For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവര്‍ക്കൊന്നും നിന്നു തിരിയാന്‍ സമയമില്ലെന്നോ..

  By Aswathi
  |

  സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും, ജനപ്രിയ താരങ്ങളായ ദിലീപിനും ജയറാമിനും, ചോക്ലേറ്റ് പയ്യന്മാരായ കുഞ്ചാക്കോ ബോബനും ജയസൂര്യയ്ക്കുമൊക്കെ തിരക്കുണ്ടാകാം. കുറച്ചു മുന്നെ സിനിയിലെത്തിയ ഇവര്‍ക്കൊക്കെ തിക്കുണ്ടാകുക സ്വാഭാവികം. അതിന്റെ പരിഗണനയെല്ലാം പ്രേക്ഷകര്‍ നല്‍കുന്നുണ്ട്. അതേ പ്രേക്ഷകര്‍ തന്നെ യുവനായകന്മാര്‍ക്കും നല്ല സ്വീകരണമാണ് നല്‍കുന്നത്. അതിന്റെ ഫലമാണ് യുവതാരങ്ങള്‍ക്കിപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ടാകാന്‍ കാരണവും.

  ഇതാ മലയാളത്തില്‍ കുറച്ച് തിരക്കുള്ള യുവ നാകന്മാരെ കാണൂ

  പൃഥ്വിരാജ്

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  യുവനായകന്മാരില്‍ കുറച്ച് മുന്നെ വന്നയാളില്‍ നിന്ന് തന്നെ തുടങ്ങാം. പൃഥ്വിയുടെ 2014 തുടങ്ങുന്നത് ലണ്ടന്‍ ബ്രിഡ്ജിലൂടെയാണ്. ചിത്രീകരണം കഴിഞ്ഞ കുറച്ചായെങ്കിലും പലകാരണങ്ങള്‍ക്കൊണ്ടും അത് നീണ്ട് പോയി. അത് കഴിഞ്ഞാല്‍ രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം, ഷാഫി ചിത്രം, റോഷന്‍ ആന്‍ഡ്രൂസ് ചിത്രം, ഡോക്ടര്‍ ബിജുവിന്റെ പെയ്ന്റിങ് ലൈഫ്, ആര്‍എസ് വിമലിന്റെ എന്നും നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളില്‍ പൃഥ്വിയെ കാണാം.

  ഫഹദ് ഫാസില്‍

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  മലയാളത്തില്‍ വളരെ പെട്ടന്ന് തിരക്കപിടിച്ച നടനാണ് ഫഹദ്. വളരെ സെലക്ടീവാണ് കക്ഷി. എങ്കിലും ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. ഒരു ഇന്ത്യന്‍ പ്രണയ കഥ, വണ്‍ ബൈടു, ആന്റ് ക്രൈസ്റ്റ്, കാര്‍ട്ടൂണ്‍, ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് ഫഹദ് നായകനാകുന്ന ചിത്രങ്ങള്‍

  ദുല്‍ഖര്‍ സല്‍മാന്‍

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  നസ്‌റിയ നസീം നായികയായുന്ന സലാല മൊബൈല്‍സിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞാല്‍ തമിഴില്‍ വായ് മൂഡി പേസുവോം എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. അതിലും നസ്‌റിയ തന്നെയാണ് നായിക

  ആസിഫ് അലി

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  ആസിഫ് അലിയാണ് മലയാളത്തില്‍ തിരക്കുള്ള മറ്റൊരു യുവനടന്‍. സുനിലിന്റെ പകിട, ജിന്‍സണ്‍ ജോസിന്റെ ബൈസിക്കള്‍ തീവ്‌സ്, അജിത്ത് പിള്ളയുടെ മോസസിന്റെ കുതിര മീനുകള്‍, മനോജിന്റെ െ്രെഡവര്‍ ഓണ്‍ ഡ്യൂട്ടി, ജൂനിയര്‍ ലാലിന്റെ ഹണീബി 2 എന്നിവയാണ് വരാനിരിക്കുന്ന ആസിഫ് ചിത്രങ്ങള്‍

  നിവിന്‍ പോളി

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 1983ആണ് ഉടന്‍ റിലീസ് ചെയ്യുന്ന നിവിന്‍പോളി ചിത്രം. രാജേഷ് പിള്ളയുടെ മോട്ടര്‍ സൈക്കിള്‍ ഡയറീസ്, ജൂഡ് ആന്റണിയുടെ ഓംശാന്തി ഓശാന എന്നിവ അണിയറയില്‍ ചിത്രീകരണം തുടങ്ങി.

  സണ്ണി വെയ്ന്‍

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളിലെ സണ്ണിയെ കാണാറുള്ളൂവെങ്കിലും നായകനിരയിലേക്ക് പരിഗണിക്കാവുന്നതാണ്. സണ്ണിയും പുതിയ ചിത്രങ്ങളുമായി തിരക്കില്‍ തന്നെ. പൗര്‍ണമി, രക്തരാക്ഷസ് എന്നിവ റിലീസിനൊരുങ്ങുമ്പോള്‍ കൂതറ, സഫാരി എന്നി ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായി കൊണ്ടിരിക്കുകയാണ്.

  അജുവര്‍ഗീസ്

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  കോമഡി താരമായെത്തിയ അജു ഇപ്പോള്‍ മലയാളത്തിലെ യുനായക നിരയിലേക്ക് മാറിയിരിക്കുകയാണ്. മോനായി എങ്ങനെ ആണായി, കടലാസ് പുലി എന്നിവയാണ് അജു നായകനായി അഭിനയിക്കുന്ന ചിത്രങ്ങള്‍. കൂടാതെ ഓംശാന്തി ഓളാനയിലും അജു അഭിനയിക്കുന്നുണ്ട്.

  ഉണ്ണി മുകുന്ദന്‍

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  ഉണ്ണിക്കും ഇപ്പോള്‍ മലയാളത്തില്‍ തിരക്കു തന്നെ. സാമ്രാജ്യം, കാറ്റും മഴയും, വിക്രമാദിത്യ, ദി ലാസ്റ്റ് സപ്പര്‍ എന്നിവയാണ് ഉണ്ണിയുടെ അപ് കമിങ് മൂവീസ്

  ശ്രീനാഥ് ഭാസി

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  പറയാം എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥിന്റെ വരവെങ്കിലും അത് കുറിക്കുന്നത് ഡാ തടിയാ എന്ന ചിത്രത്തിലൂടെയാണ്. തേര്‍ഡ് വേള്‍ഡ് ബോയ്‌സ്, വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്നിവയാണ് ശ്രീനാഥിന്റെ വരാനിരിക്കുന്ന ചിത്രം.

  അനൂപ് മേനോന്‍

  മലയാളത്തില്‍ തിരക്കുള്ള യുവനായകന്മാര്‍

  അനൂപിന് അഭിനയം മാത്രമല്ല തിരക്കഥയും നോക്കണ്ടേ. 1983, മഴത്തുള്ളികള്‍, ഡോള്‍ഫിന്‍ ബാര്‍, ക്രൊസോക്കുള്ളി തുടങ്ങിയവയാണ് അനൂപ് അഭിനയിക്കുന്ന ചിത്രങ്ങള്‍

  English summary
  Top Ten New Gen Actors In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X