ഇടപാട് വിവരങ്ങൾ എഴുതി സൂക്ഷിച്ചു!! അഞ്ച് പ്രമുഖ നടിമാർക്ക് ബന്ധം, ഡയറിയിലെ വിവരങ്ങൾ ഇങ്ങനെ

സംഭവത്തിൽ കൂടുതൽ നടിമാർ കുടുങ്ങുമെന്നാണ് സൂചന.

തെലുങ്ക് സിനിമ ലോകത്തെ ഏറെ പിടിച്ചുലച്ച സംഭവമായിരുന്നു കാസ്റ്റിങ് കൗച്ചിനെ കുറിച്ചുളള വെളിപ്പെടുത്തലും തുടർന്നുണ്ടായ സംഭവ വികാസങ്ങളും. ശ്രീറെഡ്ഡി എന്ന താരമായിരുന്നു കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പുറം ലോകത്തെ അറിയിച്ചത്. ഇതിനെ കുറിച്ചുളള വിവാദങ്ങൾ കെട്ടിടങ്ങും മുൻപ് ടോളിവുഡിൽ പുതിയ പ്രശ്നം ഉടലെടുത്തിരിക്കുകയാണ്.

കഴിഞ്ഞ ദിവസം അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് സിനിമ നിർമ്മാതാവിനേയും ഭാര്യയേയും പെൺവാണിഭ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇവർക്കെതിരെയുളള അന്വേഷണം. ഇവരുടെ ഫ്ലാറ്റിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പോലീസിനു ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിനിമ മേഖലയിലെ പെൺവാണിഭത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. സംഭവത്തിൽ കൂടുതൽ നടിമാർ കുടുങ്ങുമെന്നാണ് സൂചന.

  നടിമാരുടെ  വിവരങ്ങൾ

നടിമാരുടെ വിവരങ്ങൾ

അമേരിക്കയിൽ പിടിയിലായ നിർമ്മാതാവിന്റെയും ഭാര്യയുടേയും ഡയറിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചത്. ഒരോ ഇടപാടിലും കിട്ടുന്ന തുകയും പെൺകുട്ടികൾക്ക് കൈമാറുന്ന തുകയും ആരുമായിട്ടാണോ ഇടപാട് നടത്തുന്നത്. സമയം, തീയതി, എന്തു കാര്യം പറഞ്ഞാണ് അവരെ അമേരിക്കയിലേയ്ക്ക് വിളിക്കുന്നത് എന്നുമായി ബന്ധപ്പെട്ട എല്ലാം വിവരങ്ങളും ഡയറിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇവർ താമസിച്ചിരുന്ന വെസ്റ്റ് ബെൽഡെൻ അവന്യൂവിലെ അപ്പാർട്ട്മെന്റിൽ പോലീസ് തിരച്ചിലിലാണ് ഡയറി ലഭിച്ചത്. കൂടാതെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കൂടുതൽ താരങ്ങളൾ കുടുങ്ങുമെന്നാണ് സൂചന.

ഇടപാടു നടത്തുന്നത് ഇങ്ങനെ

ഇടപാടു നടത്തുന്നത് ഇങ്ങനെ

കൃത്യമായ പ്ലാനിങ്ങോടു കൂടിയാണ് ഇവർ ഒരോ ചുവടുകളും വയ്ക്കുന്നത്. വലയിലാക്കിയ നടിമാരെ ബെൽ‌മാറ്റ് ക്രാജിനിലെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ താമസിപ്പിക്കും. ഇതിനു ശേഷം ഇടപാടുകാരുമായി ചർച്ച ചെയ്ത് തുറ ഉറപ്പിക്കും.. ഇതിനു ശേഷമാണ് ഡള്ളാസ്, ന്യൂ ജേഴ്സി, വാഷിംഗ്ടൺ എന്നിവടങ്ങളിലുളള ഹോട്ടലുകളിലേയ്ക്ക് താരങ്ങളെ എത്തിച്ചു കൊടുക്കും. ഇന്ത്യൻ രൂപ രണ്ട് ലക്ഷം വരെ ഇടപാടുകാരിൽ നിന്ന് ഇവർ ഈടാക്കാറുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്.

 പ്രമുഖ നടിമാർ റാക്കറ്റിന്റെ ഭാഗം

പ്രമുഖ നടിമാർ റാക്കറ്റിന്റെ ഭാഗം

തെലുങ്കിലെ അഞ്ച് പ്രമുഖ നടിമാർ ഈ സെക്സ് റാക്കറ്റിന്റെ ഭാഗമാണ്. ഇവരേയും പരിപാടി നടക്കുന്നുണ്ടെന്ന വ്യാജേനെ അമേരിക്കയിൽ എത്തിയ്ക്കുകയും ഇവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. നിർമ്മാതാവിനേയും ഭാര്യയേയും അറസ്റ്റ് ചെയ്തപ്പോൾ ഇവരോടൊപ്പം ആറു പെൺകുട്ടികളും ഉണ്ടായിരുന്നു. സിനിമിയിലെ അവസരം നഷ്ടപ്പെടുത്തുമെന്ന് ഭയന്നാണ് താരങ്ങൾ ഇവരുടെ ആഗ്രഹത്തിന് വളങ്ങി കൊടുക്കുന്നതെന്ന് താരങ്ങൾ പറയുന്നുണ്ട്.

 സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

കഴിഞ്ഞ നവംബർ 20 നാണ് സംഭവം പോലീസിന്റെ കൈകളിൽ എത്തിയത്. സതേൺ കലിഫോർണിയയിൽ തെലുങ്ക് അസോസിയേഷന്റെ ചടങ്ങിനെന്നുള്ള പേരിൽ എത്തിയ നടയെ ചിക്കാഗോ എമിഗ്രേഷൻ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാമ് കാര്യങ്ങൾ മാറി മറിഞ്ഞത്. നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് ചിക്കാഗോയിൽ എത്തിയതെന്നാണ് നടി മൊഴി നൽകിയത്. എന്നാൽ ഇത്തരത്തിലുള്ള സമ്മേളനം അവിടെ നടക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടി സത്യം വെളിപ്പെടുത്തിയത്. കിഷനും ചന്ദ്രയും സമ്മേളനത്തിനെന്ന പേരിലാണ് അമേരിക്കയിലേക്ക് കൊണ്ടുവന്നതെന്നും പിന്നീട് പാസ്പോർട്ട് പിടിച്ചുവച്ച ശേഷം ഭീഷണിപ്പെടുത്തിയെന്നും താരം പോലീസിന് മൊഴി നൽകിയിരുന്നു. നടന്ന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് തന്നേയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും താരം പറഞ്ഞു.

   പോലീസ് പിടിച്ചത് ഏപ്രിൽ

പോലീസ് പിടിച്ചത് ഏപ്രിൽ

ബിസിനസുകാരനും നിർമാതാവുമായ മൊദുഗുമിഡി കിഷന്‍, ഭാര്യ ചന്ദ്രയേയും പോലീസ് പിടിച്ചത് ഏപ്രിൽ അവസാനവാരത്തിലായിരുന്നു. എന്നാലാ‍ കേസിൽ ചാർജ് ഷീറ്റ് തയ്യാറാക്കിയതിനു ശേഷമാണ് വിവരം പുറം ലോകത്ത് വിട്ടത്. തെലുങ്ക് സിനിമയിലെ പുതുമുഖ നടിമാരെ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. .അമേരിക്കയില്‍ വിവിധ അസോസിയേഷനുകളുടെയും മറ്റും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടിയിൽ ക്ഷണിച്ചു കൊണ്ടാണ് താരങ്ങളെ ഇവർ അമേരിക്കയിൽ എത്തിക്കുന്നത്.ഭൂരിഭാഗം താരങ്ങളും ഇവരുടെ ചതിക്കുഴിയിൽ പെട്ടു പോയവരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X