ആരാണ് കമല.. അവളുടെ മുഖം തെളിഞ്ഞുകാണാന്‍ മണിക്കൂറുകള്‍ മാത്രം!!
അജു വര്‍ഗ്ഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് കമല. സിനിമയിലെ കഥയുടെ സസ്‌പെന്‍സിനെക്കാള്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ ആവേശം ആരാണ് ചിത്രത്തിലെ നായിക എന്നറിയാനാണ്. ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിലെല്ലാം നടിയുടെ മുഖം മറച്ചുവച്ചിരുന്നു. ഇനി ഒളിയും മറയുമില്ല, ഇന്ന് (ഒക്ടോബര്‍ 26) വൈകിട്ട് ഏഴ് മണിയോടെ ആരാണ് കമല എന്ന് ഔദ്യോഗികമായി അറിയിക്കും.

ചിത്രത്തിന്റെ പുതിയ പോസ്റ്ററിലൂടെ ഇക്കാര്യം അറിയിച്ചത് അജു വര്‍ഗ്ഗീസ് തന്നെയാണ്. ആരാണ് കമല എന്ന ഊഹാപോകങ്ങള്‍ അതോടെ അവസാനിക്കും. തുടര്‍ച്ചയായി ജയസൂര്യയെ നായകനാക്കി ചിത്രങ്ങളൊരുക്കിക്കൊണ്ടിരുന്ന രഞ്ജിത്ത് ശങ്കറിന്റെ മൂന്നാമത്തെ ത്രില്ലര്‍ ചിത്രമാണ് കമല. പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി എന്നീ രണ്ട് ത്രില്ലര്‍ ചിത്രങ്ങളും മികച്ച അവതരണമായിരുന്നു.
36 മണിക്കൂറിനുള്ളില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് കമല എന്ന ചിത്രത്തില്‍ പറയുന്നത്. അജു വര്‍ഗ്ഗീസിനൊപ്പം അനൂപ് മേനോന്‍, രുദാനി ശര്‍മ, ബിജു സോപാനം, എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാവുന്നു. രഞ്ജിത് ശങ്കര്‍ - ജയസൂര്യ ടീമിന്റെ ഡ്രീംസ് ആന്റ് ബിയോണ്ട് ആണ് ചിത്രം നിര്‍മിയ്ക്കുന്നത്. ഷഹദ് ജലാല്‍ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ആനന്ദ് മധുസൂദനനാണ്.


Click it and Unblock the Notifications











