പ്രകാശ് രാജിന് തെലുങ്കില്‍ വിലക്ക്
ഹൈദരാബാദ്: ചിത്രീകരണത്തിനും മറ്റു കാര്യങ്ങള്‍ക്കും കൃത്യമായി എത്താത്തതിനെത്തുടര്‍ന്ന് നടന്‍ പ്രകാശ് രാജിന് തെലുങ്ക് സിനിമാ നിര്‍മ്മാതാക്കളുടെ സംഘനട വിലക്കേര്‍പ്പെടുത്തി.
ഇതേ കാരണത്താല്‍ ഇതിന് മുമ്പും തെലുങ്ക് സിനിമയില്‍ പ്രകാശ് രാജിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ആ വിലക്ക് പിന്‍വലിച്ച് ഏതാനും നാളുകള്‍ കഴിയും മുമ്പേയാണ് വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യം വിലക്കേര്‍പ്പെടുത്തിയിട്ടും പ്രകാശിന്റെ നടപടികളില്‍ വലിയ മാറ്റമില്ലെന്നു കണ്ടാണത്രേ വീണ്ടും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ഏതാനും സിനിമകളുടെ ചിത്രീകരണം പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് വിലക്ക് പിന്‍വലിക്കുകയായിരുന്നു.
തമിഴിലും തെലുങ്കിലും കന്നഡയിലുമായി ഒട്ടേറെ ചിത്രങ്ങളുടെ കരാറില്‍ ഒപ്പിട്ട പ്രകാശിന് പലപ്പോഴും കൃത്യസമയത്ത് സെറ്റുകളില്‍ എത്താന്‍ കഴിയാറില്ല. പ്രകാശിന്റെ തിരക്ക് കൂടുതലായപ്പോള്‍ തെലുങ്കില്‍ പവന്‍ കല്യാണിന്റെ ജല്‍സ, എന്‍ടിആറിന്റെ കന്‍ട്രി എന്നീ സിനിമകള്‍ പ്രതീക്ഷിച്ചതിലും വൈകിയിരിക്കുകയാണ്. 2006ല്‍ ഷൂട്ടിംഗ് തുടങ്ങാനിരുന്ന സിദ്ദുവെന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളും പ്രകാശ് രാജിന്റെ നിലപാട് മൂലം മുടങ്ങിക്കിടക്കുകയാണത്രേ.
തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും മൂവി ആര്‍ടിസ്‌റ്റ് അസോസിയേഷനും സംയുക്തമായാണ് പ്രകാശ് രാജിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തെലുങ്കില്‍ വിലക്കേര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രകാശ് രാജ് ഇതേവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications