»   » ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യം ദിലീപല്ല... ദിലീപിനെ ഇരയാക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നതാരെ???

ഇപ്പോഴത്തെ വിവാദങ്ങളുടെ ലക്ഷ്യം ദിലീപല്ല... ദിലീപിനെ ഇരയാക്കി തകര്‍ക്കാന്‍ ശ്രമിക്കുന്നതാരെ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്ന കാര്യങ്ങള്‍ അത്ര സുഖകരമല്ല. സിനിമയ്ക്ക് പുറത്ത് അരങ്ങേറുന്ന ഈ വിവാദങ്ങള്‍ സിനിമയിലേക്ക് കടന്നു വരുന്നതിന്റെ സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കൊച്ചിയില്‍ മലയാളത്തിന്റെ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കവും. ഇതിന് പിന്നില്‍ ദിലീപ് ആണെന്ന് തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇപ്പോള്‍ ചില മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഈ വിഷയം വീണ്ടും സജീവമായിരിക്കുകയാണ്. 

Tomichan Mulakuppadam

ദിലീപിനെതിരെ ശക്തമായി മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ നിറയുകയും വ്യാഖ്യാനങ്ങള്‍ വരികയും ചെയ്യുമ്പോള്‍ സിനിമ പ്രവര്‍ത്തകര്‍ പിന്തുണയുമായി ദിലീപിന് ഒപ്പമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ഈ വിവാദങ്ങളുടെ ലക്ഷ്യം ദിലീപ് അല്ലെന്നും ദിലീപിന്റെ ഉടന്‍ റിലീസ് ചെയ്യുന്ന പുതിയ സിനിമയാണെന്നും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വളരെയേറെ വേദനയോടുകൂടിയാണ് ഇതെഴുതുന്നത് എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.

രാമലീലയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് ശേഷമാണ് കുതന്ത്രങ്ങള്‍ മെനയുന്നവര്‍ കൂടുതല്‍ സജീവമായത്. അതുകൊണ്ടുതന്നെ അവരുടെ ലക്ഷ്യം ദിലീപ് മാത്രമല്ല രാമലീല എന്ന സിനിമകൂടെയാണെന്ന് ഉറപ്പിക്കാമെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നു. ചിത്രത്തെ തകര്‍ക്കാന്‍ നടത്തുന്ന നാണംകെട്ട കളികള്‍ രാമലീലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും വേദന ഉളവാക്കുന്നതാണ്. അരുണ്‍ ഗോപി എന്ന നവാഗത സംവിധായകന്റെ സ്വപ്‌നംകൂടെയാണ് ഈ സിനിമയെന്നും ടോമിച്ചന്‍ മുളകുപാടം പറയുന്നു.

Ramaleela

ദിലീപിന് എതിരെ നടക്കുന്ന ഗൂഢാലോചനകളും ഏറെ വേദന ഉളവാക്കുന്ന ഒന്നാണ്. നുണപരിശോധനയ്‌ക്കോ മറ്റെന്ത് ടെസ്റ്റിന് വേണമെങ്കിലും തയറായ ആ നടനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ മനസിലാക്കേണ്ട കാര്യം അദ്ദേഹം ജനപ്രിയനായത് കഠിനാധ്വാനവും പ്രേക്ഷക പിന്തുണയും കൊണ്ടാണ്. അതിനിയും തുടരുക തന്നെ ചെയ്യും. പ്രേക്ഷകരായ നിങ്ങളുടെ പിന്തുണ എന്നും പ്രതീക്ഷിക്കുന്നു, എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

English summary
The main target of those who raised allegations against Dileep is not only Dileep, says Tomichan Mulakuppadam. He expressed his stand through his facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X