»   » പ്രണവ് മോഹന്‍ലാലിന്റെ എതിരി ആര്?? ടോണി ലൂക്ക് വില്ലനാണോ ??

പ്രണവ് മോഹന്‍ലാലിന്റെ എതിരി ആര്?? ടോണി ലൂക്ക് വില്ലനാണോ ??

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയുടെ ഷൂട്ടിങ് ആഗസ്റ്റ് ഒന്നിനാണ് ആരംഭിച്ചത്. ഷൂട്ടിങ് പുരോഗമിയ്ക്കവെ ചിത്രത്തിലെ കഥാപാത്രങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നു.

അലമാരയില്‍ നിന്നി ഇറങ്ങിയ അതിഥിയ്ക്ക് പ്രണവ് മോഹന്‍ലാലിന്റെ ആദിയില്‍ അവസരം കിട്ടിയതെങ്ങനെ ?

മോഡലും നടനുമായ ടോണി ലൂക്ക് ആദിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ തന്റെ വേഷം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിടാന്‍ അനുവാദമില്ലെന്ന് ടോണി പറയുന്നു. ടോണിയുടെ മാത്രമല്ല, പ്രണവിന്റെ ഉള്‍പ്പടെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും വേഷം സസ്‌പെന്‍സാണ്.

പൃഥ്വിയുടെ വില്ലന്‍

ജീത്തു ജോസഫ് ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ ശക്തനായ വില്ലനായി ടോണി എത്തിയിരുന്നു. ആന്‍ഡ്രൂസ് വില്‍ഫ്രഡ് മാര്‍ക്കോസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഊഴം തന്നെയാണ് ആദിയിലേക്കുള്ള വഴി തുറന്നതും.

സഖാവില്‍

ഏറ്റവുമൊടുവില്‍ നിവിന്‍ പോളി നായകനായി എത്തിയ സഖാവ് എന്ന ചിത്രത്തില്‍ എസ്‌റ്റേറ്റ് മാനേജരായും ടോണി എത്തി. ഇതിലും നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായിരുന്നു. ഊഴത്തിലെയും സഖാവിലെയും പോലെ ആദിയിലും നെഗറ്റീവ് വേഷണായിരിക്കുമോ?

ഇതാണ് ലുക്ക്

പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയില്‍ ടോണി ലൂക്ക് ആ ലുക്കിലാണ് എത്തുന്നത്. എന്നാല്‍ കഥാപാത്രത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ തനിക്ക് അനുമതിയില്ലെന്ന് നടന്‍ പറയുന്നു.

മറ്റ് താരങ്ങള്‍

ടോണിയ്ക്ക് പുറമെ അതിഥി രവി, അനുശ്രീ, ലെന, സിജു വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കേരളത്തിലെയും ബെംഗലൂരുവിലെയും ഹൈദരാബാദിലെയും വിവിധ ഇടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്.

English summary
Model and actor Tony Luke, who was last seen as an estate manager in Nivin Pauly's Sakhavu, is the latest to join Pranav Mohanlal's upcoming film Aadhi, which is directed by Jeethu Joseph.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam