»   » മായാനദി കാണില്ല എന്ന് പറഞ്ഞയാളോട്, നിങ്ങളാരെയാണോ തോത്പിക്കുന്നത് എന്ന് ടൊവിനോ

മായാനദി കാണില്ല എന്ന് പറഞ്ഞയാളോട്, നിങ്ങളാരെയാണോ തോത്പിക്കുന്നത് എന്ന് ടൊവിനോ

Written By:
Subscribe to Filmibeat Malayalam

ടൊവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. മാസ്റ്റര്‍പീസ്, വിമാനം, ആട് 2 തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.

ചാനല്‍ ചര്‍ച്ചയ്ക്ക് ഇരയാകാന്‍ ഇല്ലെന്നേ ഉണ്ണി മുകുന്ദന്‍ പറഞ്ഞുള്ളൂ... അത് ഗുണ്ടായിസമല്ല!!!


എന്നാല്‍ ചിലര്‍ മായാനദി തിയേറ്ററില്‍ പോയി കാണില്ല എന്ന് പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ മായാനദി എന്ന സിനിമ കാണണം എന്ന ആഗ്രഹമുണ്ടെങ്കിലും 'ഫെമിനിച്ചി' ബന്ധം ചൊല്ലി കാണില്ല എന്ന് പറഞ്ഞയാള്‍ക്ക് ടൊവിനോ തോമസിന്റെ മറുപടി.


മായാനദി എന്ന ചിത്രം

യഥാര്‍ത്ഥ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് അമല്‍നീരദ് കഥയെഴുതി ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും നായികാ - നായകന്മാരായി എത്തിയ സമ്പൂര്‍ണ പ്രണയ കഥയാണ് സിനിമ പറയുന്നത്.


കാണില്ലെന്ന് ചിലര്‍

എന്നാല്‍ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമായതിനാല്‍ മായാനദി കാണില്ല എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. പാര്‍വ്വതിയെ പിന്തുണച്ച റിമ കല്ലിങ്കലിന്റെ ഭര്‍ത്താവാണ് ആഷിഖ് അബു. ഇക്കാരണത്താലാണത്രെ മായാനദി കാണാത്തത്.


ഫേസ്ബുക്ക് കമന്റ്

ചിത്രത്തെ കുറിച്ചുള്ള ഒരു ഓണ്‍ലൈന്‍ റിവ്യു ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെയാണ് ചിത്രം കാണില്ല എന്ന് പറഞ്ഞ് ഒരു ആരാധകന്‍ കമന്റിട്ടത്. 'കാണാന്‍ നല്ല ആഗ്രഹമുണ്ട് ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ ഓര്‍ക്കുമ്പോ വേണ്ട എന്ന് വെക്കുന്നതാ......' എന്നാണ് കമന്റ്.


ടൊവിനോയുടെ മറുപടി

എന്നിട്ട്? ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ? ഈ സിനിമയെയോ? മലയാള സിനിമയെയോ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ? നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍ ! ഏതായാലും എല്ലാവര്ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !- എന്നാണ് ആ കമന്റിന് ടൊവിനോ നല്‍കിയ മറുപടി.


നിങ്ങള്‍ കരുതുന്നുണ്ടോ?

ആഷിഖ് അബുവിന്റെ ഫേസ്ബുക്കിലും ചിലര്‍ മായാനദി കാണില്ല എന്ന് പറഞ്ഞ രംഗത്തെത്തിയിട്ടുണ്ട്. തുമ്മിയാല്‍ തെറിക്കുന്ന ബന്ധം വച്ച് മായാനദി എന്ന ചിത്രം കാണില്ല എന്ന് പറയുന്നവരോട് നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ പ്രതികരിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.


English summary
Tovino has the perfect reply for 'feminichi trolls'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X