ടോം ഹാങ്ക്സ്
ടോം ഹാങ്ക്സ്
കാസ്റ് എവേയിലെ അഭിനയത്തിനാണ് ടോം ഹാങ്ക്സിനെ ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. വിമാനം തകര്‍ന്ന് ഒരു ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്ന ഫെഡറല്‍ എക്സ്പ്രസ് എക്സിക്യൂട്ടീവ് ചുക്ക് നോളാന്‍ഡാണ് കാസ്റ് എവേയില്‍ ഹാങ്ക്സിന്റെ കഥാപാത്രം.
അഞ്ചാമത്തെ തവണയാണ് ഹാങ്ക്സിനെ ഓസ്കാര്‍ അവാര്‍ഡിനായി നിര്‍ദ്ദേശിക്കുന്നത്. 1988, 93, 94, 98 എന്നീ വര്‍ഷങ്ങളിലായിരുന്നു മറ്റ് നിര്‍ദ്ദേശങ്ങള്‍. 93ലും 94ലും മികച്ച നടനുള്ള ഓസ്കാര്‍ അവാര്‍ഡ് ഇദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.
കാലിഫോര്‍ണിയയാണ് ഹാങ്ക്സിന്റെ ജന്മനാട്. അഭിനയത്തിനു പുറമെ ചില മ്യൂസിക്കല്‍ കോമഡികള്‍ക്കു വേണ്ടി രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.


Click it and Unblock the Notifications