»   » നെഗറ്റീവ് തരംഗത്തെ അനുകൂലമാക്കി മാറ്റിയ ടോമിച്ചന്‍.. രാമലീലക്ക് പിന്നിലെ ആ തന്ത്രം?

നെഗറ്റീവ് തരംഗത്തെ അനുകൂലമാക്കി മാറ്റിയ ടോമിച്ചന്‍.. രാമലീലക്ക് പിന്നിലെ ആ തന്ത്രം?

Posted By: Nihara
Subscribe to Filmibeat Malayalam

ദിലീപിന്റെ കരിയറിലെ തന്നെ മികച്ച ചിത്രമായി മാറുകയാണ് രാമലീല. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപ് ജയിലില്‍ തുടരുന്നതിനിടയിലാണ് ചിത്രം റിലീസ് ചെയ്തത്. ബഹിഷ്‌കരണ ഭീഷണികളും തിയേറ്റര്‍ ഉപരോധ ഭീഷണികളും തുടരുന്നതിനിടയിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.

ദിലീപിന്റെ ആശങ്ക അകറ്റിയ അരുണ്‍ ഗോപി ഇനി മോഹന്‍ലാലിനൊപ്പം??? ഏട്ടന്‍ സമ്മതിക്കുമോ?

മോഹന്‍ലാലിനും മമ്മൂട്ടിക്കും അപമാനം ഉണ്ടാക്കിയവരൊന്നും യഥാര്‍ത്ഥ പുരുഷന്‍മാരല്ല.. നല്ലവനൊപ്പം!

പൃഥ്വിയും പാര്‍വതിയുമല്ല.. നസ്രിയയാണ് താരം.. അഞ്ജലി മേനോന്‍ ചിത്രത്തിന് 18ന് തുടക്കം!

ഫാന്‍സ് പ്രവര്‍ത്തകരും ദിലീപിനെ ഇഷ്ടപ്പെടുന്നവരുമല്ലാതെ ചിത്രത്തെക്കുറിച്ച് മികച്ച വിലയിരുത്തലുകള്‍ നടക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെക്കൊണ്ടെത്തിച്ചതിന് പിന്നില്‍ നിര്‍മ്മാതാവിന്റെ ബുദ്ധിയാണ്. പുലിമുരുകനിലൂടെ നൂറുകോടി നേട്ടം ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. നൂറു കോടി ക്ലബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രമായി ഇത് മാറുകയും ചെയ്തു.

പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുന്നു

സോഷ്യല്‍ മീഡിയ പ്രമോഷനും പോസ്റ്ററുകളും മറ്റുമായാണ് നിര്‍മ്മാതാക്കള്‍ സിനിമയെ പ്രമോട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അഗ്രഗണ്യനാണ് താനെന്ന് ടോമിച്ചന്‍ മുളകുപാടം തെളിയിച്ചിരിക്കുകയാണ്.

സൂപ്പര്‍താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത പബ്ലിസിറ്റി

സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും ലഭിക്കാത്ത പബ്ലിസിറ്റിയാണ് രാമലീലയിലൂടെ ദിലീപിന് ലഭിച്ചത്. കുട്ടികളുടെയും കുടുംബപ്രേക്ഷകരുടെയും ഇഷ്ടതാരമായ ദിലീപിന് അനുകൂലമായ തിയേറ്റര്‍ നിലപാട് സ്വീകരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നയം സ്വീകരിച്ചത്.

സംവിധായകന് പൂര്‍ണ്ണ പിന്തുണ നല്‍കി

നവാഗത സംവിധായകനായ അരുണ്‍ ഗോപിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ടോമിച്ചന്‍ മുളകുപാടം കൂടെയുണ്ടായിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കി അവസാനഘട്ട മിനുക്കു പണികള്‍ നടക്കുന്നതിനിടയിലാണ് നായകന്‍ അറസ്റ്റിലായത്.

പ്രചാരണ തന്ത്രം ഏറ്റു

ദിലീപ് ജയിലില്‍ തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമാോകത്തു നിന്നും മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് അരുണ്‍ ഗോപിയുടെ അടുത്ത ചിത്രത്തില്‍ നായകനാകുന്നതെന്ന തരത്തില്‍ പ്രചാരണങ്ങളുണ്ട്. ടോമിച്ചന്‍ മുളകുപാടം താരവുമായി കൂടിക്കാഴ്ച നടത്തിയെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Tomichan Mulakupadam has done it once again for Ramaleela. Last day, full page ads were given in some leading newspapers to pull more audience to theatres. It is worth a mention that Ramaleela has already entered its second week of successful theatrical run. Inspite of that Tomichan Mulakupadam has invested lakhs to publicise his film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam