മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

By Aswathi

സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ ബോളിവുഡ് നടന്മാരെല്ലാം മസിലു പെരുപ്പിച്ചാല്‍ ഹായി എന്ത് രസം. അതു തന്നെ മലയാളത്തിലെ നടന്മാര്‍ ചെയ്താല്‍ അയ്യേ. മലയാളികളുടെ ആസ്വാദനത്തിലും ഇങ്ങനെ ചില വേര്‍തിരിവുകളുണ്ട്. അല്ലെങ്കില്‍ മസിലു പെരുപ്പിച്ചു നടക്കുന്ന പയ്യന്‍സിനെക്കാള്‍ കേരളക്കാര്‍ക്കിഷ്ടം ചോക്ലേറ്റ് പയ്യന്മാരെയാണെന്ന് പറയേണ്ടിവരും

തമിഴ് നടന്‍ സൂര്യയും മസില് പെരുപ്പിച്ചപ്പോഴും മലയാളികളുടെ മനോഭാവം ഇത് തന്നെയായിരുന്നു. എന്താ ഒരു ബോഡി. അത് തന്നെ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ചെയ്തപ്പോള്‍് പ്രശംസയെക്കാളേറെ വിമര്‍ശനങ്ങളായിരുന്നു. ബോളിവുഡിലെ അത്രയൊന്നുമില്ലെങ്കിലും ചെറുതായി മസില്‍ കരുത്തുള്ള നടന്മാര്‍ ഇങ്ങ് കേരളക്കരയിലുമുണ്ട്. ഒന്ന് കണ്ടു നോക്കൂ.

ആദ്യത്തെ മസില്‍മാന്‍ ജയന്‍

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

മലയാളികള്‍ക്ക് മസിലുള്ള പുരുഷന്മാരെ ഇഷ്ടക്കുറവൊന്നുമില്ലെന്ന് മനസ്സിലായത് ജയനെ അകമഴിഞ്ഞ് സ്വീകരിച്ചപ്പോഴാണ്. മലയാളക്കരയിലെ ആദ്യത്തെ മസില്‍മാന്‍

റിയാസ് ഖാന്‍

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

ജയന് ശേഷം മലയാളികള്‍ ഹാ എന്തൊരു മസില്‍ എന്ന് പറഞ്ഞത് റിയാസ് ഖാനെ കണ്ടപ്പോഴാണ്. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന റിയാസ് ഖാന് ചെറുപ്പക്കാര്‍ക്കിടയില്‍ ആരാധകരുണ്ടായത് ഈ മസില് കണ്ടപ്പോഴാണ്

രാജീവ് പിള്ള

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

മസിലുകൊണ്ട് മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു യുവതാരമാണ് രാജീവ് പിള്ള. മസിലിന്റെ കാര്യത്തില്‍ രാജീവ് പിള്ള ബോളിവുഡിന് സമമാണ്

പൃഥ്വിരാജ്

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

മസില് പെരുപ്പിച്ചതിന് ആദ്യം വിമര്‍ശനം കേട്ട നടനായിരിക്കും ഒരു പക്ഷെ പൃഥ്വിരാജ്. രാജു എന്ത് ചെയ്താലും കുറ്റം കാണുന്നവരായിരുന്നല്ലോ ചുറ്റിലും

ഉണ്ണി മുകുന്ദന്‍

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

കഷ്ടപ്പെട്ടാണ് ഉണ്ണി തന്റെ ബോഡി ബില്‍ഡപ്പ് ചെയ്‌തെടുത്തത്. ഒരു ചോക്ലേറ്റ് പയ്യന്‍ ഇമേജോടുകൂടിയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഭരത്

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

ഫോര്‍ദ് പീപ്പഌലൂടെ മലയാളത്തിലെത്തി. ഇപ്പോള്‍ കൂതറയിലൂടെ വീണ്ടും മലയാള മനസ്സില്‍ കയറിക്കടിയ ഭരത്തും മസിലിന്റെ കാര്യത്തില്‍ ഒട്ടും പിറകില്ലല്ല

ആനന്ദ് മിഷേല്‍

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

മൊഹബ്ബത്ത് എന്ന ചിത്രത്തിലൂടെയാണ് ആനന്ദ് വെള്ളിത്തിരയിലേക്ക് കടന്നത്. മീര ജാസ്മിന്‍ നായികയായ ചിത്രത്തില്‍ ആനന്ദ് ശ്രദ്ധിക്കപ്പെട്ടതും ഈ മസിലുകൊണ്ടാണ്.

ജയസൂര്യ

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

ഒരു ചോക്ലേറ്റ് പയ്യന്‍, അല്ലെങ്കില്‍ ഒരു ഹാസ്യ നായകന്‍ എന്ന ഗെറ്റപ്പ് മാറ്റാനുള്ള ഒരുക്കത്തിലാണ് ജയസൂര്യയും. അടുത്തിടെ ശരീര സൗന്ദര്യത്തിന് താരം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്.

അബു സലീം

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

അബു സലീമിന്റെ ബോഡി ഫിറ്റനസിന്റെ കാര്യം പ്രത്യേകം പറയേണ്ടല്ലോ. അഭിനയം ഒരു വശം മാത്രമാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഇദ്ദേഹം ഒരു പോലീസ് ഉദ്യോഗസ്ഥനാണ്.

ഭീമന്‍ രഘു

മസിലുള്ള നടന്മാര്‍ മലയാളത്തിലുമുണ്ട്

ജയനെ അനുകരിക്കുന്ന വെള്ളിത്തരയിലെ എറ്റവും മികച്ച നടനാണ് ഭീമന്‍ രഘു. ഈ പരുക്കന്‍ മസിലുകൊണ്ട് പേടിപ്പിക്കാനും ചിരിപ്പിക്കാനും കഴിയുമെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ രഘു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X