»   » ദിലീപിന്റെ ആ പ്രതീക്ഷയും കാറ്റില്‍ പറന്നു! രാമലീലയ്ക്ക് വേണ്ടി കടുത്ത തീരുമാനവുമായി നിര്‍മാതാവ്!!

ദിലീപിന്റെ ആ പ്രതീക്ഷയും കാറ്റില്‍ പറന്നു! രാമലീലയ്ക്ക് വേണ്ടി കടുത്ത തീരുമാനവുമായി നിര്‍മാതാവ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടി പണി കിട്ടിയിരിക്കുന്നത് രാമലീല എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കാണ്. സിനിമകള്‍ പലതരത്തില്‍ പ്രതിസന്ധികള്‍ നേരിടാറുണ്ടെങ്കില്‍ രാമലീലയ്ക്ക് സംഭവിച്ചത് എല്ലാവരെയും അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. മൂന്നാമതും ദിലീപിന് ജാമ്യം നിഷേധിച്ചതോട് കൂടി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ പോവുകയാണ്.

മമ്മുക്കയുടെ 'രാജകുമാരനെ' കാണാന്‍ പോവുന്നവര്‍ ഇതും കൂടി ഒന്നു വായിച്ചിട്ട് പോയിക്കോളു! നഷ്ടം വരില്ല!

ദിലീപ് ജയിലില്‍ നിന്നും പുറത്ത് വന്നതിന് ശേഷം റിലീസ് ചെയ്യുമെന്ന തീരുമാനത്തിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഇനിയും വൈകിയാല്‍ അത് സിനിമയെ തന്നെ ബാധിക്കും. അതിനാല്‍ എന്ത് വന്നാലും രാമലീല തിയറ്ററുകളിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം.

രാമലീല

ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല റിലീസ് ചെയ്യാതെ പെട്ടിയില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നീടുകയാണ്. നടി ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതായിരുന്നു രാമലീലയുടെ റിലീസിന് പറ്റിയ വലിയ ബുദ്ധിമുട്ട്.

റിലീസിനൊരുക്കുന്നു

ഇനിയും റിലീസ് വൈകിയാല്‍ ചിത്രത്തിനെ അത് സാരമായി ബാധിക്കുമെന്ന് തോന്നിയിട്ടാവാം രാമലീല റിലീസിന് വേണ്ടി തയ്യാറെടുക്കാന്‍ പോവുകയാണെന്ന് വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

ഓണചിത്രങ്ങള്‍ക്ക് പിന്നാലെ

രാമലീല ഓണത്തിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ദിലീപിന് ജാമ്യം കിട്ടാത്തതിനെ തുടര്‍ന്ന് രാമലീല ഓണചിത്രങ്ങളുടെ പിന്നാലെ തിയറ്ററുകളിലേക്കെത്തിക്കാനുള്ള പുറപ്പാടിലാണ് ടോമിച്ചന്‍ മുളകുപാടം.

എന്ത് വന്നാലും ഒക്ടോബറില്‍

ഇനി എന്ത് വന്നാലും ചിത്രം ഒക്ടോബറില്‍ തന്നെ റിലീസ് ചെയ്യിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ആരുടെയും ഉപദേശം ഇനി നോക്കുന്നില്ല.

സംവിധായകനും നിര്‍മാതാവും

സിനിമയുടെ റിലീസ് സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മാതാവ് ടോമിച്ചന്‍ മുളക്പാടവും സംവിധായകന്‍ അരുണ്‍ ഗോപിയും യോജിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്.

ഓണത്തിന് ഇല്ല

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒന്നും പറയാന്‍ പറ്റില്ലെന്നും രാമലീല ഓണത്തിന് ഇല്ലെന്നുള്ള കാര്യം നിര്‍മാതാവ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഏകപക്ഷീയമായി തീരുമാനം എടുക്കാന്‍ കഴിയാത്തതാണ് അതിന് കാരണം.

പുലിമുരുകന് ശേഷം


മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളക്പാടം നിര്‍മ്മിക്കുന്ന സിനിമയാണ് രാമലീല. 25 കോടിയായിരുന്നു രാമലീലയ്ക്ക് വേണ്ടി ടോമിച്ചന്‍ ചിലവാക്കിയിരുന്നത്.

English summary
Tomichan Mulakupadam planing to release Ramaleela

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam