സുരേഷ് ഗോപിയുടെ 250ാം ചിത്രം നിര്‍മ്മിക്കാന്‍ ടോമിച്ചന്‍ മുളകുപാടം! സന്തോഷം പങ്കുവെച്ച് സൂപ്പര്‍താരം

By Prashant V R

ഒരിടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തിയ താരമാണ് സുരേഷ് ഗോപി. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു സൂപ്പര്‍ താരം കാഴ്ചവെച്ചിരുന്നത്. സുരേഷ് ഗോപി-ശോഭന കൂട്ടുകെട്ടിന്റെ പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരുന്നത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് സുരേഷ് ഗോപി.

sureshgopi-tomichanmulakupadam

മാസ് എന്റര്‍ടെയ്‌നര്‍ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്നത്. നിലവില്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടെതായി ഒരുങ്ങുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു.

കാവലിനായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന സമയത്താണ് നടന്റെ മറ്റൊരു ചിത്രം പ്രഖ്യാപിച്ചിരുന്നത്. സുരേഷ് ഗോപിയുടെ 250ാം ചിത്രമായി ഒരുങ്ങുന്ന സിനിമ മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ് സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി തന്നെയാണ് ചിത്രത്തെക്കുറിച്ച് മുന്‍പ് ആരാധകരെ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ സിനിമ നിര്‍മ്മിക്കുന്നത് പുലിമുരുകനിലൂടെ ശ്രദ്ധേയനായ ടോമിച്ചന്‍ മുളകുപാടം ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. നിര്‍മ്മാതാവ് തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരിക്കുന്നത്. സിനിമയിലെ സുരേഷ് ഗോപിയുടെ ലുക്ക് പോസ്റ്റര്‍ നേരത്തെ തരംഗമായി മാറിയിരുന്നു.

Recommended Video

തിയറ്റർ തുറക്കാൻ കാത്ത് അജു | Filmibeat Malayalam

മുളകുപാടം ഫിലിംസിന്റെ ബാനറിലാണ് ടോമിച്ചന്‍ മുളകുപാടം സുരേഷ് ഗോപിയുടെ 250ാം ചിത്രം നിര്‍മ്മിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും മാസ് ചിത്രങ്ങളെ ആരാധിക്കുന്ന ആളുകള്‍ക്കും ഈ ചിത്രം വലിയൊരു ട്രീറ്റായിരിക്കും സമ്മാനിക്കുകയെന്ന് നിര്‍മ്മാതാവ് പറയുന്നു. സിനിമയ്ക്ക് പിന്നില്‍ വമ്പന്‍ താരനിരയും അണിയറ പ്രവര്‍ത്തകരുമായിരിക്കും ഉണ്ടാവുകയെന്നും ടോമിച്ചന്‍ മുളകുപാടം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കോട്ടയത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മാസ് എന്റര്‍ടെയ്‌നറില്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് സുരേഷ് ഗോപി എത്തുന്നത്. എസ്ജി 250 എന്നാണ് സുരേഷ് ഗോപിയുടെ പുതിയ സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X