പുതിയ സംവിധായകരുടെ കഴിവുകളെ കുറിച്ച് അജു വര്‍ഗീസ്

By Aswathi

അജു ഉള്‍പ്പടെയുള്ള സിനിമയിലെ പുതിയ മുഖങ്ങള്‍ മലയാള സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. നടന്മാര്‍ മാത്രമല്ല സംവിധായകരും. പ്രേക്ഷകരുടെ മാറിയ കാഴ്ചപ്പാടിനനുസരിച്ചാണ് ഇപ്പോഴുള്ള യങ്‌സ്‌റ്റേഴ്‌സ് സിനിമയൊരുക്കുന്നത്.

പുതിയ സംവിധായകര്‍ക്ക് അവസരം നല്‍കുന്നത്, അവരില്‍ നിന്ന് പലതും പഠിക്കാന്‍ വേണ്ടിയാണെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിവരെ പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് അജുവും പറയുന്നത്. ഇന്ന് നവാഗതരായി തുടങ്ങുന്ന സംവിധായകര്‍ നല്ല കഴിവുള്ളവരാണെന്നും നാളെ അവര്‍ മലയാള സിനിമയില്‍ മികച്ച സംവിധായരാകുമെന്ന് ഉറപ്പുണ്ടെന്നും അജു വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

aju-varghese

നവാഗതനായ വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഉണ്ണിമൂലം' എന്ന ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് നവാഗത സംവിധായകരെ കുറിച്ച് അജു വാചാലനായത്. അജുവിന്റെ അഞ്ചാമത്തെ ഷോര്‍ട്ട് ഫിലീമാണിത്. മൂലം നാളില്‍ പിറന്ന ഉണ്ണിയെകുറിച്ച് പറയുന്ന കഥയാണ് ഉണ്ണിമൂലം.

എന്റെ കരിയര്‍ ഇങ്ങനെയാക്കിയതും എന്റെ സ്വപ്‌നത്തിലേക്കുള്ള വഴി തുറന്നതും വിനിത് ശ്രീനിവാനാണെന്നും അതുകൊണ്ട് തന്നെ വിനീത് എന്റെ ഗുരുവാണെന്നും അജു വര്‍ഗീസ് പറഞ്ഞു. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിച്ചു. 'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് നല്‍കി.

ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'ഓര്‍മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് അജു. 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിലും താനും വിനീതുമുണ്ടെങ്കിലും കോമ്പിനേഷന്‍ സീന്‍സ് ഉണ്ടായിരുന്നില്ല. എന്നാല്‍ ഓര്‍മയുണ്ടോ ഈ മുഖം എന്ന പുതിയ ചിത്ത്രില്‍ വിനീതിന്റെ സന്തതസഹചാരിയാണ്. വിനീതിനൊപ്പം അഭിനയിക്കുന്നതിലെ സന്തോഷവും അജു മറച്ചുവച്ചില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X