ട്വന്റി20യുടെ താരപ്രഭ കുരുക്ഷേത്രക്ക് തിരിച്ചടിയാകുന്നു

By Staff

അമ്മയുടെ താരചിത്രം മലയാള സിനിമാ വ്യവസായത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയ്‌ക്കുന്നു. പ്രതീക്ഷിച്ചതിലും മികച്ച അഭിപ്രായം നേടി മുന്നേറുന്ന ട്വന്റി20 പ്രദര്‍ശനം തുടരുന്ന മറ്റു ചിത്രങ്ങള്‍ക്ക്‌ ഭീഷണിയാകുമെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.

രണ്ട്‌ ദിവസം കൊണ്ട്‌ മൂന്ന്‌ കോടിയ്‌ക്ക്‌ മേല്‍ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രത്തിന്റെ ഏറ്റവും അനുകൂല ഘടകം സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മികച്ച പ്രതികരണം തന്നെയാണ്‌.

താരപ്രഭയില്‍ എല്ലാം തകര്‍ത്ത് മുന്നേറുന്ന ട്വന്റി20യുടെ വരവ് ഏറ്റവുമധികം ബാധിച്ചിരിയ്‌ക്കുന്നത്‌ മോഹന്‍ലാല്‍-മേജര്‍ രവി ടീമിന്റെ കുരുക്ഷേത്രയെയാണ്‌. അഞ്ചാം ആഴ്‌ചയിലേക്ക്‌ കടക്കുന്ന കുരുക്ഷേത്രയുടെ കളക്ഷനെ താരപ്രളയ ചിത്രത്തിന്റെ വരവ്‌ കാര്യമായി ബാധിച്ചു കഴിഞ്ഞു.

വമ്പന്‍ ബജറ്റിലൊരുക്കിയ ലാല്‍ ചിത്രത്തിന്‌ വിനയായി തീര്‍ന്നത്‌ കൂറ്റന്‍ നിര്‍മാണ ചെലവ്‌ തന്നെയാണ്‌. ആദ്യ ആഴ്‌ചകളില്‍ സൂപ്പര്‍ ഹിറ്റാകുമെന്നാണ്‌ കരുതപ്പെട്ടിരുന്നതെങ്കിലും സാദാ വിജയത്തിലേക്ക്‌ കുരുക്ഷേത്ര ഒതുങ്ങിപ്പോകുമെന്നാണ്‌ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നത്‌.

മൂന്നാം സ്ഥാനത്ത്‌ നില്‌ക്കുന്ന ജയിംസ്‌ ബോണ്ടിന്റെ പുതിയ അവതാരം ക്വാണ്ടം ഓഫ്‌ സൊലാസിന്‌ വന്‍ നഗരങ്ങളില്‍ മികച്ച പ്രതികരണമാണ്‌ ലഭിയ്‌ക്കുന്നതെങ്കിലും ചെറു നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രകടനം മോശമാണ്‌. സംസ്ഥാനത്ത്‌ 35 തിയറ്ററുകളില്‍ പുതിയ ബോണ്ട്‌ ചിത്രം റിലീസ്‌ ചെയ്‌തിട്ടുണ്ട്‌.

മമ്മൂട്ടിയുടെ റംസാന്‍ ചിത്രമായ മായാബസാര്‍ ആറാം ആഴ്‌ചയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ ചുരുക്കം ചില കേന്ദ്രങ്ങളില്‍ മാത്രമെ പ്രദര്‍ശനം തുടരുന്നുള്ളൂ. ബി, സി തിയറ്ററുകളിലെ വ്യാപക റിലീസ്‌ നിര്‍മാതാവിന്റെ നഷ്ടം കുറയ്‌ക്കുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ആദ്യ ആഴ്‌ചയില്‍ എ ക്ലാസ്‌ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിയ്ക്കാന്‍വിസമ്മതിച്ചതാണ്‌ മായാബസാറിന്‌ വിനയായി മാറിയത്‌.

ജയറാമിന്റെ തിരിച്ചുവരവിന്‌ കളമൊരുക്കിയ വെറുതെ ഒരു ഭാര്യയാണ്‌ കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ അഞ്ചാം സ്ഥാനത്ത്‌ നില്‌ക്കുന്നത്‌. നൂറാം ദിവസം ആഘോഷിച്ച ചിത്രത്തിന്‌ വന്‍ നഗരങ്ങളില്‍ അമ്പത്‌ അറുപത്‌ ശതമാനം കളക്ഷന്‍ ഇപ്പോഴും ലഭിയ്‌ക്കുന്നുണ്ട്‌. അണ്ണന്‍ തമ്പിയ്‌ക്ക്‌ പിന്നില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടമായി വെറുതെ ഒരു ഭാര്യ മാറുമെന്നാണ്‌ കരുതപ്പെടുന്നത്.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X