പൃഥ്വിരാജിന്റെ 2013 എങ്ങനെയായരുന്നു?

By Aswathi

2013 എന്ന വര്‍ഷം ശരിക്കും പൃഥ്വിരാജിന്റേതാണ്. വിവാദങ്ങളെയെല്ലാം മൗനത്തിലൂടെ നേരിട്ട് തിരിച്ചു വന്ന് പൃഥ്വി ഏറ്റെടുത്ത സിനിമകളെല്ലാം വിജയം മാത്രമാണ് നേടിയത്. 2013ല്‍ അയാളും ഞാനും എന്ന ചിത്രത്തിന്റെ വിജയത്തില്‍ നിന്ന് പൃഥ്വി നേരെയെത്തിയത് സെല്ലുലോയിഡിലേക്കായിരുന്നു. പിന്നെ സെല്ലുലോയ്ഡില്‍ തുടങ്ങി മെമ്മറീസ് വരെ വിജയം മാത്രം.

പുതിയ കുറച്ച് സംവിധായകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതോടൊപ്പം പഴയ സംവിധായകര്‍ക്കൊപ്പവും പൃഥ്വി കരാറൊപ്പിട്ടു. അങ്ങനെ അടുത്ത വര്‍ഷത്തേക്കും നല്ല കുറച്ച് പൃഥ്വിരാജ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

അയാളും ഞാനും തമ്മില്‍

2013 പൃഥ്വിരാജിന്റെ വര്‍ഷം

അയാളും ഞാനും തമ്മില്‍ 2013ലെ ചിത്രമല്ല. എന്നാല്‍ 2013ല്‍ പൃഥ്വിക്ക് നല്ലൊരു തുടക്കം നല്‍കുന്നിന് ഈ ചിത്രം കഴിഞ്ഞിട്ടേയുള്ളൂ. ലാല്‍ ജോസ് സംവിധാനം ചെയ്ത് നരയന്‍, സംവൃത സുനില്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ പ്രതാബ് പോത്തല്‍ തുടങ്ങിയലരഭിനയിച്ച ചിത്രം

സെല്ലുലോയ്ഡ്

2013 പൃഥ്വിരാജിന്റെ വര്‍ഷം

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ അദ്ദേഹത്തിന്റെ വേഷമിട്ട പൃഥ്വിയുടെ അഭിനയം വാക്കുകളില്‍ ഒതുക്കാന്‍ കഴിയില്ല. കമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മംമ്ത മോഹന്‍ ദാസ് ശ്രീനിവാസന്‍ ചാന്ദ്‌നി തുടങ്ങിയവരായിരുന്നു താരങ്ങള്‍

മുംബൈ പൊലീസ്

2013 പൃഥ്വിരാജിന്റെ വര്‍ഷം

റഹ്മാന്‍, ജയസൂര്യ, അപര്‍ണ നായര്‍ എന്നിവരും ഉണ്ടായിരുന്നെങ്കിലും എടുത്തു പറയേണ്ടത് ആന്‍ണി മോസസ് എന്ന കഥാപാത്രമായി പൃഥ്വിയുടെ വരവാണ്. റോഷന്‍ ആന്‍ഡ്രൂസ് ആയിരുന്നു സംവിധായകന്‍

ഔറംഗ്‌സേബ്

2013 പൃഥ്വിരാജിന്റെ വര്‍ഷം

2013 പൃഥ്വിക്ക് ബോളിവുഡിലും ആഘോഷമായിരുന്നു. അര്‍ജുന്‍ കപൂര്‍ റോഷി കപൂര്‍, ജാക്കി ഷോര്‍ഫ് എന്നിവരും ഉണ്ടങ്കിലും കഥയെ മുന്നോട്ട് കൊണ്ടു പോയത് ആര്യ ഫോട്ട് എന്ന പൃഥ്വിയുടെ കഥാപാത്തത്രമാണ്

മെമ്മറീസ്

2013 പൃഥ്വിരാജിന്റെ വര്‍ഷം

2013ന് പൃഥ്വിയെ ഓര്‍മിക്കാന്‍ ഒരു പക്ഷേ ഈ ഒരൊറ്റ ചിത്രം മതിയാകും. ജീതു ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രത്തിലും പൃഥ്വി ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തിയത്. മേഘ്‌ന രാജായിരുന്നു നായിക. മിയ ജോര്‍ജും ഒരു പ്രധാന വേഷം ചെയ്തു

ലണ്ടന്‍ ബ്രിഡ്ജ്

2013 പൃഥ്വിരാജിന്റെ വര്‍ഷം

പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ച ആ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. മെമ്മറീസിന്റെ വിജയമാണ് റിലീസ് വൈകിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്. ആന്‍ഡ്രിയയാണ് പൃഥ്വിയുടെ നായികയായി ചിത്രത്തിലെത്തുന്നത്

ജിത്തു ജോസഫ്

2013 പൃഥ്വിരാജിന്റെ വര്‍ഷം

മെമ്മറീസിന്റെ വിജയത്തിന് ശേഷം പൃഥ്വിയും ജിത്തുവും വീണ്ടും ഒന്നിക്കുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് വിവരങ്ങളൊന്നും കേട്ടില്ല. എന്തായാലും അങ്ങനൊരു ചിത്രത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നു

രഞ്ജിത്ത്

2013 പൃഥ്വിരാജിന്റെ വര്‍ഷം

രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ടു കെട്ടില്‍ പിറക്കുന്ന, മഞ്ജുവിന്റെ തിരിച്ചുവരവിന് വേദിയൊരുക്കിയ ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലും പൃഥ്വി എത്തുന്നുണ്ട്. റീലീസോ മറ്റ് കാര്യങ്ങേളാ പുറത്തു വിട്ടിട്ടില്ല

ഷാഫി

2013 പൃഥ്വിരാജിന്റെ വര്‍ഷം

ചോക്ലേറ്റ്, ലോലിപോപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാഫിസും പൃഥ്വിയും വീണ്ടും ഒരു ചിത്രത്തിന് വേണ്ടി കൈകോര്‍ക്കുന്നെന്നും വാര്‍ത്തകളുണ്ട്. ചിത്രത്തില്‍ ഒരു ഗ്രാമീണ യുവാവായാണ് പൃഥ്വി എത്തുന്നത്

എന്നും നിന്റെ മൊയ്തീന്‍

2013 പൃഥ്വിരാജിന്റെ വര്‍ഷം

അറുപതുകളിലെ ഒരു യഥാര്‍ത്ഥ പ്രണയ കഥ ചലച്ചിത്രമാക്കുന്നു. അതിലെ നായകനായി പൃഥ്വിയും നായികയായി പാര്‍വതി മേനോനും എത്തുന്നു. എന്നും നിന്റെ മൊയ്തീന്‍ എന്ന് പേരിട്ടിരുക്കുന്ന ചിത്രവും പൃഥ്വിയുടെ ഈ വര്‍ഷത്തെ പട്ടികയില്‍പ്പെടുത്താവുന്നതാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X