മഞ്ജു വാര്യരും മമ്മൂട്ടിയും ഒന്നിച്ചത് ചുമ്മാതായില്ല: വലിയ നേട്ടങ്ങളുമായി ദി പ്രീസ്റ്റ്, കളക്ഷന്‍ റിപ്പോർട്ട്
കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യഘട്ട ലോക്ഡൗണ്‍ വന്നപ്പോള്‍ കേരളത്തിലടക്കം തിയറ്ററുകള്‍ അടച്ചിട്ടത്. ഒരു വര്‍ഷത്തോളം നീണ്ട പ്രതിസന്ധികള്‍ക്കൊടുവില്‍ തിയറ്ററുകളും സജീവമാവുകയാണ്. സെക്കന്‍ഡ് ഷോ ആരംഭിച്ചതിന് ശേഷം ആദ്യമെത്തുന്ന ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ദി പ്രീസ്റ്റ് ആണ്. മാര്‍ച്ച് പതിനൊന്നിന് റിലീസ് ചെയ്ത ചിത്രം ആഗോളതലത്തില്‍ വലിയ വിജയമായി കൊണ്ടിരിക്കുകയാണ്.
കേരള മങ്കയെ പോലെ സുന്ദരിയായി നടി ഇനിയ; ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം
ആദ്യ ദിവസം മുതല്‍ ഹൗസ്ഫുള്‍ ഷോ ആയി പ്രദര്‍ശനം ആരംഭിച്ച പ്രീസ്റ്റ് ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനം കാഴച വെക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എല്ലായിടത്ത് നിന്നും ലഭിക്കുന്നത്. സൗദി അറേബ്യയില്‍ അവസാനം റിലീസ് ചെയ്ത ടോപ്പ് 10 ഇന്ത്യന്‍ സിനിമകളില്‍ ഒന്നായി പ്രീസ്റ്റും മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം...

കൊവിഡ് കാരണം ഏറ്റവും വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന മേഖല സിനിമയാണ്. പത്ത് മാസത്തോളം അടച്ചിട്ടതിന് ശേഷം ഈ ജനുവരിയിലാണ് തിയറ്ററുകള്‍ തുറക്കുന്നത്. മാര്‍ച്ചിലാണ് സെക്കന്‍ഡ് ഷോ കൂടി ഏര്‍പ്പെടുത്തിയത്. ശേഷം ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രത്തിന് വമ്പന്‍ സ്വീകരണമാണ് മലയാള സിനിമാപ്രേമികള്‍ നല്‍കിയത്. ആഗോളതലത്തില്‍ ഒരുമിച്ചാണ് പ്രീസ്റ്റ് റിലീസ് ചെയ്തിരുന്നത്. അത് കളക്ഷനിലും മോശമില്ലാത്ത നേട്ടം ഉണ്ടാക്കിയിട്ടുണ്ട്.

സൗദി അറേബ്യയില്‍ റിലീസ് ചെയ്ത മികച്ച ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ പ്രീസ്റ്റും ഇടം പിടിച്ചു. വിജയ് ചിത്രം മാസ്റ്ററാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. വാര്‍, ധബ്ബാങ്, ബിഗില്‍, സൂപ്പര്‍ 30, ഭാരത്, ലൂസിഫര്‍, എന്നിവയ്‌ക്കൊപ്പം എട്ടാം സ്ഥാനമാണ് പ്രീസ്റ്റിന്റേത്. ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ ലൂസിഫറിനെയും മറികടന്ന് സിനിമ ലിസ്്റ്റില്‍ മുകളിലെത്താന്‍ സാധ്യതയുള്ളതായിട്ടാണ് അറിയുന്നത്. അതേ സമയം ബോളിവുഡ് സിനിമകളായ ചപ്പക്ക്, ബാഗി 3 എന്നിവയെ മറികടക്കാനും പ്രീസ്റ്റിന് സാധിച്ചിട്ടുണ്ട്.

ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രീസ്റ്റ് നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ട് വിതരണ കമ്പനിയായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസും രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച റിപ്പോര്‍ട്ടിലാണ് ജിസിസി അടക്കമുള്ള ഇടങ്ങളില്‍ നിന്നും ദി പ്രീസ്റ്റിന് ലഭിച്ച കളക്ഷനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ഇവരുടെ കണക്കുകള്‍ പ്രകാരം 4.91 കോടിയോളം ഇവിടങ്ങളില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്നും വ്യക്തമാവുന്നു.
Recommended Video

ഈ കോവിഡ് കാലത്തെ നിരവധി പരിമിതികള്‍ക്കിടയിലും ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനെയും പ്രീസ്റ്റിനെയും ഇരു കൈയ്യും നീട്ടി സ്വീകരിച്ചതിന് പ്രിയപ്പെട്ട പ്രേക്ഷകലക്ഷങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി. ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് വിതരണം ചെയ്യുന്ന ആദ്യ സിനിമ. ഇതുവരെ ജിസിസിയില്‍ 108 തീയറ്ററുകളിലായി ഏറ്റവുമധികം ജിസിസിയില്‍ 4 ദിവസം 2000 ല്‍ അധികം ഷോകള്‍. 4.91 കോടി കളക്ഷന്‍. ഇനിയും കാണാത്തവര്‍ പ്രീസ്റ്റിനെ മികച്ച ശബ്ദ സൗകര്യങ്ങളുള്ള തീയറ്ററുകളില്‍ തന്നെ ചെന്നു കാണുക.. ഞെട്ടാന്‍ തയാറായിക്കോ.. കിടിലന്‍ ഒരു മിസ്റ്ററി ത്രില്ലര്‍ നിങ്ങളെ കാത്തിരിക്കുന്നു.


Click it and Unblock the Notifications