എന്റെ ഉമ്മ ഇങ്ങനെയല്ല, എന്റെ ഉമ്മ ഇങ്ങനെയാണ്: ടൊവിനോ
ചുംബന സമരം കേരള ചരിത്രത്തില്‍ ഏങ്ങനെയായാലും ഒരു പുതിയ അദ്ധ്യായം തുറന്നിരിക്കുകാണ്. അനുകൂലിക്കാനും പ്രതികൂലിക്കാനും പലരുമുണ്ടാകാം. അക്കൂട്ടത്തില്‍ ഇതൊക്കെ കണ്ടും കേട്ടും സഹിക്കുന്നവരും രസിക്കുന്നവരും. ഈ കൂട്ടത്തിലൊന്നും പെടാതെ മധവിധു ആഘോഷിക്കുകയായിരുന്നു യുവതാരം ടൊവിനോ തോമസ്. അപ്പോഴാണ് താനും ചുംബന സമരത്തില്‍ പങ്കെടുത്തു എന്ന വാര്‍ത്ത നടന്റെ കാതില്‍ കേട്ടത്.
ഈ പുകിലൊന്നും കണ്ടില്ലെന്ന് നടിച്ച് ഭാര്യയ്‌ക്കൊപ്പം മധുവിധു ആഘോഷിക്കുന്ന നടന്റെ കടുംബം കലക്കാനാണോ ചിലരുടെ ഉദ്ദേശ്യം. വാട്‌സആപ്പിലൂടെയും മറ്റും നടി അരുദ്ധതി ചുംബിയ്ക്കുന്ന ഫോട്ടോ പ്രചരിച്ചിരുന്നു. ഫോട്ടോയില്‍ അരുദ്ധതി ചുംബിയ്ക്കുന്ന യുവാവ് യുവനടന്‍ ടൊവിനോ തോമസ് ആണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ തന്റെ ഭാഗം ന്യായികരിക്കുക ടൊവിനോയുടെ ആവശ്യമാണല്ലോ.

തന്റെ ചുംബനം ഇങ്ങനെയല്ല എന്ന് പറഞ്ഞ് ടൊവിനോ തോമസ് ഫേസ്ബുക്കില്‍ ഒരു കുറിപ്പെഴുതി പോസ്റ്റ് ചെയ്തു. ഒപ്പം വാട്‌സ് ആപ്പില്‍ പ്രചരിക്കുന്ന ഫോട്ടോയും. കൂടെ ടൊവിനോയും ഭാര്യയും. ഈ പോസ്റ്റ് സ്വല്‍പം ഓവറാണെന്ന് അറിയാമെന്നും, പക്ഷെ സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ ഇതല്ലാതെ വേറെ വഴിയില്ലാതായിപ്പോയെന്നും ടൊവിനോ കുറിപ്പില്‍ പറയുന്നുണ്ട്.
ഒരുപാട് കമന്റുകള്‍ വന്നകൂട്ടത്തില്‍ വിവാഹ നാളില്‍ ടൊവിനോ ഭാര്യയെ ചുംബിയ്ക്കുന്ന ഒരു ഫോട്ടോയും വന്നു. അതിന് താഴെ ടൊവിനോ എഴുതി, കണ്ടോ എന്റെ ഉമ്മ ഇങ്ങനെയാണ് എന്ന്.


Click it and Unblock the Notifications











