»   » ബോളിവുഡിലെ മനോഹരമായ 'സാരി' ഗാനങ്ങള്‍

ബോളിവുഡിലെ മനോഹരമായ 'സാരി' ഗാനങ്ങള്‍

Posted By:
Subscribe to Filmibeat Malayalam

ഗാനങ്ങള്‍ എന്നും സിനിമകളുടെ ജീവനാണ്. പത്തോളം ഗാനങ്ങളുള്ള ചിത്രങ്ങളിറങ്ങിയിരുന്ന ഒരു കാലം നമ്മുടെ ചലച്ചിത്രലോകത്തിനുണ്ടായിരുന്നു. ഇപ്പോള്‍ പാട്ടുകള്‍ തന്നെയില്ലാത്ത ചിത്രങ്ങളിറങ്ങുന്നുണ്ടെങ്കിലും ഒരു മികച്ച കുടുംബചിത്രത്തിലും പ്രണയചിത്രത്തിലുമെല്ലാം പാട്ടുകളില്ലാതിരിക്കുന്നത്, അവയ്ക്ക് ഒരു ജീവനില്ലായ്ക തോന്നിയ്ക്കും. ചിത്രങ്ങളേക്കാള്‍ ഹിറ്റായിട്ടുള്ള പാട്ടുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പലതും ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നുമുണ്ട്. കേള്‍വി സുഖം പോലെതന്നെ കാണാനുള്ള മനോഹാരിതയും ചലച്ചിത്രഗാനത്തിന്റെ പ്രധാനപ്പെട്ടൊരു ഘടകമാണ്. ഗാനരംഗമെടുക്കുന്ന ലൊക്കേഷന്‍, നായികാ നായകന്മാരുടെ വേഷവിധാനങ്ങള്‍, ചലനങ്ങള്‍ എന്നുവേണ്ട പാട്ടുസീനില്‍ വന്നുപോകുന്ന പൂവിനും പുല്‍ക്കൊടിയ്ക്കും പോലും ആ പാട്ടിനെ മനോഹരമാക്കാനും ഓര്‍മ്മയില്‍ സൂക്ഷിച്ച് വെയ്ക്കാന്‍ കഴിയുന്നതാക്കാനും സാധിയ്ക്കും.

ബോളിവുഡില്‍ ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. യാഥാര്‍ത്ഥ്യജീവിതത്തില്‍ നിന്നും പൂര്‍ണമായും വേറിട്ടുനില്‍ക്കുന്ന കഥകളും കഥാസന്ദര്‍ഭങ്ങളുമാണ് ബോളിവുഡിന്റെ പ്രത്യേകത. സ്വാഭാവികമായും പാട്ടുകളിലും ആ പ്രത്യേകത കാണും. ബോളിവുഡിലെ പല പ്രണയചിത്രങ്ങളിലെയും ഗാനങ്ങള്‍ വമ്പന്‍ ഹിറ്റുകളായി മാറിയിട്ടുണ്ട്. ആകര്‍ഷണീയമായ ഗാനരംഗങ്ങളും സിരകളില്‍ തീപടര്‍ത്താന്‍ പോന്ന ഗാനങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഇതാ ബോളിവുഡിലെ ഹിറ്റായ ചില ഗാനങ്ങള്‍, പ്രത്യേകിച്ചും നായികമാര്‍ സാരിയിലെത്തി ഏതൊരു പുരുഷന്റെയും മനസില്‍ തീപടര്‍ത്താന്‍ തക്ക രീതിയിലുള്ള പ്രകടനം നടത്തിയ ചില ഗാനങ്ങള്‍..

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

ബോളിവുഡിലെ എക്കാലത്തെയും മികച്ച നര്‍ത്തകിയും അഭിനേത്രിയുമാണ് മാധുരി ദീക്ഷിത്. എത്രയെത്ര മികച്ച ചിത്രങ്ങളാണ് മാധുരിയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. മനോഹരമായി നൃത്തം ചെയ്യാനുള്ള മാധുരിയുടെ കഴിവ് എക്കാലത്തും പ്രശംസനേടിയിട്ടുണ്ട്. മാധുരിയുടെഗാനങ്ങളില്‍ ഏറെ മനോഹരമായ ഒരു ഗാനമാണ് ധക് ധക് കര്‍നേ ലഗാ.... എന്നു തുടങ്ങുന്ന ഗാനം, ഓറഞ്ച് നിറത്തിലുള്ള സാിരയിട്ട മാധുരിയും അനില്‍ കപൂറും ചേര്‍ന്നുള്ള ഈ ഗാനരംഗം വമ്പന്‍ ഹിറ്റായിരുന്നു. ബേട്ട എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

അനില്‍ കപൂര്‍-ശ്രീദേവി കൂട്ടുകെട്ടില്‍ ഇറങ്ങിയ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് മിസ്റ്റര്‍ ഇന്ത്യ. ശ്രീദേവിയുടെ മനോഹരമായ നൃത്തരംഗങ്ങള്‍ ചിത്രത്തിന്റെ പ്രധാന പ്രത്യേകതയായിരുന്നു. നീലനിറത്തിലുള്ള സാരിയുടുത്ത് ശ്രീദേവി അഭിനയിച്ച കാട്ടേ നഹികാത്തേയെ ദിന്‍ എന്നു തുടങ്ങുന്ന ഗാനം എത്രയോ മനോഹരമാണ്.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

ബോളിവുഡില്‍ വന്നിട്ടുള്ള എക്കാലത്തെയും സെന്‍ഷ്വല്‍ നടിമാരില്‍ ഒരാളായിരുന്നു സീനത്ത് അമന്‍. അഭിനയശേഷിയും സൗന്ദര്യവും ഒരുപോലെ സമ്മേളിച്ച സീനത്തിന്റെ ഹായ് ഹഹായ് യേ മജ്ബൂരി എന്ന മഴഗാനം ആര്‍ക്ക് മറക്കാന്‍ കഴിയും. ഓറഞ്ച് സാരിയുടുത്ത് മഴ നനഞ്ഞ് സീനത്ത് ഈ ഗാനം പാടി അഭിനയിച്ചപ്പോള്‍ നിറഞ്ഞത് പ്രേക്ഷരുടെ മനസായിരുന്നു.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

ദേ ധനാ ധന്‍ എന്ന ചിത്രത്തില്‍ അക്ഷയ് കുമാറും കത്രീന കെയ്ഫും ഒന്നിച്ച മഴഗാനവും ഏറെ ആകര്‍ഷകവും സെക്‌സിയുമായിരുന്നു. ഷീല കി ജവാനിയിലൂടെ നമ്മല്‍ കണ്ട കത്രീനയേയല്ല ഈ ചിത്രത്തില്‍ സാരിയുടുത്ത നനഞ്ഞ് കുതിര്‍ന്ന് ചുവടുവെയ്ക്കുന്ന കത്രീനയില്‍ നമുക്ക് കാണാന്‍ കഴിയുക.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

സുസ്മിത സെന്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒന്നാണ് ഷാരൂഖ് ഖാന്‍ നായകനായ മേം ഹൂ നാ എന്ന ചിത്രത്തിലെ അവരുടെ വേഷം. ഈ ചിത്രത്തില്‍ അധ്യാപികയായി എത്തുന്ന സുസ്മിതയും ഷാരൂഖും ഒന്നിയ്ക്കുന്ന ഒരു ഗാനരംഗമുണ്ട്. സാരിയുടുത്ത് മനോഹരിയായിട്ടാണ് സുസ്മിതയെ ഈ ഗാനത്തില്‍ കാണാന്‍ കഴിയുക.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

കടുംചുവപ്പ് നിറത്തിലുള്ള സാരിയുമുടുത്ത് മഴയില്‍ നനഞ്ഞ് പാടുന്ന ചമേലിയിലെ കത്രീന ആരുടെ മനസില്‍ നിന്നാണ് മാഞ്ഞുപോവുക. വളരെ മനോഹരമായ മഴ, സാരി ഗാനങ്ങളില്‍ ഒന്നാണിത്.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

നമക് ഹലാല്‍ എന്ന ചിത്രത്തില്‍ സ്മിതയും അമിതാഭ് ബച്ചനും ചേര്‍ന്നഭിനയിച്ച ആജ് രാപത് ജായേ എന്ന ഗാനരംഗവും മറക്കാന്‍ കഴിയാത്തതാണ്. ഈ ഗാനരംഗത്ത് സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് സ്മിതയെത്തുന്നത്.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

സാരിയില്‍ ഏറെ സുന്ദരിയാകുന്ന താരമാണ് റാണി മുഖര്‍ജി. റാണിയുടെ നായകനായി ഷാരൂഖ് എത്തിയ ചിത്രങ്ങളിലെല്ലാം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സാരിയില്‍ സുന്ദരിയായി റാണിയും പ്രണയലോലനായി ഷാരൂഖും പ്രത്യക്ഷപ്പെട്ടപ്പോള്‍ എത്ര മനോഹരമായ ഗാനങ്ങളാണ് പിറന്നത്. പഹേലിയെന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളിലും ഇത്തരത്തില്‍ മികച്ചു നില്‍ക്കുന്നു.

ബോളിവുഡിലെ സെക്‌സി 'സാരി' ഗാനങ്ങള്‍

മനീഷ കൊയ്രാളയും അനില്‍ കപൂറും ഒന്നിച്ച 1942 എ ലവ് സ്റ്റോറിയെന്ന ചിത്രത്തില്‍ മനീഷ സാരിയുടുത്ത് നനഞ്ഞ്ഭിനയിച്ച റിംജിം റിംജിം എന്ന ഗാനവും സുന്ദരമായ മഴ-സാരി കോമ്പിനേഷന്‍ ഗാനങ്ങളില്‍ ഒന്നാണ്.

English summary
Saree is one glamorous outfit and it can give a tough competition to bikini if presented in a sensuous avatar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam