»   » പുതിയ സാമ്പത്തിക പരിഷ്‌കരണം പുലിമുരുകന്റെ നൂറു കോടിക്ക് പാരയാകുമോ? ട്രോളുകളോട് ടോമിച്ചന്‍

പുതിയ സാമ്പത്തിക പരിഷ്‌കരണം പുലിമുരുകന്റെ നൂറു കോടിക്ക് പാരയാകുമോ? ട്രോളുകളോട് ടോമിച്ചന്‍

Posted By: Sanviya
Subscribe to Filmibeat Malayalam

പുലിമുരുകന്‍ നൂറുകോടി കടന്നതിന്റെ ആഘോഷത്തിലാണ് സിനിമാക്കാരും പ്രേക്ഷകരും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴാണ് പുലിമുരുകന്‍ മലയാളത്തിലെ ആദ്യത്തെ നൂറു കോടി ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. അതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പുതിയ സമ്പാത്തിക പ്രഖ്യാപനം വരുന്നത്. 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള നരേന്ദ്രമോദിയുടെ പ്രഖ്യാപനം.

അപ്രതീക്ഷിത സാമ്പത്തിക പരിഷ്‌കരണം പൊതുജനങ്ങളെ ബാധിക്കുന്നുവെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു. തമാശരൂപത്തില്‍ നൂറു കോടി നേടിയ പുലിമുരുകന്റെ പേരിലും ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടു. നൂറു കോടി ലഭിച്ച നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം ഈ പണം ചില്ലറയാക്കാന്‍ എന്തു ചെയ്യുമെന്ന തരത്തിലാണ് ട്രോളുകള്‍ പ്രചരിച്ചത്. ഇപ്പോഴിതാ ട്രോളുകള്‍ക്ക് മറുപടിയുമായി നിര്‍മാതാവ് ടോമിച്ചന്‍മുളകുപാടം.


എന്റെ അക്കൗണ്ടിലേക്ക് വരുന്ന പണം

ഞാന്‍ തിയേറ്ററുകളിലേക്ക് നേരിട്ട് ചെന്ന് നൂറു കോടി ഏറ്റുവാങ്ങുന്നില്ല. തീയേറ്ററുകളില്‍ കളക്ഷന്‍ വരുന്നത് തീയേറ്ററുകാര്‍ എന്റെ അക്കൗണ്ടിലേക്ക് ഇടുന്നു. ഒരിക്കലും എന്റെ കൈയ്യിലേക്ക് നൂറു കോടി പണമായി എത്തുന്നില്ലെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നു.


കണക്കില്‍പ്പെടാത്ത പണം

കണക്കില്‍പ്പെടാത്ത ഒരേ ഒരു പണം പോലും എന്റെ കൈയ്യില്‍ എത്തുന്നില്ലെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നു.


ഒക്ടോബര്‍ 7

ഒക്ടോബര്‍ ഏഴിനാണ് പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തുന്നത്. 100 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. റിലീസ് ചെയ്ത് 30 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് ഈ നേട്ടം.


150 കോടിയിലേക്ക്

ചിത്രം 150 കോടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തലുകള്‍.


മൊഴിമാറ്റ ചര്‍ച്ചകള്‍

ഇപ്പോള്‍ ചിത്രത്തിന്റെ മൊഴിമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം മൊഴിമാറ്റി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.പുലിമുരുകനിലെ ഫോട്ടോസിനായി

English summary
Tomichan Mulakupadam about troll pulimurugan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam