്‍ണമായും കത്തി നശിച്ചു.

മഴ വില്ലനായെത്തിയപ്പോള്‍
ഹോസ്പിറ്റലിലേക്ക് പോകും വഴി ശക്തമായ മഴ പരീക്ഷണമായെത്തി. കാറുകള്‍ക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥ. അത് കൊണ്ട് തക്ക സമയത്ത് എത്തിക്കാന്‍ പറ്റിയില്ല. തലയോട്ടിയില്‍ നല്ല പേലെ പരിക്ക് പറ്റിയിരുന്നു. രക്തം ഒരുപാട് വാര്‍ന്ന് പോയി. കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ജയന്‍ ഇന്നും ജീവിച്ചിരുപ്പുണ്ടായേനെ. ജയന്റെ മരണത്തിന് ശേഷം എല്ലാവരും തളര്‍ന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കോളിളക്കം റിലീസ് ചെയ്തത്. ഒരു സിനിമയ്ക്ക് വേണ്ടി ജയന് അഡ്വാന്‍സ് നല്‍കി കാത്തിരിക്കുകയായിരുന്നു ഞാന്‍.

ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല
ജയന്റെ മരണവുമായി ബന്ധപ്പെട്ട് ബാലന്‍ കെ നായരുടെ പേര് പലരും വലിച്ചിഴയ്ക്കുന്നുണ്ട്. അതില്‍ യാതൊരു കഴുമ്പുമില്ല. ബാലന്‍ കെ നായര്‍ അങ്ങനെ ചെയ്യില്ല. വളരെ നല് വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന് ജയനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ജയനോട് ആര്‍ക്കും വ്യക്തി വൈരാഗ്യം തോന്നില്ല.

ബയോപിക്ക് വരുന്നു..
മഹാനടനായ ജയന്റെ കഥയെ ആസ്പദമാക്കി സിനിമ വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്റ്റാര്‍ സെലിബ്രേറ്റിംഗ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍. പുതുമുഖങ്ങളായിരിക്കും സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും മുന്‍പ് വാര്‍ത്തയായിരുന്നു. സിനിമ ജയന്റെ ജീവചരിത്രമാണോ പറയുന്നത്? അല്ലെങ്കില്‍ സിനിമകളെ കുറിച്ചുള്ളതാണോ എന്നിങ്ങനെ ഒന്നും ഉറപ്പ് വന്നിട്ടില്ലായിരുന്നു. എങ്കിലും അദ്ദേഹത്തെ വീണ്ടും വെള്ളിത്തിരയില്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിയാണ് ആരാധകര്‍.


Click it and Unblock the Notifications