»   » മലയാളത്തെക്കാള്‍ സുഖം തെലുങ്കിലാണെന്ന് പറഞ്ഞ താരപുത്രിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ

മലയാളത്തെക്കാള്‍ സുഖം തെലുങ്കിലാണെന്ന് പറഞ്ഞ താരപുത്രിയെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ

Written By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായിട്ടാണ് അനു ഇമ്മാനുവലിന്റെ നായികയായുള്ള അരങ്ങേറ്റം. അതിന് ശേഷം തെലുങ്കിലേക്ക് പോയ നടി പിന്നെ മലയാളത്തിലേക്ക് തിരിച്ചു വന്നിട്ടില്ല.

മമ്മൂട്ടിയുടെ ഉണ്ട!!... അരിയുണ്ടയോ ഗോതമ്പുണ്ടയോ അല്ല.. വെറും ഉണ്ട!!!

മലാളത്തെക്കാള്‍ സുഖം തെലുങ്കിലാണെന്നാണ് ഇപ്പോള്‍ താരം പറയുന്നത്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനു പറഞ്ഞ കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മലയാളത്തെ അവഗണിച്ച നടിയെ കൊന്നു കൊലവിളിയ്ക്കുകയാണ് ആരാധകര്‍.

പ്രസവം കഴിഞ്ഞപ്പോള്‍ സംയുക്ത വര്‍മ്മയ്ക്ക് ഡിപ്രഷന്‍ ആയിരുന്നു; എന്തായിരുന്നു കാരണം?

അനു പറഞ്ഞത്

മലയാളത്തെക്കാള്‍ എനിക്ക് കൂടുതല്‍ കംഫര്‍ട്ട് തെലുങ്ക് സിനിമാ ഇന്റസ്ട്രിയിലാണ്. അവിടെ തന്നെ സ്ഥിരമാക്കാനാണ് ഞാന്‍ ആലോചിക്കുന്നത് - എന്നാണ് അനു പറഞ്ഞത്.

വിമര്‍ശനങ്ങള്‍ ഇങ്ങനെ

മലയാള സിനിമയെ അവഗണിക്കും വിധമുള്ള നടിയുടെ പരമാര്‍ശം ട്രോളുകള്‍ക്ക് ഇരയാക്കി. തെലുങ്കില്‍ അഭിനയിക്കേണ്ട കാര്യമില്ലല്ലോ, അതുകൊണ്ടാവും കംഫര്‍ട്ടിബിള്‍.. അവിടെ തുണി കുറച്ച് അഭിനയിക്കാമല്ലോ എന്നൊക്കെയാണ് ട്രോളുകള്‍ വരുന്നത്.

സിനിമയില്‍ തുടക്കം

കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റേയും സംവൃത സുനിലിന്റേയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകള്‍ അനു ഇമ്മാനുവലിന്റെ സിനിമ പ്രവേശം. തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു സ്വപ്‌ന സഞ്ചാരി നിര്‍മിച്ചത്.

പഠനത്തിരക്ക്

ബാലതാരമായി സിനിമയിലെത്തിയെങ്കിലും സ്വപ്‌ന സഞ്ചാരിക്ക് പിന്നെ അനു ഇമ്മാനുവല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. പഠനത്തിന് വേണ്ടി അനു സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരി പഠനം.

മടങ്ങിവരവ്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, 2016 ലാണ് നായികയായി അനുവിന്റെ മടങ്ങിവരവ്. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി. ചിത്രം ശ്രദ്ധിക്കപ്പെട്ടു. പക്ഷെ പിന്നീട് മലയാളത്തിന് പുറത്തേക്ക് പോകുകയായിരുന്നു.

തെലുങ്കില്‍ കാലുറപ്പിച്ചു

നാനിക്കൊപ്പമായിരുന്നു അനുവിന്റെ തെലുങ്ക് അരങ്ങേറ്റം. പ്രണയ ചിത്രം മജജ്‌നുവായിരുന്നു ആദ്യ സിനിമ. പിന്നാലെ ഓക്‌സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി.

നഷ്ടപ്പെട്ട ചിത്രങ്ങള്‍

അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് അനുവിനെ ആയിരുന്നു. എന്നാല്‍ പിന്നീട് ഡേറ്റിന്റെ പ്രശ്‌നം വന്നപ്പോള്‍ പിന്മാറുകയായിരുന്നു. ഗൗതം മേനോന്‍ - വിക്രം ചിത്രമായ ധ്രുവച്ചിത്തിരവും കൈയ്യില്‍ കിട്ടിയിട്ടും അനുവിന് നഷ്ടപ്പെട്ടു.

മലയാളം ഇഷ്ടമല്ല

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നായികയ്ക്ക് വലിയ പ്രധാന്യം ഇല്ലായിരുന്നു. ഇതേ ചൊല്ലിയും, സിഐഎ നഷ്ടപ്പെട്ടതിനെ ചൊല്ലിയും അനുവിനെ മലയാളികള്‍ ട്രോള്‍ ചെയ്ത് കളിയാക്കിയിരുന്നു. ഇതോടെയാണ് അനു മലയാളത്തെ വെറുത്തത്. മലയാളത്തില്‍ മോശം അനുഭവം മാത്രമാണ് ഉണ്ടായത് എന്ന് നടി പറഞ്ഞു.

English summary
Tollywood is better than Malayalam industry says Anu Emmanual

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam