ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു എന്ന് വ്യാജ പ്രചരണം, എംഎല്‍എ യ്‌ക്കെതിരെ നടി
തെലുങ്ക് ദേശം പാര്‍ട്ടി എം എല്‍ എ ചിന്താമനേനി പ്രഭാകരനെതിരെ നടി അപൂര്‍വ്വ. തെലുങ്ക് സിനിമകളില്‍ സഹനടിയായി അപൂര്‍വ്വ എം എല്‍ എ എയ്‌ക്കെതിരെ പരാതി നല്‍കിയ വിഷയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
പ്രഭാകറിന്റെ മൂന്ന് യുട്യൂബ് ചാനലിലൂടെ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നു എന്നാണ് നടിയുടെ പരാതി. അപൂര്‍വ്വ തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് എം എല്‍ എ യുടെ യൂട്യൂബ് ചാനലിലൂടെ പ്രചരിയ്ക്കുന്നത്.

തനിക്കും ഭര്‍ത്താവിനുമിടയില്‍ യാതൊരു പ്രശ്‌നവും ഇല്ല എന്നും പ്രശ്‌നം എം എല്‍ എ യുമായിട്ടാണെന്നും നടി പറയുന്നു. വിഷയത്തില്‍ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും നടി പറഞ്ഞു.
എം എല്‍ എ യുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ താനും കുടുംബവും തെലുങ്ക് ദേശം പാര്‍ട്ടിയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെയാണ് യൂട്യൂബില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത് എന്നാണ് നടി പൊലീസിന് കൊടുത്ത പരാതി.


Click it and Unblock the Notifications











